---
title: "അന്ന് തീയേറ്റർ തല്ലി പൊളിച്ചാണ് ആളുകൾ അവിടെ നിന്നിറങ്ങിയത്; സിദ്ദിഖ്"
english_title: "Now he is sharing an experience he had during the release of Friends."
publisher: "moviemax.in"
canonical_url: "https://moviemax.in/news/24485/now-he-is-sharing-an-experience-he-had-during-the-release-of-friends"
published_at: "2022-02-04T20:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd3d5660d2f_siddik.jpg"
keywords: []
---

# അന്ന് തീയേറ്റർ തല്ലി പൊളിച്ചാണ് ആളുകൾ അവിടെ നിന്നിറങ്ങിയത്; സിദ്ദിഖ്

> **Lead Summary:** മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് സിദ്ദിഖ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫ്രണ്ട്സ് എന്ന സിനിമ റിലീസ് ആയ സമയത്ത് ഉണ്ടായ ഒരു അനുഭവം പങ്കു വയ്ക്കുകയാണ് ഇദ്ദേഹം.

## Article Content

മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് സിദ്ദിഖ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫ്രണ്ട്സ് എന്ന സിനിമ റിലീസ് ആയ സമയത്ത് ഉണ്ടായ ഒരു അനുഭവം പങ്കു വയ്ക്കുകയാണ് ഇദ്ദേഹം.

ഒരു അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് മനസ്സുതുറന്നത്. പത്തനംതിട്ടയിലെ ഒരു തീയേറ്ററിൽ നടന്ന സംഭവമാണ് ഇത് എന്ന് ഇദ്ദേഹം പറയുന്നു. ഒരു ബി ക്ലാസ് തിയേറ്റർ ആണ് അത്. സൗകര്യങ്ങൾ വളരെ കുറവാണ് ഇന്നത്തെ പോലെയല്ല. ചിത്രം കണ്ട് കാണികൾ അങ്ങനെ ഹരം പിടിച്ചിരിക്കുകയാണ്.

സിനിമ പകുതിയായപ്പോൾ സ്ക്രീനിൽ ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടു. ഫയർ, പുറത്തുവരിക. അറിയിപ്പ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകർ ആകെ അമ്പരന്നു. തീയേറ്ററിന് തീ പിടിച്ചിരിക്കുന്നു എന്ന് കരുതി എല്ലാവരും കൂടി കൂട്ടത്തോടെ പുറത്തേക്ക് ഓടി. പലർക്കും തിരക്കിനിടയിൽ പെട്ട് പരിക്കുകൾ പറ്റി. വാതിലൊക്കെ പൊളിച്ച് എല്ലാവരും പുറത്തെത്തി. ദൂരെ മാറി നിൽക്കുകയാണ്.

എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാതെ തിയേറ്റർ ഉടമ ഓപ്പറേറ്ററും നിൽക്കുന്നുണ്ട്.ഇറങ്ങിയോടിയ ആളുകൾ തിരിച്ചെത്തി അവരോട് കാര്യങ്ങൾ ചോദിച്ചു. പിന്നീട് അവിടെ കൂട്ടത്തല്ല് ആയിരുന്നു. തീയറ്റർ തല്ലിപ്പൊളിച്ച് ആണ് നാട്ടുകാർ അവിടെ നിന്ന് മടങ്ങിയത്. അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/24485/now-he-is-sharing-an-experience-he-had-during-the-release-of-friends)