---
title: "#diyakrishna | അതെ ഞാൻ ഗര്‍ഭിണിയാണ്; ബാലി യാത്രയ്ക്കിടെ അത് സംഭവിച്ചു, ആരാധകന് മറുപടിയുമായി ദിയ കൃഷ്ണ "
english_title: "#Yes #Iam #pregnant #happened #during #Bali #trip #Diya #Krishna #replied #fan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/244804/yes-iam-pregnant-happened-during-bali-trip-diya-krishna-replied-fan"
published_at: "2024-10-24T11:24:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719e1807594f_diya.jpg"
keywords: []
---

# #diyakrishna | അതെ ഞാൻ ഗര്‍ഭിണിയാണ്; ബാലി യാത്രയ്ക്കിടെ അത് സംഭവിച്ചു, ആരാധകന് മറുപടിയുമായി ദിയ കൃഷ്ണ 

> **Lead Summary:** **[സോ**ഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാണ് ദിയ കൃഷ്ണ.നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ദിയ കൃഷ്ണ.

## Article Content

**[സോ**ഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാണ് ദിയ കൃഷ്ണ.നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ദിയ കൃഷ്ണ.

എന്നാല്‍ ഇന്ന് താരപുത്രി എന്നതില്‍ ഉപരിയായി സോഷ്യല്‍ മീഡിയ ലോകത്ത് സ്വന്തമായൊരു ഇടമുണ്ട് ദിയ കൃഷ്ണയ്ക്ക്. ദിയയുടെ റീലുകളും വ്‌ളോഗുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

സോഷ്യല്‍ മീഡിയ താരം മാത്രമല്ല ദിയ കൃഷ്ണ. സ്വന്തമായി ബിസിനസും ദിയ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. ഈ മേഖലയിലും ദിയ വിജയം കണ്ടെത്തിയിട്ടുണ്ട്.

ഈയ്യടുത്തായിരുന്നു ദിയ കൃഷ്ണ വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ദിയ കൃഷ്ണ അശ്വിന്‍ ഗണേഷിനെ വിവാഹം കഴിച്ചത്.

സമീപകാലത്ത് സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത താരവിവാഹമായിരുന്നു ദിയയുടേയും അശ്വിന്റേയും.സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് അശ്വിനും ദിയയും.

ദിയയുടെ വ്‌ളോഗുകളിലൂടെയാണ് അശ്വിനെ മലയാളികള്‍ പരിചയപ്പെടുന്നത്. തന്റെ ലാളിത്യം കൊണ്ട് അശ്വിനും ആരാധകരെ നേടിയെടുത്തു.

ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. അശ്വിന്റേയും ദിയയുടെ പ്രൊപ്പോസല്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അഹാനയുടേയും അശ്വിന്റേയും വിവാഹം കുടുംബം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.അതേസമയം വിവാഹത്തിന് പതിവ് രീതികളൊന്നും പിന്തുടരേണ്ടതില്ലെന്ന ദിയയുടേയും അശ്വിന്റേയും തീരുമാനവും കയ്യടി നേടിയിരുന്നു.

വിവാഹത്തിന്റെ ചെലവത്രയും ഇരുവരും തന്നെയായിരുന്നു വഹിച്ചിരുന്നതും. ഇതും സോഷ്യല്‍ മീഡിയയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. വിവാഹ ശേഷം ദിയയും അശ്വിനും കുടുംബ സമേതം നടത്തിയ ബാലി യാത്രയും സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ത്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിറഞ്ഞു നില്‍ക്കുകയാണ് ദിയയും അശ്വിനും.ഇതിനിടെയാണ് ദിയ കൃഷ്ണ കഴിഞ്ഞ ദിവസം ഒരു ചിത്രം പങ്കുവച്ചിരിക്കുന്നത്. താനും അശ്വിനുമുള്ളൊരു സെല്‍ഫിയായിരുന്നു ദിയ പങ്കുവച്ചത്.

ഫോട്ടോയില്‍ ദിയ അശ്വിനെ പ്രണയാര്‍ദ്രമായി നോക്കി നില്‍ക്കുന്നത് കാണാം. ഈ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. എന്നാല്‍ വൈറലാകുന്നതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്.

ചിത്രം കണ്ട ചിലര്‍ ചോദിക്കുന്നത് ദിയ കൃഷ്ണ ഗര്‍ഭിണിയാണോ എന്നാണ്.ചിത്രത്തില്‍ ദിയ ധരിച്ചിരിക്കുന്നത് ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന വസ്ത്രമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ വയര്‍ ചാടിയതായി കാണാം.

അതാണ് സോഷ്യല്‍ മീഡിയയുടെ സംശയങ്ങള്‍ക്ക് കാരണമായത്. ഇതിനിടെ ഒരു കമന്റിന് ദിയ മറുപടി നല്‍കിയതും ശ്രദ്ധ നേടുകയാണ്. ഓസി ഗര്‍ഭിണിയാണോ? എന്നായിരുന്നു കമന്റ്. പിന്നാലെ താരം മറുപടിയുമായി എത്തുകയായിരുന്നു.

അതെ, 14 മാസമായി ഗര്‍ഭിണിയാണ് എന്നായിരുന്നു ദിയയുടെ മറുപടി. നിരവധി പേരാണ് താരത്തിന്റെ മറുപടിയ്ക്ക് കയ്യടികളുമായി എത്തിയിരിക്കുന്നത്.

വിവാഹ ശേഷം അശ്വിനും ദിയയും പുതിയ ഫ്ളാറ്റ് വാങ്ങി അവിടേക്ക് താമസം മാറ്റിയിരിക്കുകയാണ്.

ദിയയുടെ വീടിന് അടുത്ത് തന്നെയാണ് ഇരുവരുടേയും സ്വന്തം ഫ്ളാറ്റും. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ദിയ സ്ഥിരമായി പങ്കുവെക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/244804/yes-iam-pregnant-happened-during-bali-trip-diya-krishna-replied-fan)