---
title: "#Elizabeth | ജീവൻ രക്ഷിച്ചതിനുള്ള നന്ദി; ബാലയിൽ നിന്നും രക്ഷപ്പെട്ടതാണ്, അനുഭവം പങ്കുവെച്ച് എലിസബത്ത്"
english_title: "#Elizabeth #shared #her #experience #escaping #from #Bala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/244801/elizabeth-shared-her-experience-escaping-from-bala"
published_at: "2024-10-24T11:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719e03f0b9c6_bala.jpg"
keywords: []
---

# #Elizabeth | ജീവൻ രക്ഷിച്ചതിനുള്ള നന്ദി; ബാലയിൽ നിന്നും രക്ഷപ്പെട്ടതാണ്, അനുഭവം പങ്കുവെച്ച് എലിസബത്ത്

> **Lead Summary:** ****നടൻ ബാലയുടെ മൂന്നാം വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്തതിന് പിന്നാലെ ഏവരും ചോദിച്ചത് ബാല രണ്ടാമത് വിവാഹം ചെയ്ത ഡോക്ടർ എലിസബത്ത് ഉദയനെക്കുറിച്ചാണ്.

## Article Content

****നടൻ ബാലയുടെ മൂന്നാം വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്തതിന് പിന്നാലെ ഏവരും ചോദിച്ചത് ബാല രണ്ടാമത് വിവാഹം ചെയ്ത ഡോക്ടർ എലിസബത്ത് ഉദയനെക്കുറിച്ചാണ്.

ബാലയും എലിസബത്തും നിയമപരമായി വിവാഹിതരായിരുന്നില്ല. ഇരുവരും കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. എലിസബത്ത് തന്നോടൊപ്പം ഇല്ലെന്നും വിധിയാണെന്നും ബാല ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി.

ബാല കരൾ രോ​ഗം വന്ന് ആശുപത്രിയിലായപ്പോഴും ലിവർ ട്രാൻസ്പ്ലാന്റേഷന് ശേഷവും പരിചരിക്കാൻ ഒപ്പം എലിസബത്തുണ്ടായിരുന്നു.

എന്നാൽ പിന്നീടും മുൻ ഭാര്യയെക്കുറിച്ച് ആരോപണങ്ങളുന്നയിച്ച് കൊണ്ട് ബാല അഭിമുഖങ്ങളിൽ സംസാരിച്ചു. പിന്നീടാണ് ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതായത്.

അഭ്യൂഹങ്ങൾ വന്നതോടെ എലിസബത്ത് തനിക്കൊപ്പമില്ലെന്ന് ബാല വ്യക്തമാക്കുകയും ചെയ്തു.

ഇപ്പോഴിതാ ബാല-കോകില വിവാഹത്തിന് പിന്നാലെ എലിസബത്ത് യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ബാലയുടെ വിവാഹത്തെക്കുറിച്ച് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് എലിസബത്ത് പരോക്ഷമായി വീഡിയോയിൽ പറയുന്നുണ്ട്. കുറേ വാർ‌ത്തകൾ വരുന്നുണ്ട്.

ഞാൻ വീഡിയോ ഇടണോ വേണ്ടയോ എന്നൊക്കെയുള്ള കൺഫ്യൂഷനിലായിരുന്നു. നിക്കതിനെക്കുറിച്ച് പറയാൻ താൽപര്യമില്ല. തനിക്ക് സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് പങ്കുവെക്കാനുണ്ടെന്നും എലിസബത്ത് വ്യക്തമാക്കി.

അഹമ്മദാബാദിലാണ് ഞാനിപ്പോൾ. എന്റെ ചെറിയ സഹായം കൃത്യ സമയത്ത് ലഭിച്ചപ്പോൾ രോ​ഗി രക്ഷപ്പെട്ടതിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. അവർ എന്നോട് ഒരുപാട് നന്ദി പറഞ്ഞു. അത് കേട്ടപ്പോൾ സന്തോഷമായി.

ഞാൻ ചെയ്യേണ്ട കാര്യമാണ് ചെയ്തത്. എന്നാൽ അവർ തന്റെ സഹായത്തിന് സമ്മാനമായി ചോക്ലേറ്റുകൾ കൊണ്ട് തന്നെന്ന് എലിസബത്ത് പറയുന്നു.

ചോക്ലേറ്റുകൾ എലിസബത്ത് വീഡിയോയിൽ കാണിക്കുന്നുണ്ട്. അവരുടെ പ്രവൃത്തിയിൽ തനിക്ക് വളരെയധികം സന്തോഷം തോന്നിയെന്നും എലിസബത്ത് വ്യക്തമാക്കി.

കുറച്ച് വിഷമങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താൻ ഹാപ്പിയാണെന്നും എലിസബത്ത് പറഞ്ഞു.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് എലിസബത്തിനെ പിന്തുണച്ച് കമന്റുകളിട്ടത്. ബാലയിൽ നിന്നും രക്ഷപ്പെട്ടതാണെന്നും എല്ലാം മറന്ന് ജോലിയിലേക്ക് ശ്രദ്ധ കൊടുക്കാനും എലിസബത്തിനോട് ആളുകൾ പറയുന്നു.

താങ്കളെ പോലെ ഒരു നല്ല സ്ത്രീ രക്ഷപ്പെട്ടതിൽ ഞങ്ങൾ എല്ലാവരും ഇന്ന് ഒരുപാട് സന്തോഷിക്കുന്നു. ഇനിയെങ്കിലും ഇത് പോലുള്ള അബന്ധങ്ങളിൽ ചെന്ന് വീഴല്ലേ.

സ്നേഹം കൊണ്ട് പറയുന്നതാണെന്ന് ഒരാൾ കമന്റ് ചെയ്തു. ചിലർ എലിസബത്തിന്റെ വീഡിയോക്ക് മറ്റ് ചില വ്യാഖ്യാനങ്ങളുമുണ്ടാക്കി.

​ഗുരുതരാവസ്ഥയിലായ രോ​ഗി രക്ഷപ്പെട്ടപ്പോൾ നന്ദി പ്രകടിപ്പിച്ചതിനെക്കുറിച്ചാണ് എലിസബത്ത് വീഡിയോയിൽ സംസാരിക്കുന്നത്. ബാലക്ക് ജീവൻ പോകുന്ന അവസ്ഥയിലും കൂടെ ഉണ്ടായിട്ട് നന്ദിയില്ലെന്നാണോ എലിസബത്ത് പരോക്ഷമായി പറഞ്ഞതെന്നും കമന്റുകളിൽ ചോദിക്കുന്നു.

എലിസബത്തുമായി അകന്നെങ്കിലും ഒരു കുറ്റവും താൻ എലിസബത്തിനെക്കുറിച്ച് പറയില്ലെന്ന് നേരത്തെ ബാല വ്യക്തമാക്കിയിരുന്നു. വയ്യാതായപ്പോൾ തനിക്കൊപ്പമുണ്ടായിരുന്നത് എലിസബത്താണെന്നും ബാല അന്ന് പറഞ്ഞിട്ടുണ്ട്.

എലിസബത്തിന് മുമ്പ് വിവാഹം ചെയ്ത അമൃത സുരേഷിനെതിരെയാണ് ബാല പലപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/244801/elizabeth-shared-her-experience-escaping-from-bala)