---
title: "#GayathriSuresh | ‘പ്രണവിനെ എനിക്ക് ഇഷ്ടമാണ്, ഒരു വിവാഹമൊക്കെ വേണ്ടേ എന്ന് വീട്ടില്‍ ചോദിക്കാറുണ്ട്’ - ഗായത്രി സുരേഷ്"
english_title: "#love #home #want #marriage #GayathriSuresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/244755/love-home-want-marriage-gayathrisuresh"
published_at: "2024-10-24T09:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719c1c151598_dfgdf.jpg"
keywords: []
---

# #GayathriSuresh | ‘പ്രണവിനെ എനിക്ക് ഇഷ്ടമാണ്, ഒരു വിവാഹമൊക്കെ വേണ്ടേ എന്ന് വീട്ടില്‍ ചോദിക്കാറുണ്ട്’ - ഗായത്രി സുരേഷ്

> **Lead Summary:** **പ്ര**ണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞതിന് ഏറ്റവും അധികം ട്രോളിന് ഇരയായ ആളാണ് ഗായത്രി സുരേഷ്, ആ വിഷയത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഗായത്രി.

## Article Content

**പ്ര**ണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞതിന് ഏറ്റവും അധികം ട്രോളിന് ഇരയായ ആളാണ് ഗായത്രി സുരേഷ്, ആ വിഷയത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഗായത്രി.

ഒരു സ്വകാര്യ ചാനല്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗായത്രി സുരേഷ്. പ്രണവിനെ തന്നെ വിവാഹം ചെയ്യണം എന്നല്ല, പക്ഷേ ആ കുടുംബത്തിന്റെ അറ്റ്‌മോസ്ഫിയര്‍ എനിക്ക് ഇഷ്ടമായി.

അടുത്തിടെ ലാലേട്ടന്റെ അമ്മയുടെ ബര്‍ത്ത് ഡേ ആഘോഷിച്ച ഒരു വീഡിയോ കണ്ടിരുന്നു.

ഞാന്‍ ആഗ്രഹിക്കുന്നത് പോലൊരു കുടുംബം, പ്രണവിനോടും ലാലേട്ടനോടും ഉള്ള ആരാധന ഒരു പ്രധാന കാരണമാണ് എന്നും ഗായത്രി പറയുന്നു.

‘സത്യത്തില്‍ ഇപ്പോള്‍ കല്യാണത്തെ കുറിച്ച് ഗായത്രി ചിന്തിയ്ക്കുന്നില്ല. ഒരു വിവാഹമൊക്കെ വേണ്ടേ എന്ന് വീട്ടില്‍ അമ്മ ചോദിക്കാറുണ്ട്. പക്ഷേ എന്റെ ചിന്തയില്‍ അത് വന്നിട്ടില്ല.

പറ്റിയ ആളെ ഞാന്‍ മീറ്റ് ചെയ്യും, അപ്പോള്‍ മതി എന്നാണ് ആഗ്രഹം. അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല ’ ; ഗായത്രി പറയുന്നു.

എനിക്ക് നിങ്ങളെ ഇഷ്ടമാണ്, ഒരുമിച്ച് ജീവിതം പങ്കിടാനും, സമയം ചെലവഴിക്കാനും ഒക്കെ ഇഷ്ടമാണ്, പക്ഷേ നിങ്ങള്‍ മാത്രമാണ് എന്റെ ലോകം' എന്ന തിയറിയോട് യോജിപ്പില്ല എന്നും ഗായത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/244755/love-home-want-marriage-gayathrisuresh)