#Dharmajan | എനിക്ക് പേടിയാണ്; പിഷാരടിക്കൊപ്പം ഷോ ചെയ്യാത്തതിന് കാരണം തുറന്ന് പറഞ്ഞ് ധർമ്മജൻ

#Dharmajan | എനിക്ക് പേടിയാണ്; പിഷാരടിക്കൊപ്പം ഷോ ചെയ്യാത്തതിന് കാരണം തുറന്ന് പറഞ്ഞ് ധർമ്മജൻ
2024-10-23T14:30:00 | By Adithya N P

(moviemax.in)സ്റ്റേജ് ഷോകളിൽ നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന നടനാണ് ധർമ്മജൻ ബോൾ​ഗാട്ടി. കോമഡി വേഷങ്ങൾ തുടരെ തേടിയെത്തിയ ധർമ്മജന് രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ധർമ്മജൻ-രമേശ് പിഷാരടി കോംബോ കോമഡി ഷോകളിൽ വൻ ഹിറ്റായതാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

ഷോകളിലും അല്ലാതെയുമെല്ലാം പിഷാരടി പലപ്പോഴും ധർമ്മജനെ ട്രോളിയിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ധർമ്മജൻ.

തന്നെ കളിയാക്കിയത് ഒരിക്കലും കാര്യമായെടുത്തിട്ടില്ലെന്ന് ധർമ്മജൻ പറയുന്നു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം.

ചിലർക്ക് അങ്ങനെയൊരു പ്രശ്നമുണ്ട്. അവർക്ക് ഈ​ഗോ അടിക്കും. ഞങ്ങൾക്ക് ഈ​ഗോ എന്നൊന്ന് ഇത്രയും കാലത്തിനിടെ ഉണ്ടായിട്ടില്ല.

അവനെന്ന കളിയാക്കിയാലും ഞാൻ അവനെ കളിയാക്കിയാലും. ഈ​ഗോ ഉണ്ടായാലാണ് ഇതൊക്കെ സംഭവിക്കുന്നത്. എന്നെ കളിയാക്കിയതിന് ചിലർ അവനോട് ചോദിക്കും. നിന്നെ കളിയാക്കിയിട്ട് എനിക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പിഷാരടി പറയും.

സാമ്പത്തിക ഇടപാടുകളാണ് ഏറ്റവും കൂടുതൽ‌ സൗഹൃദം ഇല്ലാതാക്കുന്നത്. ഞങ്ങൾ തമ്മിൽ അങ്ങനെയൊരു പ്രശ്നവുമില്ല. എനിക്ക് ബഹുമാനം കൂടിയുള്ള ആളാണ് പിഷാരടി.

അച്ഛനാണ് എനിക്ക് റോൾ മോഡൽ. അത് കഴിഞ്ഞാൽ എനിക്ക് ഇത്തിരി പേടിയുള്ളത് പിഷാരടിയെ ആണ്. അവൻ എന്നേക്കാൾ ഇളയതാണെങ്കിൽ പോലും.

അറിയിക്കാൻ പറ്റാത്ത ഇഷ്ടം അവനോടുണ്ട്. കൃത്യനിഷ്ഠ ഞാൻ പഠിച്ചത് പിഷാരടിയിൽ നിന്നാണെന്നും ധർമ്മജൻ വ്യക്തമാക്കി.

എനിക്ക് പേടിയാണ്. ഞാനും പിഷാരടിയുമായുള്ള സ്റ്റേജ് പ്രോ​ഗ്രാം ഇപ്പോൾ വളരെ കുറവാണ്. എനിക്ക് പേടിയാണ്. യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും വരുന്ന കോമഡികൾ മറികടക്കാൻ വലിയ പാടാണെന്നും ധർമ്മജൻ വ്യക്തമാക്കി.

പുതിയ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും ധർമ്മജൻ ചൂണ്ടിക്കാ‌ട്ടി. ഒരു വിദേശ ഷോയിൽ നടന്ന സംഭവവും നടൻ ഓർത്തു.

കലാഭവൻ മണി, ഞാൻ, ജാഫർ ഇടുക്കി, മനോജ് ​ഗിന്നസ് എന്നിവർ ഓസ്ട്രേലിയിൽ ഒരു പരിപാടിക്ക് പോയി. നിങ്ങൾക്ക് ഞാനൊരു ഡയലോ​​ഗ് തരും, ആ ഡയലോ​ഗ് കൃത്യമായി പറഞ്ഞാൽ നിങ്ങൾക്ക് സിനിമയിൽ അവസരമുണ്ടാകുമെന്ന് ഒരു സ്കിറ്റിൽ മനോജ് ​ഗിന്നസ് പറഞ്ഞു.

'നെട്ടൂരാനാേടാണോടാ നിന്റെ കളി' എന്ന ഡയലോ​ഗല്ലേ എന്ന് കാണികൾ വിളികൾ വിളിച്ച് പറഞ്ഞു. മനോജ് വീണ്ടും പറഞ്ഞപ്പോൾ കാണികൾ ആവർത്തിച്ചു.

നെറ്റിലുണ്ട്, അതാണ് എന്ന് ജാഫറിക്ക. കോമഡി ചെയ്യാൻ പറ്റാതെ മനോജും താനുമെല്ലാം ഇതോടെ സ്റ്റേജിന് പിന്നോട്ട് പോയെന്നും ധർമ്മജൻ ഓർത്തു.

അടുത്തിടെയാണ് ധർമ്മജൻ ഭാര്യ അനൂജയെ രണ്ടാമത് വിവാഹം ചെയ്തത്. പതിനാറ് വർഷം മുമ്പ് നടന്ന പ്രണയ വിവാഹത്തിന് നിയമസാധുതയില്ലാത്തതിനാലാണ് ഇവർ രണ്ടാമത് വിവാഹം ചെയ്തത്.

വിവാഹത്തിന് പിഷാരടി അറിയിച്ച ആശംസകളും ശ്രദ്ധ നേടി. അന്നും ഇന്നും അത് അവന്റെ ജീവിതമാണ്. അവന്റെ തീരുമാനവും സന്തോഷവും ആണ്. അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണെന്നാണ് പിഷാരടി അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്.



Content Highlight: #afraid #Dharmajan #reveals #reason #for #not #doing #show #with #Pisharadi

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup