#Bala | ലിവർ ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞപ്പോഴാണ് അത് തോന്നിയത്; വാഹത്തിന് അമ്മ വന്നില്ല -ബാല

#Bala | ലിവർ ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞപ്പോഴാണ് അത് തോന്നിയത്; വാഹത്തിന് അമ്മ വന്നില്ല -ബാല
Oct 23, 2024 11:59 AM | By Jain Rosviya

(moviemax.in)ബന്ധുവായ കോകിലയ്ക്കൊപ്പം പുതിയൊരു വിവാഹ ജീവിതത്തിലേക്ക് കടന്ന് നടൻ ബാല. ആദ്യ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളും കേസുകളും നിലനിൽക്കെയാണ് ബാല വീണ്ടും വിവാഹം ചെയ്തിരിക്കുന്നത്.

തന്നെ വിവാഹം ചെയ്യും മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നെന്ന് മുൻഭാര്യ ​ഗായിക അമൃത സുരേഷ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് സത്യമാണെങ്കിൽ നടന്റെ നാലാം വിവാഹമാണിത്. അതേസമയം ഇതേക്കുറിച്ച് ബാല പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ പുതിയ വിവാഹത്തെക്കുറിച്ചും മുന്നോ‌ട്ടുള്ള പ്രതീക്ഷകളെക്കുറിച്ചും സംസാരിക്കുകയാണ് ബാല.

അമ്മ ആരോ​ഗ്യ പ്രശ്നങ്ങൾ കാരണമാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് ബാല പറയുന്നു. അമ്മയ്ക്ക് വരാൻ പറ്റിയില്ല. 74 വയസായി.

ആരോ​ഗ്യനില കാരണമാണ് വരാഞ്ഞത്. അനു​ഗ്രഹിക്കണമെന്ന് മനസുള്ളവർ വാഴ്ത്തുക. കോകിലയ്ക്ക് മലയാളം അറിയില്ല.

പഠിച്ച് വരുന്നതേയുള്ളൂ. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആ​രോ​ഗ്യത്തിൽ മാറ്റങ്ങളുണ്ട്. ലിവർ ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞപ്പോൾ എനിക്കും ഒരു തുണ വേണമെന്ന് മനസിലൊരാ​ഗ്രഹം. എന്നെ നോക്കാനൊരാൾ വേണം.

എന്റെ സ്വന്തം തന്നെയാകുമ്പോൾ കുറച്ച് കൂടെ ആത്മവിശ്വാസമുണ്ട്. ഒരു വർഷമായി ആരോ​ഗ്യത്തിൽ മാറ്റമുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നു, നേരത്തെ ഉറങ്ങുന്നു.

കൃത്യമായി മരുന്ന് കഴിക്കുന്നു. രീതിയിൽ മുന്നോട്ട് പോകുമെന്ന് കരുതുന്നെന്നും ബാല വ്യക്തമാക്കി.

​2010 ലായിരുന്നു ബാലയും അമൃത സുരേഷും തമ്മിലുള്ള വിവാഹം. ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിൽ അതിഥിയായി വന്നപ്പോഴാണ് ബാല അമൃതയെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി. വൈകാതെ വിവാഹവും നടന്നു.

അവന്തിക എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. 2019 ൽ ഇരുവരും വേർപിരിഞ്ഞു. മകളുടെ കാര്യത്തിൽ വിവാഹ മോചനത്തിന് ശേഷവും ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇപ്പോഴും ഇത് അവസാനിച്ചിട്ടില്ല.

അമൃത മകളെ തന്നിൽ നിന്ന് അകറ്റുന്നു എന്നാണ് ബാലയുടെ ആരോപണം. എന്നാൽ തനിക്ക് അച്ഛനെ കാണാൻ താൽപര്യമില്ലെന്നും അമ്മയെയും എന്നെയും ജീവിക്കാൻ അനുവദിക്കണമെന്നും അടുത്തിടെ മകൾ അവന്തിക വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാ​ദത്തിനിടെ ബാലയുമായുള്ള വിവാഹ ജീവിതത്തിൽ താനനുഭവിച്ച കാര്യങ്ങളെക്കുറിച്ച് അമൃത വെളിപ്പെടുത്തി.

ഇതിന്റെ പേരിൽ കേസും നൽകി. അമൃതയുമായി പിരിഞ്ഞ ശേഷം ഡോക്ടർ എലിസബത്തിനെ ബാല വിവാഹം ചെയ്തു. ഈ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.

എലിസബത്തുമായി പിരിഞ്ഞ ശേഷമാണ് കോകിലയുടെ കടന്ന് വരവ്. കഴിഞ്ഞ കുറേ നാളുകളായി ബാലയുടെ വ്യക്തി ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

മുൻഭാര്യക്കെതിരെ നിരന്തരം അഭിമുഖങ്ങളിൽ സംസാരിക്കുകയുമുണ്ടായി. അമൃത നടത്തിയ തുറന്ന് പറച്ചിലിന് പിന്നാലെ ബാലയ്ക്ക് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം നേരി‌ടേണ്ടി വന്നിരുന്നു. ഇതിനിടെയാണ് പുതിയ വിവാഹം.



#It #felt #after #liver #transplantation #Mother #did #not #come #wedding #bala

Next TV

Related Stories
#alleppeyashraf | ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു, മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് രഞ്ജിത്ത്; വെളിപ്പെടുത്തി  ആലപ്പി അഷ്റഫ്

Nov 24, 2024 12:31 PM

#alleppeyashraf | ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു, മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് രഞ്ജിത്ത്; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

ഇന്നത്തെ അവസ്ഥയ്ക്ക് രഞ്ജിത്ത് അർഹനാണെന്നും രഞ്ജിത്ത് ചെയ്ത തെറ്റുകളും അഹങ്കാരവുമാണ് ഇതിന് കാരണമെന്ന് ആലപ്പി അഷ്റഫ്...

Read More >>
#Aiswaryalakshmi | നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല...നരേഷന് ആരും വിളിക്കുന്നില്ല...  -ഐശ്വര്യ ലക്ഷ്മി

Nov 24, 2024 07:36 AM

#Aiswaryalakshmi | നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല...നരേഷന് ആരും വിളിക്കുന്നില്ല... -ഐശ്വര്യ ലക്ഷ്മി

കരിയറിൽ നേരിട്ട വീഴ്ചയെക്കുറിച്ച് അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ് ഐശ്വര്യ...

Read More >>
#TovinoThomas | ടൊവിനോ പടത്തിന്റെ പേരിൽ വൻ തട്ടിപ്പ്; ഒരാളിൽ നിന്നും വാങ്ങുന്നത് 2000 രൂപ വരെ, നിയമനടപടിയുമായി ടീം 'നരിവേട്ട'

Nov 22, 2024 10:24 PM

#TovinoThomas | ടൊവിനോ പടത്തിന്റെ പേരിൽ വൻ തട്ടിപ്പ്; ഒരാളിൽ നിന്നും വാങ്ങുന്നത് 2000 രൂപ വരെ, നിയമനടപടിയുമായി ടീം 'നരിവേട്ട'

സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അനുരാജ്...

Read More >>
#ED | സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ഡിസംബർ 20ന് തിയേറ്ററുകളിലേക്ക്

Nov 22, 2024 11:24 AM

#ED | സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ഡിസംബർ 20ന് തിയേറ്ററുകളിലേക്ക്

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഇ.ഡി(എക്സ്ട്രാ ഡീസന്റ്) ഡിസംബർ 20ന്...

Read More >>
#Mukesh | ‘സർക്കാർ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു’; മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നുവെന്ന് നടി

Nov 22, 2024 09:44 AM

#Mukesh | ‘സർക്കാർ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു’; മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നുവെന്ന് നടി

കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി...

Read More >>
#HollywoodAward | ഹോളിവുഡ് അവാര്‍ഡ് നിറവില്‍ എആര്‍ റഹ്മാനും ആടുജീവിതവും

Nov 22, 2024 07:38 AM

#HollywoodAward | ഹോളിവുഡ് അവാര്‍ഡ് നിറവില്‍ എആര്‍ റഹ്മാനും ആടുജീവിതവും

ഓണ്‍സ്‌ക്രീന്‍ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ സഞ്ജയ് ലീലാ ബന്‍സാലിയും ഇന്ത്യയില്‍ നിന്ന്...

Read More >>
Top Stories