#kalyanipriyadarshan | നടി കല്യാണി വിവാഹിതയായി? അച്ഛൻ പ്രിയദർശനെ ഒഴുവാക്കി സീരിയൽ താരത്തിന് വരണമാല്യം അണിയിച്ചു

#kalyanipriyadarshan | നടി കല്യാണി വിവാഹിതയായി? അച്ഛൻ പ്രിയദർശനെ ഒഴുവാക്കി സീരിയൽ താരത്തിന് വരണമാല്യം അണിയിച്ചു
2024-10-21T16:15:00 | By Athira V

തെന്നിന്ത്യയിലെ യുവ നടിമാരിൽ മുൻനിരയിലാണ് കല്യാണി പ്രിയദർശന്റെ സ്ഥാനം. വരനെ ആവശ്യമുണ്ട് എന്ന ദുൽഖർ സൽമാൻ സിനിമയാണ് കല്യാണിയുടെ ആദ്യ മലയാള ചിത്രം.

വർഷങ്ങൾക്കുശേഷമാണ് അവസാനമായി റിലീസ് ചെയ്ത കല്യാണിയുടെ മലയാള സിനിമ. തമിഴിലും തെലുങ്കിലുമാണ് കല്യാണിയുടെ പുതിയ സിനിമകളെല്ലാം. അഭിനയത്തിൽ മാത്രമല്ല മോഡലിങ്ങിലും സജീവമാണ് കല്യാണി.

സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി നിരവധി സിനിമകളിൽ സ​ഹായിയായി പ്രവർത്തിച്ചശേഷമാണ് ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ നായികയായി അരങ്ങേറുന്നത്.

പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ചെറിയ കാലയളവിനുള്ളില്‍ തന്നെ കല്യാണി നിരവധി ഹിറ്റുകളുടെ ഭാഗമായി. അച്ഛനും അമ്മയും മലയാള സിനിമകളിലൂടെയാണ് ശ്രദ്ധനേടിയതെങ്കിൽ അഭിനയത്തിലേക്ക് എത്തി നാല് സിനിമകൾ പൂർത്തിയായശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കല്യാണിയുടെ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നവവധുവിന്റെ വേഷത്തിൽ അതീവ സുന്ദരിയായാണ് കല്യാണി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയിൽ കല്യാണിയുടെ വരനായി പ്രത്യക്ഷപ്പെട്ടത് സീരിയൽ താരം ശ്രീറാം രാമചന്ദ്രനാണ്. ശ്രീറാമിന്റെ സോഷ്യൽമീഡിയ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.


നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രീറാം മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നത് കസ്തൂരിമാൻ അടക്കമുള്ള സീരിയലുകളിലൂടെയാണ്. യെസ് പറയുന്ന നിമിഷങ്ങളാണ് നമ്മളെ ഹാപ്പിയാക്കുന്നത് എന്ന തലക്കെട്ടോടെയാണ് ശ്രീറാം കല്യാണിക്കൊപ്പമുള്ള വീഡിയോ പങ്കിട്ടത്. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി.

വീഡിയോ കണ്ടവരുടെയെല്ലാം സംശയം ശ്രീറാമും കല്യാണിയും വിവാഹിതരായോ എന്നതായിരുന്നു. പ്രിയദർശൻ ഇല്ലാത്തത് കൊണ്ട് മനസിലായി അല്ലെങ്കിൽ റിയൽ marriage ആണെന്ന് വിചാരിച്ചേനെ ....., അച്ഛൻ പ്രിയദർശനെ ഒഴുവാക്കി കല്യാണി വിവാഹിതയായി, ഒരു നിമിഷം ഞാൻ അങ് ഇല്ലാണ്ടായി... തുടങ്ങി നിരവധി കമ്മന്റുകളാണ് വീഡിയോയിൽ ആരാധകർ കുറിച്ചത് .

ശ്രീറാം വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. അതുകൊണ്ട് തന്നെ ശ്രീറാം വീണ്ടും വിവാഹിതനായോ എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു ആരാധകർക്ക്. എന്നാൽ കല്യാണിയുമായുള്ള വിവാഹമൊന്നും കഴിഞ്ഞിട്ടില്ലെന്നും ഒരുമിച്ച് ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള വീഡിയോ പങ്കിട്ടതാണെന്നും വ്യക്തമാക്കി ശ്രീറാം തന്നെ എത്തി.

യെസ് ഭാരത് വെഡ്ഡിങ് കലക്ഷൻസിന്റെ പരസ്യത്തിലാണ് കല്യാണിക്കൊപ്പം ശ്രീറാം അഭിനയിച്ചത്. ആദ്യമായാണ് കല്യാണി പ്രിയദർശനൊപ്പം ശ്രീറാം ഒരു പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കല്യാണിക്കൊപ്പമുള്ള വീഡിയോ ശ്രീറാം പങ്കിട്ടപ്പോൾ നിരവധി രസകരമായ കമന്റുകളും പ്രേക്ഷകർ കുറിച്ചിരുന്നു.

കല്യാണക്കൊപ്പം പ്രിയദർശൻ ഇല്ലാത്തതുകൊണ്ട് മനസിലായി. അല്ലെങ്കിൽ റിയൽ മാരേജ് ആണെന്ന് വിചാരിച്ചേനെ, ആദ്യം കരുതി നിങ്ങൾ വിവാഹിതരായതാണെന്ന്. പിന്നീടാണ് അതൊരു പരസ്യ ചിത്രീകരണമാണെന്ന് മനസിലായത്, എന്റെ പൊന്നേ ഒരു നിമിഷം റിയലാണെന്ന് കരുതി, ആദ്യം ഒന്ന് ഷോക്കായി എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്. വിനീത് ശ്രീനിവാസിന്റെ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലാണ് ശ്രീരാം ഒടുവില്‍ അഭിനയിച്ചത്.








Content Highlight: #Actress #Kalyanipriyadarshan #got #married #Father #dressed #Priyadarshan #varanamalayam #for #serial #star

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup