---
title: "മഞ്ഞപ്പൂക്കള്‍ക്കിടയില്‍  പ്രിയ നായിക ;ചിത്രം വൈറല്‍ "
english_title: "Beloved heroine among yellow flowers; Picture goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2441/beloved-heroine-among-yellow-flowers-picture-goes-viral"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a76d46e6d1c_smvritha.jpg"
keywords: []
---

# മഞ്ഞപ്പൂക്കള്‍ക്കിടയില്‍  പ്രിയ നായിക ;ചിത്രം വൈറല്‍ 

> **Lead Summary:** മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംവൃത സുനില്‍. രസികനിലൂടെയായിരുന്നു സംവൃതയുടെ സിനിമാജീവിതം തുടങ്ങിയത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും സംവൃതയ്ക്ക് ലഭിച്ചിരുന്നു. വിവാഹത്തോടെയായിരുന്നു സംവൃത സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു താരം. വെക്കേഷനായി നാട്ടിലെത്തിയപ്പോഴായിരുന്നു താരം ഈ ചിത്രത്തില്‍ അഭിനയിച്ചത്.

## Article Content

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സംവൃത സുനില്‍. രസികനിലൂടെയായിരുന്നു സംവൃതയുടെ സിനിമാജീവിതം തുടങ്ങിയത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും സംവൃതയ്ക്ക് ലഭിച്ചിരുന്നു. വിവാഹത്തോടെയായിരുന്നു സംവൃത സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു താരം. വെക്കേഷനായി നാട്ടിലെത്തിയപ്പോഴായിരുന്നു താരം ഈ ചിത്രത്തില്‍ അഭിനയിച്ചത്.

വിവാഹ ശേഷം ഇടവേളയിലേക്ക് പോവാനായി സ്വയം തീരുമാനിച്ചിരുന്നു. താന്‍ തന്നെയാണ് അങ്ങനെയൊരു തീരുമാനം എടുത്തതെന്നും സംവൃത പറഞ്ഞിരുന്നു. കുടുംബത്തിലെല്ലാവരും തിരിച്ചുവരവിനെ പിന്തുണച്ചിരുന്നു. മക്കളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് താനെന്നും താരം വ്യക്തമാക്കിയിരുന്നു. സിനിമയില്‍ അത്ര ആക്ടീവല്ലെങ്കിലും സംവൃതയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസ്്റ്റ് ചെയ്ത പുതിയ ഫോട്ടോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്.

മഞ്ഞപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥലത്ത് നിന്നും പകര്‍ത്തിയ ഫോട്ടോയാണ് സംവൃത പോസ്റ്റ് ചെയ്തത്. പ്രിയനായികയുടെ ക്യൂട്ട് ചിത്രം ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. അനിയത്തി സംജുക്ത സുനില്‍, സരിത ജയസൂര്യ, അനുശ്രീ തുടങ്ങിയവരെല്ലാം ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അനൂപ് സത്യന്‍ ചിത്രത്തില്‍ സംവൃത അഭിനയിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അമേരിക്കയില്‍ നിന്ന് തന്നെ സംവൃതയ്ക്ക് ചിത്രത്തില്‍ അഭിനയിക്കാനാവുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2441/beloved-heroine-among-yellow-flowers-picture-goes-viral)