---
title: "കരിയര്‍ നിലനിർത്താൻ  കഠിനമുറകള്‍ പരിശീലിച്ചു ചിമ്ബു, വൈറലായി മേക്കോവര്‍ വീഡിയോ"
english_title: "Chimbu trained hard to stop his career, viral makeover video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24389/chimbu-trained-hard-to-stop-his-career-viral-makeover-video"
published_at: "2022-02-04T12:21:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fccdc97ddcd_simbu.jpg"
keywords: []
---

# കരിയര്‍ നിലനിർത്താൻ  കഠിനമുറകള്‍ പരിശീലിച്ചു ചിമ്ബു, വൈറലായി മേക്കോവര്‍ വീഡിയോ

> **Lead Summary:** സിനിമക്ക് വേണ്ടി താരങ്ങള്‍ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് സാധാരണമാണ് .എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് ഉയര്‍ന്ന ശരീര ഭാരം കാരണം സിനിമ ഇന്‍ഡസ്ട്രയില്‍ നിന്ന് റെഡ് കാര്‍ഡ് കിട്ടിയ ചിമ്ബുവിന്റെ വിഡിയോയാണ്.

## Article Content

സിനിമക്ക് വേണ്ടി താരങ്ങള്‍ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് സാധാരണമാണ് .എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് ഉയര്‍ന്ന ശരീര ഭാരം കാരണം സിനിമ ഇന്‍ഡസ്ട്രയില്‍ നിന്ന് റെഡ് കാര്‍ഡ് കിട്ടിയ ചിമ്ബുവിന്റെ വിഡിയോയാണ്.

105 കിലോയില്‍ നിന്നും 72 കിലോയിലേയ്ക്കാണ് താരം ശരീര ഭാരം കുറച്ചിരിക്കുന്നത്. ടെന്നിസ്, ക്രിക്കറ്റ്, കുതിരയോട്ടം, ജിം, കളരി,അതിരാവിലെയും അര്‍ദ്ധരാത്രിയിലും നടത്തം, നടി ശരണ്യയുടെ കീഴില്‍ നൃത്തം അങ്ങനെ കഠിനമായ പരിശീലനങ്ങളിലൂടെയും അദ്ദേഹം മാസങ്ങള്‍ കൊണ്ട് താരം ശരീരഭാരം കുറച്ചത് .

ഇപ്പോഴിതാ ആ പരിണാമത്തിന്റെ വീഡിയോ തന്റെ യുട്യൂബ് ചാനലിലൂടെ ചിമ്ബു റിലീസ് ചെയ്തിരിക്കുന്നു. കേരളത്തിലെത്തിയായിരുന്നു ചിമ്ബുവിന്റെ കളരിപയറ്റ് പരിശീലനവും ആയുര്‍വേദ ചികിത്സയും. 13 മിനിറ്റുള്ള ഈ വിഡിയോ പൂര്‍ത്തിയാകുമ്ബോള്‍ ഒരു സിനിമ കണ്ടുകഴിഞ്ഞ അനുഭവമാകും പ്രേക്ഷകനും ലഭിക്കുക.

ശരീര ഭാരം കാരണം ചിമ്ബുവിന്റെ സിനിമാ കരിയര്‍ നിന്നുപോകുന്ന അവസ്ഥ എത്തിയിരുന്നു. മാനസിക സമ്മര്‍ദം മൂലം വണ്ണം ക്രമാതീതമായി കൂടി. 105 കിലോ വരെ എത്തിയതോടെയാണ് താരം തന്‍റെ കരിയര്‍ നിലനിര്ത്തുന്നതിന് കഠിന മുറകള്‍ ശീലിച്ചു തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/24389/chimbu-trained-hard-to-stop-his-career-viral-makeover-video)