---
title: "നഷ്ടങ്ങൾ മാത്രം, ഇന്ന് അവനും പോയി-മേഘ്ന രാജ്"
english_title: "Only losses, today he too is gone-Meghna Raj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2438/only-losses-today-he-too-is-gone-meghna-raj"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a745a011a38_.jpg"
keywords: []
---

# നഷ്ടങ്ങൾ മാത്രം, ഇന്ന് അവനും പോയി-മേഘ്ന രാജ്

> **Lead Summary:** കഴിഞ്ഞ ലോക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്ന രാജിനെ തേടിയെത്തിയത്. ഒരിക്കലും നികത്താനാവാത്ത ആ നഷ്ടം ഒരു സ്വകാര്യനൊമ്പരമായി മനസ്സിൽ സൂക്ഷിക്കുമ്പോൾ ഇപ്പോഴിതാ, ഒരു കുടുംബാംഗം പോലെ കൂടെയുണ്ടായിരുന്ന വളർത്തുനായയുടെ മരണവാർത്ത തന്റെ ആരാധകരെ അറിയിക്കുകയാണ് താരം.

## Article Content

കഴിഞ്ഞ ലോക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്ന രാജിനെ തേടിയെത്തിയത്. ഒരിക്കലും നികത്താനാവാത്ത ആ നഷ്ടം ഒരു സ്വകാര്യനൊമ്പരമായി മനസ്സിൽ സൂക്ഷിക്കുമ്പോൾ ഇപ്പോഴിതാ, ഒരു കുടുംബാംഗം പോലെ കൂടെയുണ്ടായിരുന്ന വളർത്തുനായയുടെ മരണവാർത്ത തന്റെ ആരാധകരെ അറിയിക്കുകയാണ് താരം.

‘ഒരുപാട് നഷ്ടങ്ങൾ… ബ്രൂണോയ്ക്ക് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് വിട പറഞ്ഞിരിക്കുന്നു. ജൂനിയർ ചിരു ബ്രൂണോയ്ക്ക് ഒപ്പം കളിയ്ക്കുന്നത്, അവന്റെ പുറത്തു കയറി സവാരി ചെയ്യുന്നതുമൊക്കെ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പൊതുവേ ബ്രൂണോയ്ക്ക് കുട്ടികളെ ഇഷ്ടമല്ല, എന്നാൽ ജൂനിയർ ചിരുവിനോട് അവൻ വളരെ സൗമ്യനായിരുന്നു.’

‘ബ്രൂണോ ഇല്ലാത്ത ഈ വീട് പഴയതു പോലെ ആവില്ല. വീട്ടിൽ വരുന്ന ഓരോരുത്തരും അവനെ തിരക്കും. അവനെ ഞങ്ങൾ വളരെയധികം മിസ് ചെയ്യും. എനിക്കറിയാം, നീയിപ്പോൾ ചീരുവിനൊപ്പമാണെന്ന്, എല്ലായ്‌പ്പോഴുമെന്ന പോലെ അവനെ ബുദ്ധിമുട്ടിക്കുകയാവുമെന്ന്. ’–മേഘ്ന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2438/only-losses-today-he-too-is-gone-meghna-raj)