---
title: "#nayanaprasad | അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് ഞാന്‍ യെസ് പറഞ്ഞിരുന്നു! പലയിടങ്ങളിലും മൗനം പാലിക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് താരം "
english_title: "#I #had #said #yes #adjustments #In #many #places #silence #had #to #be #maintained #actor #opened #up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/243760/i-had-said-yes-adjustments-in-many-places-silence-had-to-be-maintained-actor-opened-up"
published_at: "2024-10-19T15:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671381ee245db_nayana.jpg"
keywords: []
---

# #nayanaprasad | അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് ഞാന്‍ യെസ് പറഞ്ഞിരുന്നു! പലയിടങ്ങളിലും മൗനം പാലിക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് താരം 

> **Lead Summary:** അഡ്ജസ്റ്റ് ആവശ്യങ്ങളോട് നോ പറഞ്ഞതിനാല്‍ അവസരം നഷ്്ടമായെന്ന് നടി നയന പ്രസാദ്. അവസരങ്ങള്‍ ഇല്ലാതെ വന്നതോടെ താന്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണെന്നും നയന പറയുന്നു. ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് നയന. ഗുണ്ടജയന് ശേഷം സിനിമകളില്‍ കാണാത്തത് എന്തുകൊണ്ടെന്ന് വിശദമാക്കുകയാണ് നയന.

## Article Content

അഡ്ജസ്റ്റ് ആവശ്യങ്ങളോട് നോ പറഞ്ഞതിനാല്‍ അവസരം നഷ്്ടമായെന്ന് നടി നയന പ്രസാദ്. അവസരങ്ങള്‍ ഇല്ലാതെ വന്നതോടെ താന്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണെന്നും നയന പറയുന്നു. ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് നയന. ഗുണ്ടജയന് ശേഷം സിനിമകളില്‍ കാണാത്തത് എന്തുകൊണ്ടെന്ന് വിശദമാക്കുകയാണ് നയന.

നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ഓഡിഷനും സ്‌ക്രീന്‍ ടെസ്റ്റിനും ശേഷം അഡ്ജസ്റ്റ്‌മെന്റിന് ആവശ്യപ്പെടും. എന്നാല്‍ നോ പറഞ്ഞതിനാല്‍ അവസരങ്ങള്‍ നഷ്്ടമായെന്നും താരം പറയുന്നു. ഗുണ്ടജയന് ശേഷം എന്തുകൊണ്ട് അവസരങ്ങള്‍ കിട്ടിയില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഈ ചോദ്യം പലരും ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചു കൊണ്ടേയിരുന്നു. പലപ്പോഴും എല്ലാവരേയും കണ്‍വിന്‍സ് ചെയ്യുന്ന ഉത്തരം എന്റെയരികില്‍ ഇല്ലാത്തതു കൊണ്ട് പലയിടങ്ങളിലും മൗനം പാലിക്കേണ്ടി വന്നു. ഗുണ്ട ജയന് ശേഷം നിരവധി അവസരങ്ങള്‍ വന്നു. പലതും ഓഡിഷനും സ്‌ക്രീന്‍ ടെസ്റ്റിനും ശേഷവും വേണ്ടെന്ന് വെക്കേണ്ടി വന്നു. അതിന് കാരണം എല്ലാത്തിനു ശേഷവും അവരുടെ ഭാഗത്തു നിന്നുണ്ടായ ഒരു കോള്‍ ആയിരിക്കും.

പലതരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് ഞാന്‍ യെസ് പറഞ്ഞിരുന്നുവെങ്കില്‍ ആ അവസരങ്ങള്‍ എന്നിലേക്ക് തന്നെ വന്നേനെ. എന്റെ അടുത്തു നിന്ന് വന്ന നോ തന്നെയാണ് എനിക്ക് സിനിമകള്‍ ഇല്ലാതാകാന്‍ കാരണം. 

ഒന്നിനോടും കോംപ്രമൈസ് ചെയ്യാതെ എനിക്കിഷ്്ടമുള്ള കിരയറില്‍ ജോലി ചെയ്തു കൊണ്ടിയിരിക്കുകയാണ് ഞാനിപ്പോള്‍. അതുകൊണ്ട് തന്നെ ഞാന്‍ ഹാപ്പിയാണ്. ഗുണ്ട ജയനില്‍ നായികാ പ്രാധാന്യമുള്ള ഴേഷം ചെയ്തപ്പോള്‍ ഞാന്‍ കരുതിയത് ഇനി അങ്ങോട്ട് സിനിമാ കരിയറില്‍ ഞാന്‍ തിരക്കുള്ള അഭിനേത്രിയാകുമെന്നായിരുന്നു. സിനിമ എനിക്ക് വിദൂരമായ സ്വപ്‌നമായിരുന്നു. അവിടെ ഒരു ഗോഡ്ഫാദറില്ലാതെ എത്തിപ്പെട്ടെങ്കില്‍ അവിടെ നിലനില്‍ക്കാന്‍ കഴിയുമെന്നായിരുന്നു എന്റെ ധാരണ. പക്ഷെ അതങ്ങനെയായില്ല.

മലയാള സിനിമയില്‍ എന്‍ട്രിയും അതേപോലെ ഇവിടെ നിലനില്‍ക്കുക എന്നതും എന്നെ സംബന്ധിച്ച് വലിയ ടാസ്‌ക്കായിരുന്നു. ഗുണ്ടാ ജയനു ശേഷം ഒരുപാട് നല്ല അവസരങ്ങള്‍ വന്നുവെങ്കിലും പല കോംപ്രമൈസുകള്‍ക്ക് നോ പറഞ്ഞത് അവസാന നിമിഷം വേഷങ്ങള്‍ മാറിപ്പോകാന്‍ കാരണമായി. ഒരുപാട് വര്‍ഷങ്ങള്‍ ഞാന്‍ ആഗ്രഹിച്ചതു പോലെയൊരു കഥാപാത്രത്തിനായി കാത്തിരുന്നു. പക്ഷെ നിരാശ മാത്രമായിരുന്നു അവസാനം.

ഡിപ്രഷനിലേക്ക് പോകുന്നതിന് മുമ്പ് ഞാന്‍ പഠിച്ച പ്രൊഫഷനിലേക്ക് മാറി. ഇപ്പോള്‍ കോഴിക്കോട് അധ്യാപികയായി ജോലി ചെയ്യുകയാണ്. സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് നില്‍ക്കുന്നു. സിനിമയില്‍ നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു.''

### Related Links & Sources
- [Original Story Source](https://moviemax.in/news/243760/i-had-said-yes-adjustments-in-many-places-silence-had-to-be-maintained-actor-opened-up)