---
title: "#anarkalimarikar | എന്റെ സമ്മതമില്ലാതെ ആണ്‍സുഹൃത്ത് എന്നെ ഉമ്മ വച്ചു,  ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച്...; അനാര്‍ക്കലി മരിക്കര്‍"
english_title: "#My #boyfriend #kissed #me #without #my #consent #in #the #crowd #AnarkaliMarikar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/243557/my-boyfriend-kissed-me-without-my-consent-in-the-crowd-anarkalimarikar"
published_at: "2024-10-18T17:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671249c4cd96e_anarkali.jpg"
keywords: []
---

# #anarkalimarikar | എന്റെ സമ്മതമില്ലാതെ ആണ്‍സുഹൃത്ത് എന്നെ ഉമ്മ വച്ചു,  ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച്...; അനാര്‍ക്കലി മരിക്കര്‍

> **Lead Summary:** സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് സ്പര്‍ശിക്കുന്നതും മറ്റും ഇഷ്ടമല്ലെന്ന് നടി അനാര്‍ക്കലി മരിക്കാര്‍. അതില്‍ ആണെന്നും പെണ്ണെന്നുമില്ല. പരിചിയമില്ലാത്ത പെണ്‍കുട്ടികള്‍ തന്നെ തൊടുന്നതും അമിത സ്‌നേഹം കാണിക്കുന്നതും ഇഷ്ടമല്ലെന്നും അനാര്‍ക്കലി പറയുന്നു. പുതിയ സിനിമയായ സോള്‍ സ്‌റ്റോറീസിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാ തുടര്‍ന്ന്.

## Article Content

സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് സ്പര്‍ശിക്കുന്നതും മറ്റും ഇഷ്ടമല്ലെന്ന് നടി അനാര്‍ക്കലി മരിക്കാര്‍. അതില്‍ ആണെന്നും പെണ്ണെന്നുമില്ല. പരിചിയമില്ലാത്ത പെണ്‍കുട്ടികള്‍ തന്നെ തൊടുന്നതും അമിത സ്‌നേഹം കാണിക്കുന്നതും ഇഷ്ടമല്ലെന്നും അനാര്‍ക്കലി പറയുന്നു. പുതിയ സിനിമയായ സോള്‍ സ്‌റ്റോറീസിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാ തുടര്‍ന്ന്.

''നമുക്കൊക്കെ എപ്പോഴെങ്കിലുമൊക്കെ സംഭവിച്ചിട്ടുള്ളൊരു കഥയാണിത്. മിക്ക പെണ്‍കുട്ടികള്‍ക്കും എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടാകും. തിരക്കഥ കേള്‍ക്കുമ്പോള്‍ തന്നെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. ഇതുപോലൊരു വിഷയം സിനിമയായി കണ്ടിട്ടില്ല. ചെറിയൊരു വിഷയം ഒരാളെ എന്തുമാത്രം ബാധിക്കുന്നുണ്ടെന്നാണ് കാണിച്ചു തരുന്നത്. മൂന്നാമത് ഒരാളായി നോക്കുമ്പോള്‍ അതൊരു പ്രശ്‌നമായി തോന്നിയേക്കില്ല. ഇഷ്ടമുള്ളൊരു സുഹൃത്തിനെ ഉമ്മ വച്ചു എന്ന് മാത്രമാണ്.

പക്ഷെ അത് അനുഭവിച്ചയാള്‍ക്ക് വലിയ പ്രശ്‌നമാണ്. തന്റേത് മാത്രമായുള്ള അതിര്‍ത്തിക്കുള്ളില്‍ അനുവാദമില്ലാതെ കടന്നു കയറി പെരുമാറുന്നതാണ്. പക്ഷെ കാണുന്നവര്‍ക്ക് അത് സ്‌നേഹമാണ്. ഒരാളെ തൊടണമെങ്കില്‍ പോലും അയാളുടെ സമ്മതത്തോടെ വേണമെന്ന് വളരെ മനോഹരമായും വ്യക്തമായും കാണിച്ചിട്ടുണ്ട്. അതായിരുന്നു എന്നെ ഈ സിനിമയുടെ ഭാഗമാകാന്‍ പ്രേരിപ്പിച്ച കാര്യം. 

സിനിമയുടെ പ്രമേയം എന്റെ ആണ്‍സുഹൃത്ത് എന്റെ സമ്മതമില്ലാതെ എന്നെ ഉമ്മ വച്ചു എന്നതാണ്. പക്ഷെ പിന്നീടുള്ള ഭാഗങ്ങളില്‍ മറ്റ് ആണുങ്ങളേയും ഇത് അസ്വസ്ഥരാക്കുന്നുണ്ട് എന്ന് കാണിക്കുന്നുണ്ട്. അതായത് ഇത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല. ആണുങ്ങള്‍ക്കും സമ്മതം വേണം. അവര്‍ക്കും തൊടുന്നതും പിടിക്കുന്നതുമൊന്നും ഇഷ്ടമല്ല. വ്യക്തിപരമായി പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ എന്നെ തൊടുന്നതോ അമിത സ്‌നേഹം കാണിക്കുന്നതോ എനിക്ക് ഇഷ്ടമല്ല. ബാല്യകാല സുഹൃത്ത് ആണെങ്കിലും അതിര്‍വരമ്പുകള്‍ മറികടന്ന് പെരുമാറുന്നത് ഇഷ്ടമല്ല. അതില്‍ ആണും പെണ്ണും ഇല്ല.

കുറേ ലെയറുകളുള്ളൊരു വിഷമമാണിത്. ഇന്നത് ചെയ്യാന്‍ പറ്റില്ലെന്ന് പറയാന്‍ പറ്റിയെന്ന് വരില്ല. ആളുകളുടെ കണ്ണില്‍ നിന്നും ശരീരഭാഷയില്‍ നിന്നും മനസിലാക്കേണ്ടതാണ്. ഈയ്യടുത്ത് കോളേജില്‍ പരിപാടികളില്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ തന്നെ നമ്മളെ പിടിച്ച് വലിക്കും, ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് തോണ്ടുക, അടിച്ച് വിളിക്കുക, അതിലൊക്കെ അണ്‍കംഫര്‍ട്ടബിള്‍ ആകുന്ന ആളാണ് ഞാന്‍. പക്ഷെ പൊതുഇടത്ത് ആയതിനാല്‍ പ്രതികരിക്കാന്‍ സാധിച്ചേക്കില്ല.

ആണുങ്ങളോടാണെങ്കില്‍ നമുക്ക് ചോദിക്കാം. അതിലെ പ്രശ്‌നം എല്ലാവര്‍ക്കും അറിയാം. പക്ഷെ സ്ത്രീകള്‍ ആണെങ്കില്‍ സ്ത്രീയാണല്ലോ അവരെ തൊടാം പിടിച്ച് വലിക്കാം എന്നൊരു തോന്നല്‍ അവര്‍ക്കുണ്ടോ എന്നറിയില്ല. അത് മാറേണ്ടതാണ്. ഇത് ജെന്ററിന്റേതല്ല, പൊതുവെ എല്ലാവരിലും ഉള്ളതാണ്. അങ്ങനൊരു മാറ്റത്തിനുള്ള തുടക്കമാകട്ടെ സോള്‍ സ്‌റ്റോറീസ് എന്ന് കരുതുന്നു''.

മനോരമ മാക്‌സിന്റെ പുതിയ വെബ് സീരീസാണ് സോള്‍ സ്‌റ്റോറീസ്. സനില്‍ കളത്തിലാണ് സംവിധാനം ചെയ്യുന്നത്. സുഹാസിനി, ഡയാന ഹമീദ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും വെബ് സീരീസില്‍ അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/243557/my-boyfriend-kissed-me-without-my-consent-in-the-crowd-anarkalimarikar)