---
title: "#PearliMani  | ബാത്ത് റൂമിൽ പോലും ഒറ്റയ്ക്ക് പോകാനുള്ള ശേഷിയുണ്ടായിരുന്നില്ല, 18 സ്റ്റിച്ച് എന്റെ തലയിലുണ്ടായിരുന്നു -  പേളി മാണി "
english_title: "#video #about #serious #car #accident #happened #years #ago #getting #attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/243550/video-about-serious-car-accident-happened-years-ago-getting-attention"
published_at: "2024-10-18T16:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671240674a389_pearly.jpg"
keywords: []
---

# #PearliMani  | ബാത്ത് റൂമിൽ പോലും ഒറ്റയ്ക്ക് പോകാനുള്ള ശേഷിയുണ്ടായിരുന്നില്ല, 18 സ്റ്റിച്ച് എന്റെ തലയിലുണ്ടായിരുന്നു -  പേളി മാണി 

> **Lead Summary:** ** **മലയാളി പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ട താരമാണ് പേളി മാണി . പേളിയെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ താരത്തിന്റെ ആരാധകർക്ക് അത്രയേറെ ഇഷ്ടമാണ് .

## Article Content

** **മലയാളി പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ട താരമാണ് പേളി മാണി . പേളിയെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ താരത്തിന്റെ ആരാധകർക്ക് അത്രയേറെ ഇഷ്ടമാണ് .

ഹേറ്റേഴ്സ് തീരെ ഇല്ലാത്ത അവതാരകരുടെ പട്ടികയിലാണ് പേളിക്കും സ്ഥാനം. ഡിഫോർ ഡാൻസിലൂടെയാണ് പേളി മലയാളികൾക്ക് സുപരിചിതയായത് . ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ​ഗുരുതരമായ വാഹനാപകടത്തെ കുറിച്ച് പറഞ്ഞ വീഡിയോയാണ് ശ്രദ്ധനേടുന്നത് .

ആ അപകടത്തെ തിരിച്ചറിവുകളുടെ സമയമായാണ് പേളി കണക്കാക്കുന്നത്. ഡി ഫോർ ഡാൻസ് വേദിയിൽ മത്സരാർത്ഥികളിൽ ഒരാളുടെ പ്രകടനം കണ്ട് പേളി വളരെ ഇമോഷണലായി. അന്നയായിരുന്നു അന്ന് പെർഫോം ചെയ്തത്. ആ ആക്ട് കണ്ടപ്പോൾ തനിക്ക് തന്റെ അമ്മയെ ഓർമ വന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പേളി സംസാരിച്ച് തുടങ്ങുന്നത്.

അന്നയുടെ ആക്ട് കണ്ടപ്പോൾ പെട്ടന്ന് എനിക്ക് എന്റെ മമ്മിയെ ഓർമ വന്നു. 2012ൽ എനിക്ക് ഒരു സീരിയസ് കാർ ആക്സിഡന്റ് സംഭവിച്ചിരുന്നു. ആ അപകടത്തെ തുടർന്ന് കുറേനാൾ ഞാൻ കിടപ്പിലായിരുന്നു.

ബാത്ത് റൂമിൽ പോലും ഒറ്റയ്ക്ക് പോകാനുള്ള ശേഷിയുണ്ടായിരുന്നില്ല. പതിനെട്ട് സ്റ്റിച്ച് എന്റെ തലയിലുണ്ടായിരുന്നു. എനിക്ക് ഏറ്റവും കൂടുതൽ അഹങ്കാരമുണ്ടായിരുന്ന സമയത്താണ് കാർ അപകടം സംഭവിച്ചത്.

മമ്മിയും ഡാഡിയും ഒന്നും പറയുന്നത് അനുസരിക്കാതെ എല്ലാത്തിനോടും റിബലായിരുന്നു ‍ഞാൻ. എനിക്ക് അപകടം സംഭവിച്ചശേഷം ചികിത്സയിൽ കഴിഞ്ഞ നാളുകളിൽ മമ്മിയും ഡാഡിയുമെല്ലാം ഉറങ്ങാതെ എനിക്കൊപ്പമായിരുന്നു.

ഒരു ദിവസം രാത്രി മൂന്ന് മണിക്ക് ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ കണ്ടത് മമ്മിയും ഡാഡിയും എന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഇരുന്ന് കയ്യിൽ കുരിശും പിടിച്ച് പ്രാർത്ഥിക്കുന്നതാണ്. അതുകൊണ്ട് തന്നെ മമ്മിയോടും ഡാഡിയോടും ഞാൻ വലിയൊരു നന്ദി പറയുന്നു എന്നാണ് പേളി അന്ന് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/243550/video-about-serious-car-accident-happened-years-ago-getting-attention)