---
title: "'വിജയനാ, എന്തൊക്കെയുണ്ടടോ, പറ'-മുഖ്യമന്ത്രിയുമായുള്ള  സൗഹൃദത്തെ കുറിച്ച് മോഹന്‍ലാല്‍ "
english_title: "'Vijayan, tell me what's up' - Mohanlal talks about his friendship with the Chief Minister"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2433/vijayan-tell-me-whats-up-mohanlal-talks-about-his-friendship-with-the-chief-minister"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a62ffe5e0e5_.jpg"
keywords: []
---

# 'വിജയനാ, എന്തൊക്കെയുണ്ടടോ, പറ'-മുഖ്യമന്ത്രിയുമായുള്ള  സൗഹൃദത്തെ കുറിച്ച് മോഹന്‍ലാല്‍ 

> **Lead Summary:** പിണറായി വിജയനെ കുറിച്ചുള്ള മോഹന്‍ലാലിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മലയാള മനോരമയില്‍ മോഹന്‍ലാല്‍ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പിണറായി വിജയന്റെ സൗഹൃദങ്ങളെ കുറിച്ചാണ് മോഹന്‍ലാല്‍ സംസാരിക്കുന്നത്. തനിക്ക് അത്ഭുതമാണ് പിണറായി വിജയന്‍ സഖാവിന്റെ സുഹൃദ് ബന്ധങ്ങളെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

## Article Content

പിണറായി വിജയനെ കുറിച്ചുള്ള മോഹന്‍ലാലിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മലയാള മനോരമയില്‍ മോഹന്‍ലാല്‍ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പിണറായി വിജയന്റെ സൗഹൃദങ്ങളെ കുറിച്ചാണ് മോഹന്‍ലാല്‍ സംസാരിക്കുന്നത്. തനിക്ക് അത്ഭുതമാണ് പിണറായി വിജയന്‍ സഖാവിന്റെ സുഹൃദ് ബന്ധങ്ങളെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

**ആ വാക്കുകളിലേക്ക്. **

എനിക്ക് അത്ഭുതം തോന്നിയിട്ടുള്ളതു പിണറായി വിജയന്‍ സഖാവിന്റെ സുഹൃദ്ബന്ധങ്ങളെക്കുറിച്ചാണ്. എനിക്കും അദ്ദേഹത്തിനുമായി മൂന്നോ നാലോ പൊതുസുഹൃത്തുക്കളുണ്ട്. മോഹന്‍ലാല്‍ പറയുന്നു. അദ്ദേഹത്തെക്കൊണ്ടു ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യര്‍. പിണറായിക്കും അവരെക്കൊണ്ട് ഒന്നും സാധിക്കാനില്ല. കാണുമ്പോള്‍ ഈ സുഹൃത്തുക്കളുടെ കാര്യം ചോദിക്കും. സംസാരിച്ചിരുന്നുവെന്നു പറയും എന്നും മോഹന്‍ലാല്‍ പറയുന്നു. അതേസമയം എങ്ങനെയാണ് അവര്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായെന്നത് തനിക്കൊരു പിടിയും കിട്ടാത്തതാണെന്നും മോഹന്‍ലാല്‍ പറയുന്നു. അവര്‍ക്ക് രാഷ്ട്രീയമോ വലിയ സ്വാധീനങ്ങളോ ഇല്ലെന്നും അവര്‍ ഇടപെടുന്ന മേഖലയുമായി പിണറായി സഖാവിനും ബന്ധമില്ലെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാണിക്കുന്നു. പിണറായി വിജയന് കേരളത്തിന് അകത്തും പുറത്തും ഇന്ത്യയ്ക്ക് പുറത്തും ഇത്തരം സൗഹൃദങ്ങളുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

പിണറായി വിജയന്‍ അവര്‍ക്കുവേണ്ടി സമയം കണ്ടെത്തുന്നതുപോലും എങ്ങനെയെന്ന് തനിക്കിന്നും അത്ഭുതമാണെന്നാണ് മോഹന്‍ലാല്‍ പറയുന്നു. 'വിജയനാ, എന്തൊക്കെയുണ്ടടോ, പറ' എന്നു പിണറായി വിജയന്‍ വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ചു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടമെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ക്കുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2433/vijayan-tell-me-whats-up-mohanlal-talks-about-his-friendship-with-the-chief-minister)