#bayilvanranganathan | സ്വകാര്യ വീഡിയോ പുറത്ത് വിട്ടത് നടി തന്നെ! ഉദ്ദേശം അയാളെ കല്യാണം കഴിക്കുകയാണ്; വെളിപ്പെടുത്തലുമായി ബെയില്‍വാൻ

#bayilvanranganathan | സ്വകാര്യ വീഡിയോ പുറത്ത് വിട്ടത് നടി തന്നെ! ഉദ്ദേശം അയാളെ കല്യാണം കഴിക്കുകയാണ്; വെളിപ്പെടുത്തലുമായി ബെയില്‍വാൻ
Oct 16, 2024 02:15 PM | By Athira V

മലയാളിയാണെങ്കിലും തമിഴ്‌നാട്ടിലാണ് നടി ഓവിയ ശ്രദ്ധേയായത്. ബിഗ് ബോസിലൂടെ ലഭിച്ച ജനപ്രീതി നടിയുടെ ജീവിതം തന്നെ മാറ്റി മറിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളിവുഡില്‍ ഓവിയയുമായി ബന്ധപ്പെട്ടൊരു വീഡിയോ വലിയ ചര്‍ച്ച വിഷയമായി. നടിയുടെ സ്വകാര്യ നിമിഷത്തിലേതെന്ന് പറഞ്ഞ് പതിനേഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്ത് വന്നത്.

ഇതിനെ കുറിച്ച് കമന്റുമായി വന്നവര്‍ക്കെല്ലാം കുറിയ്ക്ക് കൊള്ളുന്ന മറുപടിയും ഓവിയ കൊടുത്തിരുന്നു. ആ വീഡിയോയില്‍ ഉള്ളത് താനണെന്ന് പറയുകയോ അത് നിഷേധിക്കുകയോ ഓവിയ ചെയ്തിട്ടില്ല. മാത്രമല്ല വീഡിയോയില്‍ ഓവിയയുടെ കൈയ്യിലെ ടാറ്റു അടക്കം ശരിയാണെന്നും ഇത് നടിയുടെ വീഡിയോ തന്നെയാണെന്നും ചിലര്‍ കണ്ടെത്തി. അങ്ങനെയെങ്കില്‍ ഈ വീഡിയോ ആരായിരിക്കും പുറത്ത് വിട്ടിട്ടുണ്ടാവുക എന്ന സംശയത്തിലായി സോഷ്യല്‍ മീഡിയ.

പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രംഗനാഥന്‍. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

ബിഗ് ബോസ് തമിഴില്‍ മത്സരിച്ച് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഓവിയ. ഇടയ്ക്കിടെ വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ സ്വന്തമാക്കാറുള്ള നടിയുടെ പുതിയ വീഡിയോയാണ് വാര്‍ത്തകള്‍ക്ക് കാരണമായിരിക്കുന്നത്. ഈ വീഡിയോയെ കുറിച്ച് ചോദിക്കുന്നവര്‍ക്കെല്ലാം തഗ്ഗ് മറുപടികള്‍ കൊടുത്ത് ഓവിയ സോഷ്യല്‍ മീഡിയയുടെ പ്രശംസയും നേടി. ഇത്തരം കാര്യങ്ങളെ പോസിറ്റീവായി നേരിടുന്നുവെന്ന് പറഞ്ഞാണ് നടി അഭിനന്ദിക്കപ്പെട്ടത്.


വീഡിയോയില്‍ ഒവിയ കുടുങ്ങാന്‍ കാരണം അവരുടെ ടാറ്റൂവാണ്. ഓവിയയും അത് മറച്ചുവെച്ചില്ല. ആ വീഡിയോ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമല്ലെന്നും അല്ലാത്തവര്‍ക്ക് ആസ്വദിക്കാമെന്നുമുള്ള നിലപാടിലാണ് നടി. നടിയുടെ മുന്‍ അഭിമുഖങ്ങളിലൊന്നില്‍ താന്‍ തൊഴില്‍രഹിത ആയതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഞാനൊരു നടിയായതിനാല്‍ ചെലവ് കൂടുതലായിരിക്കും. അത് കാരണം ഒരുപാട് പേരുമായി താന്‍ ഡേറ്റ് ചെയ്തിട്ടുണ്ടെന്നുമാണ് നടി മുന്‍പ് പറഞ്ഞത്.

ഞാന്‍ ഡേറ്റ് ചെയ്തിട്ടുള്ള ആളുകള്‍ എന്നോട് കുടിക്കാന്‍ ആവശ്യപ്പെടും. അപ്പോള്‍ എനിക്ക് പറ്റില്ലെന്ന് പറയാറുണ്ട്. ഇപ്പോള്‍ ഡേറ്റിംഗും ലഹരികളുടെ ഉപയോഗവും താന്‍ കുറച്ചെന്നും നടി തുറന്ന് പറഞ്ഞിരുന്നു. സിനിമാ മേഖലയില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ ആദ്യമായി വെളിപ്പെടുത്തുന്നത് നടി ഓവിയയാണ്. സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചാല്‍ മാത്രം മതി.

ഈ വിഷയത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ''സ്വകാര്യ വീഡിയോയില്‍ ഉള്ളത് ഓവിയ തന്നെയാണെന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. ശരിയായ അവസരങ്ങളില്ലാതെ എത്ര നടിമാര്‍ ഇങ്ങനെ ട്രാക്ക് തെറ്റിയെന്ന് നിങ്ങള്‍ക്കറിയാമോ? എന്നാണ് ബെയില്‍വാന്‍ ചോദിക്കുന്നത്.

ഒരു കോടീശ്വരന് കമ്പനി കൊടുത്താല്‍ ഇതുപോലെയാവാം. നിങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല. പ്രമുഖരായ നടന്മാര്‍ക്കൊപ്പം ഓവിയ ലിവിംഗ് ടു ഗെതറായി ജീവിച്ചിരുന്നു. ഓവിയയും നടന്‍ താരിഖുമാണ് പുതിയ വീഡിയോയിലുള്ളത്. അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ മാത്രമാണ് ഈ വീഡിയോ പുറത്ത് വിട്ടത്. നടി തന്നെയാണ് ഇത് ചെയ്തതെന്നാണ്' ബെയില്‍വാന്റെ ആരോപണം.

എന്നാല്‍ ഇത് നേരില്‍ കണ്ടത് പോലെയാണല്ലോ ബെയില്‍വാന്‍ സംസാരിക്കുന്നത്. വീഡിയോയിലുള്ളത് താരിഖ് ആണെന്ന് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും എന്തിനാണ് തെളിവില്ലാതെ നിരന്തരം ഇങ്ങനെ സംസാരിക്കുന്നതെന്നും തുടങ്ങി ഇദ്ദേഹത്തിനെതിരെ ഗുരുതര വിമര്‍ശനവും ഉയരുകയാണ്.

#private #video #released #actress #herself #intention #marry #him #Bailwan #with #revelation

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories










News Roundup