---
title: "#rajinikanth | കനത്ത മഴ; നടൻ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം കയറി"
english_title: "#heavy #rain #Actor #Rajinikanth's #house #flooded"
publisher: "moviemax.in"
canonical_url: "https://moviemax.in/news/242917/heavy-rain-actor-rajinikanths-house-flooded"
published_at: "2024-10-16T11:07:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f516b0b017_rajani.jpg"
keywords: []
---

# #rajinikanth | കനത്ത മഴ; നടൻ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം കയറി

> **Lead Summary:** ** **തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ. കനത്ത മഴയിൽ ചെന്നൈയിലും പരിസര ജില്ലകളിലും വെള്ളപ്പൊക്കവും ഗതാഗത തടസ്സവും ഉണ്ടായി. പലയിടത്തും അവശ്യ സേവനങ്ങൾ തടസ്സപ്പെട്ടു.

## Article Content

** **തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ. കനത്ത മഴയിൽ ചെന്നൈയിലും പരിസര ജില്ലകളിലും വെള്ളപ്പൊക്കവും ഗതാഗത തടസ്സവും ഉണ്ടായി. പലയിടത്തും അവശ്യ സേവനങ്ങൾ തടസ്സപ്പെട്ടു.

വെള്ളപ്പൊക്കത്തിൽ നടൻ രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയർന്നു. പോയസ് ഗാർഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെള്ളം കയറിയത്.

കനത്ത മഴയിൽ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകർന്നതാണ് വെള്ളം ഉയരാൻ കാരണമായത്. രജനീകാന്തിന്റെ വീടിന് ചുറ്റുമുള്ള വെള്ളം പമ്പ് ചെയ്ത് കളയാനുള്ള നടപടികൾ ആരംഭിച്ചു.

2023ലെ മൈക്കൗണ്ട് ചുഴലിക്കാറ്റിന്റെ സമയത്തും രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/242917/heavy-rain-actor-rajinikanths-house-flooded)