#viral | കെട്ടിടത്തിന് മുകളിലെ കുടിവെള്ള ടാങ്ക് വീണത് തെരുവിലൂടെ നടന്ന സ്ത്രീയുടെ തലയിൽ, പിന്നീട് സംഭവിച്ചത്

#viral | കെട്ടിടത്തിന് മുകളിലെ കുടിവെള്ള ടാങ്ക് വീണത് തെരുവിലൂടെ നടന്ന സ്ത്രീയുടെ തലയിൽ, പിന്നീട് സംഭവിച്ചത്
Oct 16, 2024 10:45 AM | By Susmitha Surendran

(moviemax.in) വലിയ അപകടത്തിൽ പെട്ടിട്ടും കാര്യമായ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടവരുടെ നിരവധി അനുഭവങ്ങളുണ്ട്. അത്തരത്തിലൊരു അപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

തെരുവിലൂടെ നടക്കുകയായിരുന്ന സ്ത്രീയുടെ തലയിൽ കെട്ടിടത്തിന് മുകളിലെ കുടിവെള്ള ടാങ്ക് വീഴുന്നതാണ് സംഭവം. അപാർട്ട്മെന്‍റുകൾക്കിടയിലെ തെരുവിലൂടെ ഒരു സ്ത്രീ നടക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണുന്നത്.

ഉടൻ മുകളിൽ നിന്ന് വലിയൊരു കുടിവെള്ള ടാങ്ക് ഇവരുടെ ദേഹത്തേക്ക് വീഴുകയാണ്. അടിഭാഗം ചിതറിയ ടാങ്കിനകത്ത് ഇവർ പൂർണമായും അകപ്പെടുന്നു.

വലിയ അത്യാഹിതം സംഭവിച്ചെന്ന് കരുതി സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുന്നുണ്ട്. എന്നാൽ, കാര്യമായ പരിക്കൊന്നും കൂടാതെ സ്ത്രീ ടാങ്കിനുള്ളിൽ നിന്ന് എഴുന്നേൽക്കുന്നതാണ് വീഡിയോ.

https://twitter.com/i/status/1846120026211803596

ഗുജറാത്തിലെ സൂറത്തിൽ നടന്ന സംഭവമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സ്ത്രീക്ക് വലിയ അപകടം സംഭവിച്ചെന്നാണ് വീഡിയോ കാണുമ്പോൾ തോന്നിയതെന്നും, കാര്യമായ പരിക്കില്ലെന്നറിഞ്ഞതിൽ ആശ്വാസമുണ്ടെന്നും പലരും കമന്‍റ് ചെയ്യുന്നു.

വീഡിയോയിൽ ഇവർ കൈയിൽ ഒരു പഴം തിന്നുകൊണ്ട് വരുന്നതായി കാണാം. 'ദിവസവും ആപ്പിൾ കഴിക്കുന്നതിലൂടെ ഡോക്ടറെ അകറ്റിനിർത്താം' എന്നാണ് ഒരാൾ വീഡിയോ പങ്കുവെച്ചുകൊണ്ട് അഭിപ്രായപ്പെട്ടത്.

#drinking #water #tank #top #building #fell #head #woman #walking #down #street

Next TV

Related Stories
'പറഞ്ഞതെല്ലാം കള്ളം, പ്രണയിച്ചത് നാലുകൊല്ലം'; കാമുകി 27 -കാരിയല്ല 48 -കാരിയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി യുവാവ്..!

Apr 18, 2025 12:53 PM

'പറഞ്ഞതെല്ലാം കള്ളം, പ്രണയിച്ചത് നാലുകൊല്ലം'; കാമുകി 27 -കാരിയല്ല 48 -കാരിയെന്ന് തിരിച്ചറിഞ്ഞ് ഞെട്ടി യുവാവ്..!

കാമുകിയെ കാണാന്‍ 48 വയസുള്ള ഒരു സ്ത്രീയെ പോലെ ആയിരുന്നില്ല. 27 വയസുള്ള യുവതിയെപ്പോലെയാണ്...

Read More >>
'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

Apr 16, 2025 10:44 AM

'ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കുന്നു, പിന്നീട് വലിച്ചെറിയുന്നു; വൈറൽ ആയി ടോയ്‌ലെറ്റ് പേപ്പറിലെ രാജികത്ത്

ജോലി സ്ഥലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങളും മേലുദ്യോ​ഗസ്ഥർ തന്നോട് പെരുമാറിയ രീതികളും കാരണം ടോയ്ലറ്റ് പേപ്പറിൽ രാജി കത്ത് എഴുതേണ്ടി വന്ന...

Read More >>
അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

Apr 12, 2025 11:08 PM

അമ്മാവന്‍ മരുമകളുമായി പ്രണയത്തിലായി, ഒളിച്ചോടി വിവാഹം, പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്...!

വഴിയെ വീട്ടുകാര്‍ ഇരുവരുടെയും പ്രണയം കൈയോടെ പിടികൂടി. ഇതോടെ വീട്ടിലും നാട്ടിലും സംഭവം...

Read More >>
മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

Apr 12, 2025 01:58 PM

മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

ടെയ്‌ലര്‍ എന്നയാളുമായി 20 വയസില്‍ എമിലിയുടെ വിവാഹം നടന്നിരുന്നു. അഞ്ച് വര്‍ഷം മുമ്പ് കാറപകടത്തില്‍ ടെയ്‌ലര്‍...

Read More >>
600 പേർക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കിൽ കല്യാണം തന്നെ വേണ്ടെന്ന് വരൻ

Apr 11, 2025 08:36 PM

600 പേർക്ക് സദ്യയൊരുക്കാനാവില്ലെന്ന് വധുവിന്‍റെ കുടുംബം; എങ്കിൽ കല്യാണം തന്നെ വേണ്ടെന്ന് വരൻ

വധുവിന്‍റെ സഹോദരനാണ് വിചിത്ര സംഭവം സോഷ്യൽ മീഡിയ ആപ്പായ റെഡിറ്റിൽ പങ്കു വച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലാണ്...

Read More >>
ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ചു; പോലീസ് പിടിച്ചപ്പോൾ വിചിത്രമായ മറുപടി, സംഭവമിങ്ങനെ...!

Apr 11, 2025 12:57 PM

ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ചു; പോലീസ് പിടിച്ചപ്പോൾ വിചിത്രമായ മറുപടി, സംഭവമിങ്ങനെ...!

മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെങ്കിലും നിലവിലെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ ഉള്ളതായതിനാൽ വാർത്ത വീണ്ടും വൈറൽ...

Read More >>
Top Stories