---
title: "ഞാൻ പുരുഷ വിരോധി അല്ല; ആണെന്ന് നിങ്ങൾക്ക് തോന്നുന്നത് എന്റെ പ്രശ്നമല്ല; രേവതി  സമ്പത്ത് "
english_title: "I am not anti-male; What you think is not my problem; Revathi Sampath"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2429/i-am-not-anti-male-what-you-think-is-not-my-problem-revathi-sampath"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a60760c7bbc_.jpg"
keywords: []
---

# ഞാൻ പുരുഷ വിരോധി അല്ല; ആണെന്ന് നിങ്ങൾക്ക് തോന്നുന്നത് എന്റെ പ്രശ്നമല്ല; രേവതി  സമ്പത്ത് 

> **Lead Summary:** സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയാണ് രേവതി സമ്പത്ത്. സൈക്കോളജിസ്റ്റ് കൂടിയായ നടി പങ്കിടുന്ന പോസ്റ്റുകൾ അത്രയും അതിവേഗമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ അച്ഛന് കൊവിഡ് ബാധിച്ച അവസ്ഥയെക്കുറിച്ചും രേവതി കുറിപ്പ് പങ്കിടുകയുണ്ടായി. ഇതിനുപിന്നാലെ അച്ഛന് ഒപ്പമുള്ള ഒരു ചിത്രവുമായി രേവതി എത്തുകയുണ്ടായി.

## Article Content

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയാണ് രേവതി സമ്പത്ത്. സൈക്കോളജിസ്റ്റ് കൂടിയായ നടി പങ്കിടുന്ന പോസ്റ്റുകൾ അത്രയും അതിവേഗമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ അച്ഛന് കൊവിഡ് ബാധിച്ച അവസ്ഥയെക്കുറിച്ചും രേവതി കുറിപ്പ് പങ്കിടുകയുണ്ടായി. ഇതിനുപിന്നാലെ അച്ഛന് ഒപ്പമുള്ള ഒരു ചിത്രവുമായി രേവതി എത്തുകയുണ്ടായി.

> "അച്ഛന് കോവിഡ് പോസിറ്റീവാണ് എന്നറിഞ്ഞത് മുതൽ അച്ഛനെ തിരക്കി ധാരാളം മെസ്സേജുകളും കാളുകളും വന്നിരുന്നു ഫേസ്ബുക്കിൽ. അദൃശ്യമായി നിന്നുകൊണ്ട് വാക്കുക്കൾ കൊണ്ട് ചേർത്തുനിറുത്തിയ എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കളെയും ഞങ്ങൾ അങ്ങേയറ്റം സ്നേഹത്തോടെ ഓർക്കുന്നു.ആ വാക്കുകൾ പകരുന്ന ശക്തിയും സ്നേഹവും അത്രെയേറേ ആഴം നിറഞ്ഞതാണ്.അച്ഛൻ സുഖമായും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു", എന്ന ക്യാപ്‌ഷനോടെയാണ് രേവതി ചിത്രം പങ്ക് വച്ചത്. എന്നാൽ ഇതിനെതിരെയാണ് ചിലർ മോശം കമന്റുകളുമായി രംഗത്ത് എത്തിയത്.

> 'ഞാൻ പുരുഷ വിരോധി അല്ല. ആണെന്ന് നിങ്ങൾക്ക് തോന്നുന്നത് എന്റെ പ്രശ്നമല്ല, നിങ്ങളുടെ പ്രശ്നമാണ്‌.പിന്നെ, എന്റെ വിരോധവും വിരോധമില്ലായ്മയും നിശ്ചയിക്കേണ്ടത് എവിടെയോ ഉള്ള ഒരു അജിത് കുമാർ അല്ല,അതിനാൽ എനിക്ക് ഒന്നുമില്ല. കൂടെ ഉള്ളത് ഒരു മനുഷ്യനാണ്.എനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട മനുഷ്യൻ.. !! എന്റെ അച്ഛൻ.. നിങ്ങൾക് വേറെ എന്താണ് ഇനി അറിയേണ്ടത് കൂടുതൽ", എന്നാണ് വിമര്ശനത്തിനോട് രേവതി പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2429/i-am-not-anti-male-what-you-think-is-not-my-problem-revathi-sampath)