---
title: "കൊച്ചിനെ കാശ് കൊടുത്തു വാങ്ങി, പ്രിയങ്കയുടെ ചിത്രത്തിന് സൈബര്‍ ആക്രമണം  "
english_title: "Cyber ​​attack on Priyanka's picture"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24275/cyber-attack-on-priyankas-picture"
published_at: "2022-02-03T19:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbe426dd325_priyanka.jpg"
keywords: []
---

# കൊച്ചിനെ കാശ് കൊടുത്തു വാങ്ങി, പ്രിയങ്കയുടെ ചിത്രത്തിന് സൈബര്‍ ആക്രമണം  

> **Lead Summary:** ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ സൂപ്പര്‍ നായികയായ പ്രിയങ്ക ഹോളിവുഡിലും സാന്നിധ്യം അറിയിക്കുകയും ഗ്ലോബല്‍ ഐക്കണായി മാറുകയുമായിരുന്നു. ഇപ്പോഴിതാ അമ്മയായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

## Article Content

ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ സൂപ്പര്‍ നായികയായ പ്രിയങ്ക ഹോളിവുഡിലും സാന്നിധ്യം അറിയിക്കുകയും ഗ്ലോബല്‍ ഐക്കണായി മാറുകയുമായിരുന്നു. ഇപ്പോഴിതാ അമ്മയായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

വാടക ഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്ക അമ്മയായി മാറിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താനും നിക്കും അമ്മയും അച്ഛനുമായ വിവരം പ്രിയങ്ക ആരാധകരെ അറിയിച്ചത്. ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടന്ന താരത്തിന് ആശംസകളുമായി സിനിമാ ലോകവും ആരാധകരും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ചെറിയൊരു വിഭാഗം താരത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.

പ്രസവത്തിലൂടെ അമ്മയാകുന്നതിന് പകരം വാടക ഗര്‍ഭപാത്രത്തിന്റെ സഹായം തേടുക എന്നത് വളരെ സ്വാഭാവികമായൊരു കാര്യമാണ്. വ്യക്തിപരമായ തിരഞ്ഞെടുപ്പ് മാത്രമായ ഈ വിഷയത്തില്‍ പക്ഷെ ചിലര്‍ അത്ര സന്തുഷ്ടരല്ല.

വാടക ഗര്‍ഭധാരണം എന്ന വഴി സ്വീകരിച്ചതിന് നിരവധി പേരാണ് പ്രിയങ്കയെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയത്. താരത്തിന് തന്റെ ശരീര സൗന്ദര്യമാണ് കുഞ്ഞിനേക്കാള്‍ വലുതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചിലരുടെ വിമര്‍ശനം. ഇതിനിടെ ഇപ്പോഴിതാ പുതിയ രംഗങ്ങള്‍ അരങ്ങേറുകയാണ്.

ജനുവരി 22 നായിരുന്നു പ്രിയങ്കയും ഭര്‍ത്താവ് നിക്ക് ജൊനാസും തങ്ങള്‍ മാതാപിതാക്കളായി മാറിയ വിവരം ലോകത്തെ അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് തങ്ങള്‍ക്ക് കുട്ടിയുണ്ടായതെന്നും തങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നുമായിരുന്നു ഇരുവരും അറിയിച്ചത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കോമണ്‍ കുറിപ്പിലൂടെയായിരുന്നു തങ്ങളുടെ ജീവിതത്തിലെ ആ സന്തോഷ വാര്‍ത്ത ഇരുവരും ആരാധകരുമായി പങ്കുവച്ചത്.

പിന്നാലെ നിരവധി പേര്‍ താരങ്ങള്‍ക്ക് ആശംസകളുമായി എത്തിയിരുന്നു. കുട്ടിയുടെ വരവിന് ശേഷം ഇതാദ്യമായൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

തന്റെ മനോഹരമായ ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. കാറിന്റെ കണ്ണാടിയിലെ തന്റെ പ്രതിഫലനമാണ് ചിത്രങ്ങളിലുള്ളത്. തീര്‍ത്തും സ്വാഭാവികമായ ഒന്ന് മാത്രമായിരുന്നു പ്രിയങ്കയുടെ ഈ പോസ്റ്റ്. എന്നാല്‍ ചിലര്‍ താരത്തിനെതിരെ വിമര്‍ശനവുമായി എത്തുകയായിരുന്നു. വാടക ഗര്‍ഭധാരണത്തെ ചൂണ്ടി കാണിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ പിന്തിരിപ്പന്‍ ചിന്താഗതിക്കാര്‍ താരത്തിനെതിരെ രംഗത്ത് എത്തിയത്.

അവള്‍ക്ക് കുട്ടിയേക്കാളും ഇഷ്ടം നായയെയാണ്, കാരണം അവള്‍ ഗര്‍ഭം ധരിച്ചിട്ടില്ലെന്നായിരുന്നു ഒരാളുടെ പരിഹാസം. കുട്ടിയെ കാശ് കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു മറ്റൊരു വിമര്‍ശനം. മറ്റുള്ളവര്‍ കുട്ടിയ്ക്ക് ജന്മം നല്‍കുമ്പോള്‍ ഇവിടെയാരു അമ്മ നല്ല വെളിച്ചം എവിടെയാണെന്ന് നോക്കുകയാണെന്നും ഒരാള്‍ വിമര്‍ശിച്ചു. 

സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം താരത്തെ ഇങ്ങനെ പരിഹസിക്കുമ്പോഴും മറ്റൊരു വലിയ വിഭാഗം ആളുകള്‍ താരത്തിന് പിന്തുണയും ആശംസകളുമായി എത്തുന്നുണ്ട്. നിങ്ങളും നിങ്ങളുടെ കുഞ്ഞ് മാലാഖയും സുഖമായി ഇരിക്കുന്നുവെന്ന് കരുതുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. ചിത്രത്തില്‍ പ്രിയങ്കയുടെ പിന്നിലായി ബേബി കാര്‍ സീറ്റ് കാണുന്നുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്തായാലും കമന്റുകളോടൊന്നും പ്രിയങ്ക പ്രതികരിച്ചിട്ടില്ല. പ്രിയങ്കയും നിക്കും ഒരു കുട്ടിയ്ക്കായി ഏറെ നാളുകളായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തിരക്കുകള്‍ കാരണം നടക്കാതെ പോവുകയായിരുന്നുവെന്നും ഇതോടെയാണ് ഇരുവരും മറ്റ് മാര്‍ഗ്ഗങ്ങള്‍ നേടുന്നതെന്നുമായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. പെണ്‍കുഞ്ഞാണ് പ്രിയങ്കയ്ക്കും നിക്കിനും പിറന്നത് എന്നാണ് നടി കൂടിയായ സഹോദരി മീര ചോപ്ര അറിയിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/24275/cyber-attack-on-priyankas-picture)