#AlleppeyAshraf | മലയാളത്തിലെ ആ നായിക അകപ്പെട്ടത് കൊടും ക്രിമിനലുകളുടെ കൈയിൽ, അവർ അവരെ നിരന്തരം പീഡിപ്പിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

#AlleppeyAshraf | മലയാളത്തിലെ ആ നായിക അകപ്പെട്ടത് കൊടും ക്രിമിനലുകളുടെ കൈയിൽ, അവർ അവരെ നിരന്തരം പീഡിപ്പിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Oct 15, 2024 03:20 PM | By Jain Rosviya

(moviemax.in)സിനിമാ ലോകത്ത് നടിമാർ നേരിടുന്ന അതിക്രമങ്ങളും മറ്റ് പ്രശ്നങ്ങളും ചർച്ചയായിരിക്കെ ഞെ‌ട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷറഫ്.

മലയാളത്തിലെ ഒരു കാലത്തെ പ്രമുഖ നടിയെ ഒരു സംഘമാളുകൾ കൂട്ടബലാത്സം​ഗം ചെയ്തിട്ടുണ്ടെന്ന് ആലപ്പി അഷറഫ് പറയുന്നു.

പൾസർ സുനിയുടെയും കൂട്ടരുടെയും കൈയിലകപ്പെട്ട ആക്രമിക്കപ്പെട്ട നടിക്കുണ്ടായ ദുരനുഭവം മലയാളത്തിലെ ഈ നടിക്കും ഉണ്ടായി.

പ്രേം നസീറിന്റെ കൂടെ നായികയായി അഭിനയിച്ച നടിയാണിവരെന്നും ആലപ്പി അഷറഫ് വെളിപ്പടുത്തി. അവർ അന്യ ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുണ്ട്.

ഞാൻ അവരുടെ വലിയ ഫാനായിരുന്നു. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് യൂത്തിനെ ആകർഷിക്കുന്ന അവരുടെ ഒരു പടം വലിയ ഹിറ്റായിരുന്നു.

പല ഭാഷകളിലും റീമേക്ക് ചെയ്യുകയുണ്ടായി. ചിലതിലൊക്കെ അവർ തന്നെയാണ് നായികയായി അഭിനയിച്ചത്. അങ്ങനെയിരിക്കുമ്പോഴാണ് അമേരിക്കയിൽ നിന്ന് ഒരു ഫോൺ വന്നത്. 

ഹിന്ദിയിൽ നിന്നുള്ളവരാണ് സംസാരിച്ചത്. ഒരു സംവിധായകന്റെ പേരൊക്കെ പറഞ്ഞു. ഷൂട്ടിം​ഗ് തുടങ്ങിയ ചിത്രത്തിലേക്ക് ജോയിൻ ചെയ്യാൻ പറ്റുമോ, സംവിധായകൻ നിർബന്ധിക്കുന്നുണ്ടെന്ന് പറഞ്ഞു.

പാവം നായിക വിശ്വസിച്ചു. സിനിമ ചെയ്യാമെന്ന് അവർ സമ്മതിച്ചു. ബാക്കിയുള്ള കാര്യങ്ങൾ സംസാരിച്ച് എ​ഗ്രിമെന്റായി. പെട്ടെന്ന് സ്പോൺസർഷിപ്പ് അയച്ച് വിസ ശരിയാക്കി അമേരിക്കയിലേക്ക് പറന്നു.

 എയർപോർട്ടിൽ വന്നിറങ്ങിയ അവരെ സ്നേഹപൂർവം സ്വീകരിച്ച് ന്യൂയോർക്കിലെ ഫ്ലാറ്റിൽ താമസിപ്പിച്ചു. അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തു.

വൈകുന്നേരമായപ്പോൾ രണ്ട് പേർ മദ്യപിച്ച് അവരുടെ മുന്നിലെത്തി. താനൊരു കെണിയിൽ പെട്ടെന്ന് നടിക്ക് മനസിലായി. അവർ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. സിനിമാക്കാരല്ലായിരുന്നു അവർ.

ന്യൂയോർക്ക് സിറ്റിയിലെ അണ്ടർവേൾഡ് ​ഗ്യാങ്ങിൽ പെട്ടവരായിരുന്നു.ഈ ​ഗ്യാങ്ങിന്റെ കെണിയിൽ മലയാളത്തിലെ പ്രിയപ്പെട്ട നടി വീണു. കൈ കൂപ്പി കേണപേക്ഷിച്ചിട്ടും ഉറക്കെ നിലവിളിച്ചിട്ടും അവർ പീഡനം തുടർന്നു.

തന്റെ അന്ത്യം ഇവിടെ ആയിരിക്കുമെന്ന് അവർ ഉറപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞു. അവരെ നിരീക്ഷിക്കാൻ സെക്യൂരിറ്റികളുണ്ട്. ഭക്ഷണവും വെള്ളവും കിട്ടും.

ഒരു ദിവസം എല്ലാവരും വെളിയിൽ പോയപ്പോൾ രക്ഷപ്പെടാൻ തീരുമാനിച്ചു. താര ആർട്സ് വിജയന്റെ നമ്പർ അവർക്ക് കാണാപാഠമായിരുന്നു. പെട്ടെന്ന് അവർ അദ്ദേഹത്തെ വിളിച്ചു.

നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു. വിജയേട്ടൻ അന്ധാളിച്ചു. അദ്ദേഹം വർക്ക് ചെയ്യുന്നത് ന്യൂയോർക്കിലെ ഒരു ടെലിഫോൺ എക്സ്ചേഞ്ചിലാണ് ജോലി ചെയ്യുന്നത്.

അദ്ദേഹത്തിന് പെട്ടെന്ന് ഈ ഏരിയ മനസിലായി. പക്ഷെ കറക്ട് ബിൽഡിം​ഗ് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായി. അദ്ദേഹം ആ ഏരിയയിലെത്തി.

ജനൽ തുറന്ന് കാണാവുന്ന ബോർഡുകൾ പറഞ്ഞ് കൊടുത്തപ്പോൾ അത് പറഞ്ഞ് അദ്ദേഹം മനസിലാക്കി. തന്റെ വണ്ടി ഇന്ന സ്ഥലത്തുണ്ട്, പെട്ടെന്ന് ഇറങ്ങി വരാൻ പറഞ്ഞു.

നടിയെയും കയറ്റി വിജയേട്ടൻ ന്യൂയോർക്ക് എയർപോർട്ടിലെത്തിച്ചു. എയർപോർട്ടിനുള്ളിൽ കടത്തി. അവിടെ നിന്ന് ടിക്കറ്റ് കൺഫോം ചെയ്തു.

ഈ ​ഗ്യാങ് എയർപോർട്ടിന് പുറത്ത് കാവൽ നിൽക്കുന്നുണ്ട്. ഏറ്റവും അടുത്തുള്ള ഫ്ലെെെറ്റിൽ കയറ്റി ആ നടിയെ നാട്ടിലെത്തിച്ചെന്നും ആലപ്പി അഷറഫ് പറഞ്ഞു.

ഈ സംഭവം അവിശ്വസനീയമായി തോന്നാമെങ്കിലും നടന്ന കാര്യാമാണെന്നും ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.

#Prominent #Malayalam #actress #gang #raped #They #cried #out #shocked #revelation #AlleppeyAshraf

Next TV

Related Stories
 മീനാക്ഷിയെ ഉപയോ​ഗിച്ചിട്ടും കാര്യമുണ്ടായില്ല, ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം, അതിജീവിതയുടെ മഞ്ജു ഒപ്പം നിന്നു !

Dec 8, 2025 10:21 AM

മീനാക്ഷിയെ ഉപയോ​ഗിച്ചിട്ടും കാര്യമുണ്ടായില്ല, ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം, അതിജീവിതയുടെ മഞ്ജു ഒപ്പം നിന്നു !

നടിയെ ആക്രമിച്ച കേസ്, ദിലീപ് കാവ്യ ബന്ധം, മഞ്ജുവിനെ മകളെ ഉപയോഗിച്ച് മയപ്പെടുത്താൻ ശ്രമം...

Read More >>
മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

Dec 7, 2025 02:53 PM

മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം, അതിജീവിത മഞ്ജു വാര്യരോട് പറഞ്ഞ കാര്യം...

Read More >>
മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

Dec 7, 2025 11:43 AM

മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസ് , ദിലീപിനനുകൂലമായി മൊഴി മാറ്റി, ബെെജു കൊട്ടാരക്കര...

Read More >>
Top Stories










News Roundup