---
title: "ദീപികയെ ചൂണ്ടി പ്രശസ്ത വ്യക്തിയുടെ വിമർശനം, ചുട്ട മറുപടിയുമായി താരം"
english_title: "Criticism of a famous person for Deepika"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24270/criticism-of-a-famous-person-for-deepika"
published_at: "2022-02-03T19:23:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fbdea8d5386_DEEPIKA.jpg"
keywords: []
---

# ദീപികയെ ചൂണ്ടി പ്രശസ്ത വ്യക്തിയുടെ വിമർശനം, ചുട്ട മറുപടിയുമായി താരം

> **Lead Summary:** ബോളിവുഡിലെ താരറാണി എന്ന് ദീപികയെ വിശേഷിപ്പിക്കാം. ഒരു പക്ഷേ ഇപ്പോൾ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിയും ദീപിക ആയിരിക്കും. ഒരു സൂപ്പർ സ്റ്റാറിൻറെ എല്ലാ പദവിയും താരത്തിന് ഉണ്ട്. താരം നായികയാകുന്ന പുതിയ ചിത്രമാണ് ഗെഹ്റൈയാൻ.

## Article Content

ബോളിവുഡിലെ താരറാണി എന്ന് ദീപികയെ വിശേഷിപ്പിക്കാം. ഒരു പക്ഷേ ഇപ്പോൾ ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിയും ദീപിക ആയിരിക്കും. ഒരു സൂപ്പർ സ്റ്റാറിൻറെ എല്ലാ പദവിയും താരത്തിന് ഉണ്ട്. താരം നായികയാകുന്ന പുതിയ ചിത്രമാണ് ഗെഹ്റൈയാൻ.

ആമസോൺ പ്രൈമിൽ ആണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിൻറെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഫ്രെഡ്ഡി ബേർഡ്. അദ്ദേഹം  സാമൂഹ്യമാധ്യമങ്ങളിൽ ഇട്ട ഒരു പോസ്റ്റ് ഏറെ വിമർശനം നേടിയിരുന്നു. സിനിമയുടെ റിലീസ് തീയതി അടുക്കുംതോറും വസ്ത്രത്തിന് അളവ് കുറഞ്ഞു വരും.

ഇത് ബോളിവുഡിലെ ന്യൂട്ടൺ നിയമമാണ്. ദീപികയെയും കരൺ ജോഹറിനെയും ടാഗ് ചെയ്തുകൊണ്ട് ഫ്രെഡ്ഡി കുറിച്ചു. ഇത് സുന്ദരി പെട്ട ദീപിക ആകട്ടെ മറുപടി പറഞ്ഞത് ഇങ്ങനെ.

പ്രപഞ്ചം പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ എന്നിവയാൽ നിർമ്മിതമാണെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. എന്നാൽ മോറോണുകളെ കുറിച്ച് പറയാൻ അവർ മറന്നു പോയി. ഇൻസ്റ്റഗ്രാം സ്റ്റോറി ആയി താരം ഇട്ടു.

ഇതിനു മറുപടിയായി ഫ്രെഡ്ഡി എത്തി. പ്രിയപ്പെട്ട ദീപിക ചെറിയ വസ്ത്രങ്ങൾ ധരിച്ചതിൻറെ പേരിൽ ഞാൻ നിങ്ങളെ പരിഹരിച്ചിട്ടില്ല.നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾക്ക് ധരിക്കാം. എന്നെ മോറോൺ എന്നു വിളിച്ചതിന് നന്ദി.നിങ്ങളുടെ കരിയറിൽ പറഞ്ഞതിൽ വ്യാജം അല്ലാത്ത ഏക കാര്യം അത് മാത്രമാണ്. ഫ്രെഡ് കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/24270/criticism-of-a-famous-person-for-deepika)