---
title: "#reehana | ആ നടിയുടെ അമ്മ അയാളുടെ കൂടെ കിടന്നത് മകൾക്ക് നല്ല അവസരം കിട്ടാൻ! പക്ഷെ നടന്നത്....;  വെളിപ്പെടുത്തലുമായി റീഹാന "
english_title: "#reehana #revealed #castingcouch #how #mother #an #actress #slept #with #for #better #role"
publisher: "moviemax.in"
canonical_url: "https://moviemax.in/news/242435/reehana-revealed-castingcouch-how-mother-an-actress-slept-with-for-better-role"
published_at: "2024-10-14T11:14:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cb042cacac_reehana.jpg"
keywords: []
---

# #reehana | ആ നടിയുടെ അമ്മ അയാളുടെ കൂടെ കിടന്നത് മകൾക്ക് നല്ല അവസരം കിട്ടാൻ! പക്ഷെ നടന്നത്....;  വെളിപ്പെടുത്തലുമായി റീഹാന 

> **Lead Summary:** സിനിമ, സീരിയല്‍, മോഡലിങ് മേഖലകളിലെ കാസ്റ്റിംഗ് കൗച്ച് തുറന്നു പറച്ചിലുകള്‍ വലിയ വിവാദങ്ങളായി മാറിയിട്ടുണ്ട്. ഇങ്ങനെ തുറന്ന് പറഞ്ഞവരില്‍ ചെറിയ താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മാത്രമല്ല, മുന്‍നിര താരങ്ങളുമുണ്ട്. തമിഴ് സീരിയല്‍ രംഗത്തു നിന്നും ഇത്തരം നിരവധി തുറന്നു പറച്ചിലുകളുണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരിക്കല്‍ തുറന്ന് പറഞ്ഞ നടിയാണ് റീഹാന. 

## Article Content

സിനിമ, സീരിയല്‍, മോഡലിങ് മേഖലകളിലെ കാസ്റ്റിംഗ് കൗച്ച് തുറന്നു പറച്ചിലുകള്‍ വലിയ വിവാദങ്ങളായി മാറിയിട്ടുണ്ട്. ഇങ്ങനെ തുറന്ന് പറഞ്ഞവരില്‍ ചെറിയ താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മാത്രമല്ല, മുന്‍നിര താരങ്ങളുമുണ്ട്. തമിഴ് സീരിയല്‍ രംഗത്തു നിന്നും ഇത്തരം നിരവധി തുറന്നു പറച്ചിലുകളുണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരിക്കല്‍ തുറന്ന് പറഞ്ഞ നടിയാണ് റീഹാന. 

തമിഴ് പരമ്പരകളിലെ താരമാണ് റീഹാന. ഓണ്‍ സ്‌ക്രീന്‍ പ്രകടനത്തിന് പുറമെ ഓഫ് സ്‌ക്രീനില്‍ തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് സംസാരിക്കുന്ന ആളെന്ന നിലയിലും റീഹാന വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സിനിമ - സീരിയല്‍ രംഗത്തെയും മറ്റു തൊഴിലിടങ്ങളിലേയും ലൈംഗിക അതിക്രമങ്ങളെ കുറിച്ച് റീഹാന നടത്തിയ തുറന്ന് പറച്ചില്‍ വലിയ വിവാദമായി മാറിയിരുന്നു. 

തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു റീഹാന. ചെറുപ്പം മുതലേ തനിയ്ക്ക് ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് റീഹാന പറയുന്നത്. പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ആദ്യായി തനിക്ക് മോശം അനുഭവം ഉണ്ടാകുന്നത്്. ഒളിച്ചു കളിക്കുന്നതിനിടയില്‍ ഒരാള്‍ തന്റെ ശരീരത്തില്‍ തെറ്റായ ഉദ്ദേശത്തോടെ തൊടുകയായിരുന്നു എന്നാണ് റീഹാന ഓര്‍ക്കുന്നത്. കൈയ്യില്‍ കിട്ടിയത് വെച്ച് അയാളെ തല്ലിയെന്നും റീഹാന തുറന്നു പറഞ്ഞിരുന്നു. 

വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്റെ വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നയാളാണ് റീഹാന. അതിനാല്‍ പല ജോലികളും ചെയ്യേണ്ടി വന്നിരുന്നു റീഹാനയ്ക്ക്. ജോലി സ്ഥലങ്ങളിലും തനിക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. പലപ്പോഴും ജോലി സ്ഥലങ്ങളില്‍ മോശം അനുഭവം ഉണ്ടായപ്പോള്‍ പ്രതികരിക്കാതെ ജോലി വിട്ട് ഇറങ്ങുകയായിരുന്നുവെന്നും താരം പറയുന്നു. പിന്നീടാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്.

സിനിമയില്‍ ഇത്തരം അതിക്രമങ്ങള്‍ കാസ്റ്റിങ് കൗച്ച് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. അവിടെയും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണെന്നാണ് റീഹാന പറയുന്നത്. അതേസമയം, ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പിന് വേണ്ടി തയ്യാറാവും. ചിലര്‍ അവസരം വേണ്ട മാനം മതിയെന്ന് കരുതി പിന്മാറുമെന്നും റീഹാന അഭിപ്രായപ്പെടുന്നുണ്ട്. അതെല്ലാം ഓരോരുത്തരുടെ ചോയ്‌സാണ്. സിനിമയില്‍ മാത്രമല്ല ഇത് നടക്കുന്നത്. പണം കാണിച്ച് കൊതിപ്പിച്ചും, അവസരങ്ങള്‍ വാഗ്ദാനം ചെയ്തും പല മേഖലകളിലും നടക്കുന്നുണ്ടെന്നും റീഹാന പറയുന്നുണ്ട്. 

മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാമെന്നാണ് റീഹാന വെളിപ്പെടുത്തിയത്. മകള്‍ക്ക് അവസരം നല്‍കാന്‍ അമ്മയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും. മകള്‍ക്ക് നല്ല അവസരം കിട്ടണം എന്ന് പറഞ്ഞ് അമ്മ അതിന് സമ്മതിക്കുകയുമായിരുന്നു എന്നാണ് റീഹാന പറയുന്നത്. പക്ഷെ ആ കുട്ടിക്ക് അവസരം നല്‍കിയില്ല. ഇവിടെ ആരാണ് തെറ്റുകാര്‍? അവരെ ഉപയോഗിച്ചവരാണോ, അതോ അതിന് സമ്മതിച്ചവരോ? എന്നാണ് റീഹാന ചോദിക്കുന്നത്.

സിനിമയില്‍ നിന്ന് തനിക്ക് ഉണ്ടായ അനുഭവവും റീഹാന വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് നമ്പര്‍ വാങ്ങും. അതിന് ശേഷം അവസരവും തരും. അഭിനയിച്ചു തുടങ്ങിയാല്‍ പിന്നെ മെസേജുകളാണ്. ആദ്യം സുന്ദരിയാണ്, മികച്ച അഭിനയമാണ് എന്നൊക്കെ പറഞ്ഞ് പ്രശംസിക്കും. പിന്നീട് അഡ്ജസ്റ്റ്‌മെന്റിന് ആവശ്യപ്പെടും എന്നാണ് റീഹാന പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വലിയ വിവാദമായി മാറിയിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/242435/reehana-revealed-castingcouch-how-mother-an-actress-slept-with-for-better-role)