‘കുറച്ച് മര്യാദ? ഒരല്പം, പ്ലീസ് ഡാ..’: ബീഫ് ട്രോളുകളോട് അഹാന കൃഷ്ണ

‘കുറച്ച് മര്യാദ? ഒരല്പം, പ്ലീസ് ഡാ..’: ബീഫ് ട്രോളുകളോട് അഹാന കൃഷ്ണ
2021-10-04T21:49:00 | By Truevision Admin

സമൂഹമാധ്യമങ്ങളിൽ നടനും സ്ഥാനാർഥിയുമായ കൃഷ്ണകുമാർ നിരന്തരം ട്രോളുകൾക്ക് ഇരയാകാറുണ്ട്. മകൾ അഹാനയും. ഇപ്പോൾ ബീഫ് വിഷയത്തിലാണ് ഇരുവർക്കുമെതിരെ പരിഹാസം. ‘കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന’ എന്ന തരത്തിൽ വാർത്തകളും പ്രചരിച്ചതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഹാന. ഇൻസ്റ്റഗ്രം സ്റ്റോറിയായിട്ടാണ് അഹാനയുടെ പ്രതികരണം.

ട്രോളും വാർത്തകളും നല്ലതാണെന്നും എന്നാൽ എല്ലാത്തിനും കുറച്ച് മര്യാദ വേണമെന്നും അഹാന പറയുന്നു. തന്റെ അച്ഛൻ നൽകിയ മാധ്യമ അഭിമുഖങ്ങളിൽ പറഞ്ഞ വിഡിയോ ശകലങ്ങളും, അത് വളച്ചൊടിച്ചു കൊണ്ട് വന്ന മറ്റ് വാർത്തകളും അഹാന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.


താന്‍ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടില്‍ കയറ്റാറുമില്ലെന്നും കൃഷ്ണകുമാർ പറഞ്ഞെന്നും അതിനെതിരെ അഹാന രംഗത്തുവന്നെന്നുമായിരുന്നു ട്രോളുകൾ പ്രചരിച്ചത്. വീട്ടിൽ ബീഫ് കയറ്റില്ലെന്ന് അച്ഛൻ പറഞ്ഞിട്ടില്ലെന്ന് അഹാന വ്യക്തമാക്കുന്നു. ഇറച്ചികൾ കഴിക്കാറുണ്ടെന്ന് കൃഷ്ണ കുമാർ പറയുന്ന വിഡിയോയുടെ ഭാഗവും അഹാന പങ്കുവച്ചു. സമൂഹമാധ്യമത്തിലെ തന്റെ ബീഫ് വിഭവത്തെക്കുറിച്ചും അഹാന വിശദീകരിച്ചു. സിനിമയുടെ പ്രൊഡക്‌ഷൻ ടീമിലെ ഭക്ഷണമാണ് അതെന്നും അമ്മ ഉണ്ടാക്കിത്തന്ന ഭക്ഷണമല്ലെന്നും അഹാന പറഞ്ഞു. അച്ഛനും താനും രണ്ട് വ്യക്തികളാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ വച്ചുപുലർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നും നടി പറയുന്നു.


Content Highlight: ‘Some etiquette? A little, please Dr. ': Ahana to the beef trolls

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup