logo

ലാലേട്ടന്‍ ഡയറ്റില്‍........പിന്നെന്തിന് ബിരിയാണി .....?

Published at Oct 21, 2020 03:36 PM ലാലേട്ടന്‍ ഡയറ്റില്‍........പിന്നെന്തിന്  ബിരിയാണി .....?

ഏഴ് വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ നായകനായി തിരിച്ചെത്തുന്ന ദൃശ്യം 2വിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍ . ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളായി തിരിച്ചെത്തുന്നു. ദൃശ്യം 2 വിന്റെതായി അടുത്തിടെ പുറത്തിറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


ഒരിടവേളയ്ക്ക് ശേഷം ജോര്‍ജ്ജ് കുട്ടിയും കുടുബവും ഒരുമിച്ചുളള ചിത്രങ്ങളായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. ദൃശ്യം 2സെറ്റിലെ വിശേഷങ്ങളെല്ലാം താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.അതേസമയം എസ്തര്‍ അനിലിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ എല്ലാവര്‍ക്കും ബിരിയാണി കൊണ്ടു തന്നതിന്റെ സന്തോഷമാണ് എസ്തര്‍ പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടന് ഡയറ്റുളള സമയത്തും അദ്ദേഹം ഞങ്ങള്‍ക്ക് ബിരിയാണി കൊണ്ടു തന്നു എന്നാണ് എസ്തര്‍ കുറിച്ചിരിക്കുന്നത്.


ഇതിന് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അദ്ദേഹത്തിന് നന്ദി അറിയിക്കുന്നുമുണ്ട് നടി.ദൃശ്യം 2വില്‍ മോഹന്‍ലാലിന്റെ രണ്ടാമത്തെ മകളായിട്ടാണ് എസ്തര്‍ വീണ്ടും എത്തുന്നത്. അനുമോള്‍ ജോര്‍ജ്ജ് എന്നായിരുന്നു എസ്തര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. മൂത്തമകള്‍ അഞ്ജു ജോര്‍ജ്ജായാണ് അന്‍സിബ ഹസന്‍ ചിത്രത്തില്‍ എത്തുന്നത്. റാണി ജോര്‍ജ്ജ് എന്ന കഥാപാത്രമായി ജോര്‍ജ്ജ് കുട്ടിയുടെ ഭാര്യയുടെ വേഷത്തില്‍ മീനയും എത്തുന്നു. ജീത്തു ജോസഫിന്റെ തന്നെ തിരക്കഥയിലാണ് ദൃശ്യം രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നത്. ഇത്തവണയും ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

After a while, fans took pictures of George Kutty and his family together. All the stars of Drishyam 2 set share their experiences on social media

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories