---
title: "ജെയിംസിൽ പുനീതിനായി ഡബ്ബിങ് പൂർത്തിയാക്കി ശിവരാജ്കുമാർ"
english_title: "Shivarajkumar completes dubbing for James Puneet"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24199/shivarajkumar-completes-dubbing-for-james-puneet"
published_at: "2022-02-03T13:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb8983266ba_PUNEETH.jpg"
keywords: []
---

# ജെയിംസിൽ പുനീതിനായി ഡബ്ബിങ് പൂർത്തിയാക്കി ശിവരാജ്കുമാർ

> **Lead Summary:** അവസാന ചിത്രമായ ജെയിംസിൽ അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന് ശബ്ദം നൽകുന്നത് സ്വന്തം സഹോദരൻ ശിവരാജ്കുമാർ. പുനീതിന്റെ ജന്മദിനമായ മാർച്ച് 17ന് 'ജെയിംസ്' റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

## Article Content

അവസാന ചിത്രമായ ജെയിംസിൽ അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന് ശബ്ദം നൽകുന്നത് സ്വന്തം സഹോദരൻ ശിവരാജ്കുമാർ. പുനീതിന്റെ ജന്മദിനമായ മാർച്ച് 17ന് 'ജെയിംസ്' റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

മരിക്കുന്നതിന് ദിവസങ്ങൾ മുമ്പാണ് പുനീത് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. 2021 ഒക്ടോബർ 29ന് ഹൃദയാഘാതം മൂലമായിരുന്നു പുനീതിന്റെ അപ്രതീക്ഷിത വിയോഗം. 46കാരനായ പുനീതിന്റെ മരണം കന്നഡ സിനിമ ലോകത്തെയാകെ ഞെട്ടിച്ചിരുന്നു.

ഡബ്ബിങ് ജോലികൾക്കായി അപ്പുവിന്റെ സഹോദരനായ ശിവരാജ്കുമാറിനെ നിയോഗിക്കുകയായിരുന്നു. 'എന്റെ സഹോദരന്റെ സിനിമയ്ക്ക് ഡബ്ബ് ചെയ്യുന്നത് വികാരനിർഭരമായ നിമിഷമായിരുന്നു. അവനെ സ്‌ക്രീനിൽ കണ്ട് ഇരിക്കാൻ കഴിഞ്ഞില്ല.

അവന്റെ ശബ്ദവും എന്റെ ശബ്ദവും പൊരുത്തപ്പെടുത്താനും ബുദ്ധിമുട്ടായിരുന്നു. എനിക്ക് രണ്ടര ദിവസമെടുത്താണ് ഞാൻ ഡബ്ബിംഗ് പൂർത്തിയാക്കിയത്. ഞാൻ എന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്, പ്രേക്ഷകർക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു'-ശിവരാജ്കുമാർ അഭിമുഖത്തിൽ പറഞ്ഞു.

പുനീതിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചിരുന്നു. ഇതോടെ മാർച്ച് 17 മുതൽ 23 വരെ ജെയിംസ് സോ​ളോ റിലീസാകും.

> ആക്ഷൻ ചിത്രത്തിൽ പ്രിയ ആനന്ദ്, മേഘ ശ്രീകാന്ത്, അനു പ്രഭാകർ മുഖർജി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പുനീതിന്റെ സഹോദരൻമാരായ രാഘവേന്ദ്ര രാജ്കുമാറും ശിവരാജ്കുമാറും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.",

### Related Links & Sources
- [Original Story Source](https://moviemax.in/news/24199/shivarajkumar-completes-dubbing-for-james-puneet)