---
title: "സ്വർണ്ണക്കടത്ത് കേസ്, നടി അക്ഷര റെഡ്ഡിയെ കോഴിക്കോട്ട് ചോദ്യം ചെയ്യുന്നു"
english_title: "Gold smuggling case,  Actress Akshara Reddy is being questioned in Kozhikode"
publisher: "moviemax.in"
canonical_url: "https://moviemax.in/news/24193/gold-smuggling-case-actress-akshara-reddy-is-being-questioned-in-kozhikode"
published_at: "2022-02-03T12:34:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb7f0635ac8_NADI.jpg"
keywords: []
---

# സ്വർണ്ണക്കടത്ത് കേസ്, നടി അക്ഷര റെഡ്ഡിയെ കോഴിക്കോട്ട് ചോദ്യം ചെയ്യുന്നു

> **Lead Summary:** നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നത്. രാവിലെയാണ് താരം ചോദ്യംചെയ്യലിനെത്തിയത്.

## Article Content

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നത്. രാവിലെയാണ് താരം ചോദ്യംചെയ്യലിനെത്തിയത്.

2013 ൽ വടകര സ്വദേശി ഫായിസ് ഉൾപ്പെട്ട നെടുമ്പാശേരി സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. 2013 ൽ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.

ഈ സ്വർണം പ്രമുഖ ജ്വല്ലറികളിലേക്ക് അടക്കം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. കേസിലെ മുഖ്യ പ്രതിയായ വടകര സ്വദേശി ഫായിസിന്റെ ഉന്നത ബന്ധങ്ങളും നേരത്തെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യംചെയ്യുന്നത്. മോഡല്‍ കൂടെയായ അക്ഷര റെഡ്ഡി നേരത്തെ തമിഴ് ബിഗ് ബോസിലും പങ്കെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/24193/gold-smuggling-case-actress-akshara-reddy-is-being-questioned-in-kozhikode)