---
title: "യഥാർത്ഥ ചിത്രം ഇതാണ്; പ്രചരിക്കുന്നത് ഫോട്ടോഷോപ്പെന്ന് താരം "
english_title: "Now the new tweet shared by the star on Twitter has garnered attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/24189/now-the-new-tweet-shared-by-the-star-on-twitter-has-garnered-attention"
published_at: "2022-02-03T12:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb7c838875e_MALAVIKA.jpg"
keywords: []
---

# യഥാർത്ഥ ചിത്രം ഇതാണ്; പ്രചരിക്കുന്നത് ഫോട്ടോഷോപ്പെന്ന് താരം 

> **Lead Summary:** ദുൽഖർ സൽമാൻ നായകനായെത്തിയ പട്ടം പോലെ എന്ന സിനിമയിലെലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനൻ. പിന്നീട് മലയാളത്തിലും തമിഴിലും കന്നഡയിലും ഹിന്ദിയിലും ഏതാനും സിനിമകളുടെ ഭാഗമായി താരം.

## Article Content

ദുൽഖർ സൽമാൻ നായകനായെത്തിയ പട്ടം പോലെ എന്ന സിനിമയിലെലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനൻ. പിന്നീട് മലയാളത്തിലും തമിഴിലും കന്നഡയിലും ഹിന്ദിയിലും ഏതാനും സിനിമകളുടെ ഭാഗമായി താരം.

വിജയ് ചിത്രം മാസ്റ്ററാണ് മാളവിക അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മാളവിക മോഹനന് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. അടുത്തിടെ താരം ആരാധകര്‍ക്കായി പങ്കുവെച്ച ബോള്‍ഡ് ആൻഡ് ബ്യൂട്ടിഫുള്‍ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ട്വിറ്ററിൽ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ട്വീറ്റ് ശ്രദ്ധ നേടിയിരിക്കുകയാണ്.

ഫോട്ടോഷോപ്പ് ചെയ്ത വ്യാജ അശ്ലീല ചിത്രം ഉപയോഗിച്ചവർക്കെതിരേയും ഒരു ഓൺലൈൻ മാധ്യമത്തിനെതിരെയും രംഗത്തെത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ. തമിഴിലെ മുൻനിര മാധ്യമം തന്‍റെ വ്യാജ ചിത്രമാണ് ഒരു വാർത്തയ്ക്കായി ഉപയോഗിച്ചതിനെതിരെയാണ് താരത്തിന്‍റെ ട്വീറ്റ്. ആരോ ഫോട്ടോഷോപ്പ് ചെയ്ത് വ്യാജമായി ഉണ്ടാക്കിയ ചിത്രം പ്രചരിപ്പിക്കരുതെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്.

‘കുറച്ച് മാസങ്ങൾക്ക് മുമ്പുള്ള എന്‍റെ ഒരു ചിത്രമാണിത്. ഇപ്പോള്‍ ആരോ ഫോട്ടോഷോപ്പ് ചെയ്ത് വ്യാജമായ രീതിയിൽ അശ്ലീല ചിത്രമാക്കി ഓൺലൈനിലൂടെ പ്രചരിപ്പിക്കുകയാണ്. നിരവധിയാളുകളും ചില മാധ്യമങ്ങള്‍ ഉള്‍പ്പെടെ അത് പ്രചരിപ്പിക്കുന്നത് കാണാനിടയായി.

ഇത് വിലകുറഞ്ഞ മാധ്യമപ്രവർത്തനമാണ്. നിങ്ങള്‍ ഇത്തരം ഫേക്ക് ചിത്രങ്ങൾ കണ്ടാൽ അത് എത്രയും പെട്ടന്ന് റിപ്പോർട്ട് ചെയ്ത് സഹായിക്കണം’–മാളവിക മോഹനൻ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം നിയോൺ നീലയും വെള്ളയും ചേര്‍ന്ന കട്ടൗട്ട് മോണോകിനിയണിഞ്ഞ് മാളവിക പങ്കുവെച്ച ചിത്രങ്ങള്‍ ഇൻസ്റ്റയിൽ വൈറലായിരുന്നു. മാലിദ്വീപിൽ നിന്നുള്ള ബോൾഡ് ബീച്ച് ഹോളിഡേ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/24189/now-the-new-tweet-shared-by-the-star-on-twitter-has-garnered-attention)