#Bachchanfamily | ഐശ്വര്യയെ വഞ്ചിച്ച് അഭിഷേകും നിമ്രതും തമ്മിൽ അവിഹിതം; വീട് വിട്ടിറങ്ങി ഐശ്വര്യ, ബച്ചന്‍ കുടുംബത്തില്‍ നടന്നത്!

#Bachchanfamily | ഐശ്വര്യയെ വഞ്ചിച്ച് അഭിഷേകും നിമ്രതും തമ്മിൽ അവിഹിതം;  വീട് വിട്ടിറങ്ങി ഐശ്വര്യ, ബച്ചന്‍ കുടുംബത്തില്‍ നടന്നത്!
Oct 11, 2024 02:31 PM | By Jain Rosviya

അഭിഷേക് ബച്ചന്റേയും ഐശ്വര്യ റായിയുടേയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണെന്ന വാര്‍ത്ത കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്.

പലപ്പോഴായി അഭിഷേക് ഈ വാര്‍ത്തകള്‍ നിരസിച്ചിട്ടുണ്ടെങ്കിലും പുക കെട്ടടങ്ങിയിട്ടില്ല. ഐശ്വര്യയുടെ ജന്മദിനാഘോഷത്തില്‍ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചന്‍ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ടിരിക്കുകയാണ്.

 ഇതിനിടെ ഇപ്പോഴിതാ എന്തുകൊണ്ടാണ് ഐശ്വര്യയും അഭിഷേകും പിരിഞ്ഞതെന്ന് സൂചിപ്പിക്കുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

വൈറലാകുന്ന റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നത് ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്നാണ്. എന്നാല്‍ ഇരുവരും ഇതുവരേയും ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെന്നും നിയമപരമായി ഡിവോഴ്‌സിന് ശ്രമിക്കില്ലെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

നേരത്തെ തന്നെ ഐശ്വര്യയും അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചന്‍ നന്ദയുമായി സ്വരചേര്‍ച്ചയില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പൊതുവെ അവാര്‍ഡ് ഷോകളിലും മറ്റും ബച്ചന്‍ കുടുംബം ഒരുമിച്ച് എത്തുമ്പോള്‍ ഐശ്വര്യ മകള്‍ ആരാധ്യയ്‌ക്കൊപ്പമായിരുന്നു എത്തിയിരുന്നത്.

അഭിഷേക് തന്റെ അച്ഛന്റേയും അമ്മയുടേയും കൂടെയായിരുന്നു വന്നിരുന്നത്. ഇത് പല തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്കും ഇടവരുത്തിയിരുന്നു. 

റെഡ്ഡിറ്റില്‍ വലിയ ചര്‍ച്ചയായി മാറിയ ത്രെഡില്‍ പറയുന്നത് ഐശ്വര്യ അഭിഷേകിനെ ഉപേക്ഷിച്ചുവെന്നാണ്. താരം ഇപ്പോള്‍ തന്റെ മകള്‍ക്കും അമ്മയ്ക്കുമൊപ്പം വേറെ വീട്ടിലാണ് താമസിക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഐശ്വര്യയും അഭിഷേകും പിണങ്ങാനുള്ള കാരണം ജയ ബച്ചനും ശ്വേത ബച്ചനുമല്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. 

ഐശ്വര്യ ഒരിക്കലും ബച്ചന്‍ കുടുംബത്തിന്റെ സമ്പത്തിനെ ആശ്രയിച്ചിരുന്നില്ല. ബോളിവുഡിലെ സൂപ്പര്‍ താരമായ ഐശ്വര്യ സ്വന്തം നിലയ്ക്ക് തന്നെ അതിസമ്പന്നയാണ്.

അഭിനയത്തിന് പുറമെ റിയല്‍ എസ്റ്റേറ്റിലും സ്റ്റാര്‍ട്ടപ്പുകളിലും ഐശ്വര്യയ്ക്ക് നിക്ഷേപമുണ്ട്. ഐശ്വര്യ അഭിഷേകിനെ വിവാഹം കഴിച്ചത് ബച്ചന്‍ കുടുംബത്തിന്റെ പേരിന് വേണ്ടിയാണെന്നാണ് പോസ്റ്റില്‍ പറയുന്നത്.

ബച്ചന്‍ കുടുംബത്തിന് വളരെ ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുണ്ട്. അതായിരുന്നു ഐശ്വര്യ ആഗ്രഹിച്ചിരുന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്. 

അതേസമയം തന്റെ സിനിമകള്‍ നിരന്തരം പരാജയപ്പെടുന്നത് അഭിഷേകിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്.

ഓരോ സിനിമയും പ്രതീക്ഷയോടെ സമീപിക്കുമെങ്കിലും ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുന്നത് താരത്തെ ഇന്‍സെക്യൂര്‍ ആക്കിയെന്നാണ് പോസ്റ്റില്‍ പറയുന്നത്.

ഇതിനിടെ ദസ്വി എന്ന സിനിമയുടെ സെറ്റില്‍ വച്ച് അഭിഷേക് ബച്ചനും നായികയായ നിമ്രത് കൗറും തമ്മില്‍ അടുപ്പത്തിലായെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

അഭിഷേക് ഐശ്വര്യയെ വഞ്ചിച്ച് നിമ്രതുമായി അടുപ്പത്തിലായതാണ് ഇരുവരുടേയും ദാമ്പത്യ ജീവിതത്തിനുള്ള അവസാനത്തെ ആണിയെന്നാണ് പോസ്റ്റ് പറയുന്നത്.

എന്നാല്‍ അഭിഷേകിന്റെ കുടുംബം അതിനെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. നിമ്രത് അഭിഷേകിന്റെ കാര്യത്തില്‍ സീരിയസ് ആയിരുന്നു.

എന്നാല്‍ താന്‍ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ അഭിഷേക് നിമ്രതിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഐശ്വര്യ അപ്പോഴേക്കും അഭിഷേകുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.

പക്ഷെ നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്താനുള്ള സാധ്യത കുറവാണെന്നും കുറിപ്പില്‍ പറയുന്നു. 

#affair #between #Abhishek #Nimrat #after #cheating #Aishwarya #leaves #house #What #happened #Bachchanfamily

Next TV

Related Stories
'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

Apr 17, 2025 11:00 PM

'ആദ്യം നിന്റെ അച്ഛനും അമ്മയും ചെയ്യും. എന്നിട്ട് ഞങ്ങള്‍....'; അധിക്ഷേപിച്ച ആരാധകന് സൊനാക്ഷിയുടെ വായടപ്പിച്ച മറുപടി

സൊനാക്ഷിയ്ക്ക് ലഭിച്ചൊരു കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കമന്റിന്റേയും മറുപടിയുടേയും...

Read More >>
അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

Apr 17, 2025 05:14 PM

അന്ന് മുതൽ ശ്രീദേവി പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്, ശരീരഭംഗി നിലനിര്‍ത്താന്‍ ചെയ്തത്; മരണം സ്വയം വരുത്തി വച്ചത്!

മലയാളം മുതല്‍ ബോളിവുഡ് ഭാഷകളില്‍ അഭിനയിക്കുകയും മുന്‍നിര നായികയായി മാറുകയും ചെയ്ത താരമാണ്...

Read More >>
'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' -  ദിയ മിര്‍സ

Apr 16, 2025 09:27 PM

'ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി' - ദിയ മിര്‍സ

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്....

Read More >>
'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

Apr 16, 2025 08:44 PM

'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, എല്ലാം കെട്ടിപ്പെറുക്കി രാത്രിതന്നെ വീട് മാറി' -സോഹ അലി ഖാൻ

തന്റെ തറവാട് വീടായ പീലി കോത്തിയില്‍ പ്രേതബാധയുണ്ടായിരുന്നുവെന്നാണ് സോഹ...

Read More >>
14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

Apr 16, 2025 04:34 PM

14-ാം വയസിൽ ലൈം​ഗികാതിക്രമം നേരിട്ടു, പിന്നെ ട്രെയിനിൽ കയറിയിട്ടില്ല -നടൻ ആമിർ അലി

നിങ്ങൾ പക്വത പ്രാപിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കും, നിങ്ങളുടെ ചിന്തകൾ മാറും". ആമിർ അലി...

Read More >>
സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

Apr 15, 2025 11:44 AM

സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച 26കാരന്‍ പിടിയില്‍; മാനസിക പ്രശ്നമുള്ളതായി സംശയം

മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി...

Read More >>
Top Stories