---
title: "മമ്മൂട്ടിയുടെ ക്യാമറക്ക് മുന്നില്‍ പോസ് ചെയ്ത് പ്രിയ താരങ്ങൾ"
english_title: "Dear stars posing in front of Mammootty's camera"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2418/dear-stars-posing-in-front-of-mammoottys-camera"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a4ba7aea4c8_manoj.jpg"
keywords: []
---

# മമ്മൂട്ടിയുടെ ക്യാമറക്ക് മുന്നില്‍ പോസ് ചെയ്ത് പ്രിയ താരങ്ങൾ

> **Lead Summary:** > "മമ്മൂക്കയ്ക്ക് ഫോട്ടോഗ്രാഫി ഒരു ക്രെയ്സ് ആണ്. പല തവണ അദ്ദേഹത്തിൻ്റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട്. അത് വലിയ സന്തോഷമാണ്, ഭാഗ്യമാണ്. കാരണം, അത് എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും. ദുബായിയിൽ അമ്മ ഷോയുടെ റിഹേഴ്സലിൻ്റെ ഇടയിൽ ഫോട്ടോഗ്രാഫർ ജെ.പി. യുടെ ക്യാമറയിൽ മമ്മൂക്കയുടെ ക്ലിക്ക്. കൂടെ, ശ്വേതയും, മണിയൻപിള്ള രാജുവേട്ടനും' Happy moments", എന്നാണ് മനോജ് കുറിക്കുന്നത്.സ്റ്റേജ് ഷോയ്ക്കിടെ മമ്മൂക്ക പകര്‍ത്തിയ തങ്ങളുടെ ചിത്രത്തെ കുറിച്ചാണ് മനോജ് കെ ജയൻ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

## Article Content

> "മമ്മൂക്കയ്ക്ക് ഫോട്ടോഗ്രാഫി ഒരു ക്രെയ്സ് ആണ്. പല തവണ അദ്ദേഹത്തിൻ്റെ ക്യാമറയ്ക്ക് മുന്നിൽ ഞാൻ പെട്ടിട്ടുണ്ട്. അത് വലിയ സന്തോഷമാണ്, ഭാഗ്യമാണ്. കാരണം, അത് എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്നതായിരിക്കും. ദുബായിയിൽ അമ്മ ഷോയുടെ റിഹേഴ്സലിൻ്റെ ഇടയിൽ ഫോട്ടോഗ്രാഫർ ജെ.പി. യുടെ ക്യാമറയിൽ മമ്മൂക്കയുടെ ക്ലിക്ക്. കൂടെ, ശ്വേതയും, മണിയൻപിള്ള രാജുവേട്ടനും' Happy moments", എന്നാണ് മനോജ് കുറിക്കുന്നത്.സ്റ്റേജ് ഷോയ്ക്കിടെ മമ്മൂക്ക പകര്‍ത്തിയ തങ്ങളുടെ ചിത്രത്തെ കുറിച്ചാണ് മനോജ് കെ ജയൻ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

സ്റ്റേജ് ഷോയ്ക്കിടെ ഫോട്ടോഗ്രാഫറുടെ ക്യാമറ കയ്യിലെടുത്ത് മനോജിന്റെയും മണിയൻപിള്ള രാജുവിന്റെയും ശ്വേതാ മേനോന്റെയും ചിത്രങ്ങൾ പകർത്തുകയാണ് മമ്മൂക്ക . ചുരുങ്ങിയ വാചകങ്ങൾ കൊണ്ട് ആ സന്ദർഭം എന്താണെന്നും മനോജ് കെ ജയൻ വിവരിക്കുന്നുണ്ട്.

മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിയുടെ കാറുകളോടും കൂളിം​ഗ് ​ഗ്ലാസുകളോടും പുതുപുത്തന്‍ ടെക്‌നോളജിയോടുമുള്ള ക്രേസ് എന്നും വളരെ കൗതുകത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തിലും പ്രത്യേക പരിഗണനയാണ് മമ്മൂട്ടി നല്‍കുന്നത്. ഇവയിൽ മാത്രമല്ല ഫോട്ടോഗ്രഫിയിലും അങ്ങേയറ്റത്തെ താല്‍പര്യമുണ്ട് മമ്മൂട്ടിക്ക്. ലോക് ഡൗണ്‍ സമയത്ത് താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്ക് ഫോട്ടോഗ്രഫിയോടുള്ള താല്പര്യത്തെ കുറിച്ച് പറയുകയാണ് നടൻ മനോജ് കെ ജയൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/2418/dear-stars-posing-in-front-of-mammoottys-camera)