---
title: "'ബ്രോ ഡാഡി' തെലുങ്കിലേക്ക്? പുതിയ റിപ്പോർട്ടുകൾ പുറത്ത് "
english_title: "It has been reported that Bro Daddy has been remade in Telugu."
publisher: "moviemax.in"
canonical_url: "https://moviemax.in/news/24158/it-has-been-reported-that-bro-daddy-has-been-remade-in-telugu"
published_at: "2022-02-03T10:03:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb5b9d874d8_BRODADDY.jpg"
keywords: []
---

# 'ബ്രോ ഡാഡി' തെലുങ്കിലേക്ക്? പുതിയ റിപ്പോർട്ടുകൾ പുറത്ത് 

> **Lead Summary:** മോഹൻലാല്‍ നായകനായി എത്തിയ ചിത്രമാണ് 'ബ്രോ ഡാഡി'. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്തചിത്രം മികച്ച പ്രതികരങ്ങൾ നേടി പ്രദർശനം തുടരുകയാണ്.

## Article Content

മോഹൻലാല്‍ നായകനായി എത്തിയ ചിത്രമാണ് 'ബ്രോ ഡാഡി'. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്തചിത്രം മികച്ച പ്രതികരങ്ങൾ നേടി പ്രദർശനം തുടരുകയാണ്.

ഈ അവസരത്തിൽ ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. തെലുങ്ക് പതിപ്പിൽ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും വേഷമിടുന്നത് വെങ്കിടേഷും റാണാ ദഗ്ഗുബതിയും ആയിരിക്കുമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ റീമേക്ക് വിഷയത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. പൃഥ്വിരാജും മോഹൻലാലും ഒന്നിച്ച സിനിമയെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്രോ ഡാഡി. ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ ഈ കുടുംബ-പ്രണയ ചിത്രം പറയുന്നത് അസാധാരണമായ ഒരു അച്ഛന്‍-മകന്‍ കഥയാണ്.

പൃഥ്വിരാജിന്‍റെ അച്ഛനായെത്തിയത് മോഹന്‍ലാലാണ്. മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റ നിര്‍മ്മാണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/24158/it-has-been-reported-that-bro-daddy-has-been-remade-in-telugu)