---
title: "മാറിടത്തെ കുറിച്ച് അശ്ലീല കമന്റ്;മാപ്പ് പറഞ്ഞ് യുവാവ് "
english_title: "Pornographic comment about breasts; young man apologizes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2414/pornographic-comment-about-breasts-young-man-apologizes"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a4a54ccb1a3_.jpg"
keywords: []
---

# മാറിടത്തെ കുറിച്ച് അശ്ലീല കമന്റ്;മാപ്പ് പറഞ്ഞ് യുവാവ് 

> **Lead Summary:** തന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആൾക്ക് അശ്വതി ശ്രീകാന്ത് നൽകിയ മറുപടി കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൻചർച്ചയ്ക്ക് വഴിവച്ചിരുന്നു. വൻപ്രതിഷേധം ഉയർന്നതോടെ കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് അശ്ലീല കമന്റിട്ട യുവാവ്. 'ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്' എന്നാണ് യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞിരിക്കുന്നത്.

## Article Content

തന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആൾക്ക് അശ്വതി ശ്രീകാന്ത് നൽകിയ മറുപടി കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൻചർച്ചയ്ക്ക് വഴിവച്ചിരുന്നു. വൻപ്രതിഷേധം ഉയർന്നതോടെ കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് അശ്ലീല കമന്റിട്ട യുവാവ്. 'ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്' എന്നാണ് യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞിരിക്കുന്നത്.

അവതാരിക എന്ന നിലയിൽ ഏറെ ശ്രദ്ധേയയായ ഒരാളാണ് അശ്വതി ശ്രീകാന്ത്. കോമഡി ഉത്സവം എന്ന പ്രോഗ്രാമിന്റെ അവതാരികയായതോടെ ആണ് അശ്വതി ശ്രദ്ധേയയായത്. ഇപ്പോൾ ഒരു നടിയെന്ന നിലയിലും അശ്വതി ശ്രദ്ധേയയാകുകയാണ്. ഫ്ലവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പ്രോഗ്രാമിലാണ് അശ്വതി അഭിനയിക്കുന്നത്.

സോഷ്യൽ മീഡിയയിലും സജീവമാണ് അശ്വതി ശ്രീകാന്ത്. താരത്തിന്റെ പോസ്റ്റിന് താഴേ വന്ന ഒരു മോശം കമന്റും അതിന് അശ്വതി നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മാറിടത്തെ കുറിച്ച് മോശമായി കമന്റ് ചെയ്ത വ്യക്തിയ്ക്കാണ് അശ്വതി ഒരു കിടിലൻ മറുപടി നൽകിയത്.

ഒരു കുഞ്ഞിന് രണ്ടുകൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്. ജീവന്‍ ഊറ്റിക്കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെ മാറിടവും സൂപ്പര്‍ ആണെന്ന് അശ്വതി മറുപടിയായി കുറിച്ചു. നിരവധി പേരാണ് അശ്വതിക്കു പിന്തുണയുമായി എത്തിയത്. ഇത്തരം ഞരമ്പു രോഗികള്‍ക്ക് ഇതു തന്നെയാണ് മറുപടിയെന്ന് പലരും കമന്റായി രേഖപ്പെടുത്തി.

ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആൾക്ക് അശ്വതി കൊടുത്ത മറുപടിയ്ക്ക് പിന്നാലെ യുവാവിന്റെ ചിത്രങ്ങളും കമന്റിന്റെ സ്ക്രീൻഷോട്ടുകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്വതിയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാപ്പ് പറഞ്ഞ് അക്കൗണ്ട് താൽകാലികമായി റദ്ദുചെയ്ത് യുവാവ് തടിയൂരിയിരിക്കുന്നത്

പലപ്പോഴും സ്ത്രീകൾ അസഭ്യം നിറഞ്ഞ കമന്റുകൾക്ക് മറുപടി നൽകാറില്ല. പക്ഷെ കാലം മാറിയിരിക്കുന്നു, കൃത്യമായ മറുപടികൾ കൊണ്ട് ഇത്തരക്കാരെ നിശബ്ദരാക്കാൻ പുതിയകാലത്തെ സ്ത്രീകൾ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും മികച്ച മറുപടി തന്നെ ആണ് അശ്വതി നൽകിയതെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2414/pornographic-comment-about-breasts-young-man-apologizes)