---
title: "#AshaNegi  | കൂടെ കിടന്നാണ് എല്ലാ വലിയ നടിമാരും അവസരം നേടിയത്! ടെലിവിഷനിലെ കസ്റ്റിംഗ് തുറന്ന് പറഞ്ഞ് ആശ നേഗി"
english_title: "#All #great #actresses #got #their #chance #sleeping #with #them #AshaNegi #opens #up #about #casting #television"
publisher: "moviemax.in"
canonical_url: "https://moviemax.in/news/241326/all-great-actresses-got-their-chance-sleeping-with-them-ashanegi-opens-up-about-casting-television"
published_at: "2024-10-09T13:54:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67063fde109dc_asha.jpg"
keywords: []
---

# #AshaNegi  | കൂടെ കിടന്നാണ് എല്ലാ വലിയ നടിമാരും അവസരം നേടിയത്! ടെലിവിഷനിലെ കസ്റ്റിംഗ് തുറന്ന് പറഞ്ഞ് ആശ നേഗി

> **Lead Summary:** **ടെലി**വിഷന്‍ രംഗത്തെ മിന്നും താരമാണ് ആശ നേഗി. ജനപ്രീയ പരമ്പരയായ പവിത്ര രിഷ്തയിലൂടെയാണ് ആശ താരമായി മാറുന്നത്. പിന്നാലെ ഹിന്ദി ടെലിവിഷന്‍ രംഗത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു ആശ നേഗി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആശ. അതേസമയം തന്റെ കരിയറിന്റെ തുടക്കകാലത്ത് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു ആശയ്ക്ക്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു അനുഭവം പങ്കിടുകയാണ് ആശ നേഗി. 

## Article Content

**ടെലി**വിഷന്‍ രംഗത്തെ മിന്നും താരമാണ് ആശ നേഗി. ജനപ്രീയ പരമ്പരയായ പവിത്ര രിഷ്തയിലൂടെയാണ് ആശ താരമായി മാറുന്നത്. പിന്നാലെ ഹിന്ദി ടെലിവിഷന്‍ രംഗത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു ആശ നേഗി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആശ. അതേസമയം തന്റെ കരിയറിന്റെ തുടക്കകാലത്ത് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു ആശയ്ക്ക്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു അനുഭവം പങ്കിടുകയാണ് ആശ നേഗി. 

തനിക്ക് ഒരിക്കല്‍ കാസ്റ്റിംഗ് കൗച്ച് അനുഭവം നേരിടേണ്ടി വന്നുവെന്നാണ് ആശ നേഗി വെളിപ്പെടുത്തുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആശയുടെ തുറന്നു പറച്ചില്‍. തന്റെ കരിയറിന്റെ തുടക്കകാലത്ത് കണ്ടുമുട്ടിയ ഒരു കോര്‍ഡിനേറ്ററില്‍ നിന്നുമാണ് മോശം അനുഭവമുണ്ടായത് എന്നാണ് ആശ നേഗി പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. 

''അന്നൊക്കെ കോര്‍ഡിനേറ്റര്‍മാര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ അത്തരത്തില്‍ ഒരു കോര്‍ഡിനേറ്ററെ കണ്ടുമുട്ടി. അയാളോട് ഞാന്‍ ടെലിവിഷനിലെ ജോലിയെക്കുറിച്ച് സംസാരിച്ചു. ഞാനന്ന് ഇരുപതുകളുടെ തുടക്കത്തിലായിരുന്നു. ഇവിടെ ഇങ്ങനെയാണെന്നും ഇങ്ങനെയാണ് എല്ലാവര്‍ക്കും അവസരം ലഭിക്കുന്നതെന്നും അയാള്‍ പറഞ്ഞു. ടിവിയിലെ വലിയ താരങ്ങളൊക്കെ ഇത് ചെയ്തിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു'' ആശ പറയുന്നു. 

അതേസമയം അയാള്‍ തന്നോട് നേരിട്ട് കൂടെ കിടക്കണം എന്ന് പറഞ്ഞില്ലെന്നും പക്ഷെ അയാള്‍ പറയുന്നത് എന്തെന്ന് തനിക്ക് മനസിലായെന്നാണ് ആശ പറയുന്നത്. ഇങ്ങനെയാണ് അവസരം ലഭിക്കുന്നതെങ്കില്‍ അങ്ങനൊരു കരിയറിനോട് തനിക്ക് താല്‍പര്യമില്ലെന്നും താന്‍ പറഞ്ഞുവെന്നും ആശ പറയുന്നു. അതേസമയം ഈ സംഭവത്തെക്കുറിച്ച് തന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അവന്‍ ഒരു ഞെട്ടലുമില്ലാതെ ഇതൊക്കെ നോര്‍മല്‍ ആണെന്ന രീതിയിലാണ് സംസാരിച്ചതെന്നും ആശ ഓര്‍ക്കുന്നുണ്ട്. 

ടെലിവിഷനിലൂടെ ഒരുപാട് ആരാധകരെ നേടിയ താരമാണ് ആശ നേഗി. ഇപ്പോഴിതാ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ആശ. ബാരിഷ് ആയിരുന്നു ആദ്യ ഒടിടി സീരീസ്. പിന്നീട് അഭയ് എന്ന സീരീസിലും അഭിനയിച്ചു. ജിയോ സിനിമയുടെ പുതിയ വെബ് സീരീസായ ഹണിമൂണ്‍ ഫോട്ടോഗ്രാഫറിലാണ് ആശ നേഗി ഒടുവിലായി അഭിനയിച്ചത്. സരീയില്‍ ഫോട്ടോഗ്രാഫറായി എത്തുന്നത് ആശയാണ്. സീരീസിന് വേണ്ടി വണ്ണം കുറച്ചുള്ള ആശയുടെ മേക്കോവര്‍ ശ്രദ്ധ നേടിയിരുന്നു. കരിയറില്‍ ഇനി തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നാണ് ആശ പറയുന്നത്. 

2010 ല്‍ സപ്‌നോം സേ ഭരേ നൈനയിലൂടെയാണ് ആശയുടെ എന്‍ട്രി. പിന്നീട് ബഡേ അച്ഛേ ലഗ്തി ഹേയിലും അഭിനയിച്ചു. പക്ഷെ സീ ടിവിയുടെ പവിത്ര രിഷ്തയിലെത്തുന്നതോടെയാണ് താരമായി മാറുന്നത്. ടെലിവിഷന്‍ പരമ്പരകള്‍ക്ക് പുറമെ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ കാമുകന്‍ റിത്വിക് ധന്‍ജനിയും ആശയുമായിരുന്നു നച്ച് ബലിയേ 6 ന്റെ വിജയികള്‍. അനുരാഗ് ബസു ഒരുക്കിയ ലുഡോയിലൂടെയാണ് ആശ നേടി ഹിന്ദി സിനിമയില്‍ എന്‍ട്രി നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/241326/all-great-actresses-got-their-chance-sleeping-with-them-ashanegi-opens-up-about-casting-television)