#arrest | സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെന്ന പരാതി, നിർമാതാവ് അറസ്റ്റിൽ

#arrest | സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെന്ന പരാതി, നിർമാതാവ് അറസ്റ്റിൽ
Oct 8, 2024 04:39 PM | By Susmitha Surendran

(moviemax.in) സിനിമയിൽ പ്രതിനായക വേഷം വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്ന് ഒളിവിലായിരുന്ന നിർമാതാവ് അറസ്റ്റിൽ.

മാസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ‘തിറയാട്ടം’ എന്ന സിനിമയിലെ പ്രധാന നടനും നിർമാതാവുമായ ആലപ്പുഴ തുറവൂർ വളമംഗലം നോർത്ത് വടിത്തറ വീട്ടിൽ ജോജോ ഗോപിയാണ് അധ്യാപകനും തിരുവല്ലയിൽ താമസക്കാരനുമായ ടിജോ ഉപ്പുതറയുടെ പരാതിയിൽ അറസ്റ്റിലായത്.

കണ്ണൂരിലും ചേർത്തലയിലുമായി ഷൂട്ട് ചെയ്ത സിനിമയിൽ ചെറിയ വേഷം തേടിയാണ് നടൻ കൂടിയായ ടിജോ ഉപ്പുതറ കണ്ണൂർ പിണറായിയിലെ ലൊക്കേഷനിൽ എത്തിയത്.

നായക തുല്യമായ പ്രതിനായക വേഷം നൽകാമെന്ന് ടിജോക്ക് ജോജോ വാഗ്ദാനം നൽകി. ഷൂട്ടിങ് പുരോഗമിക്കവേ, സാമ്പത്തിക ഞെരുക്കത്തിലാണെന്നും സിനിമ റിലീസായ ശേഷം മടക്കി നൽകാമെന്നും പറഞ്ഞ് പലപ്പോഴായി 10 ലക്ഷത്തോളം രൂപ ജോജോ ടിജോയിൽനിന്ന് കൈപ്പറ്റി.

തുടർന്ന് ചിത്രീകരണത്തിനായി ഒരു മാസത്തോളം ടിജോ ലൊക്കേഷനിൽ തങ്ങി. എന്നാൽ, സിനിമ റിലീസായപ്പോഴാണ് തീരെ ശ്രദ്ധിക്കപ്പെടാത്ത ഏതാനും ഷോട്ടുകളിൽ മാത്രമായി തന്റെ കഥാപാത്രം ചുരുങ്ങിയതായി ടിജോ മനസ്സിലാക്കിയത്.

സംവിധായകനും താനും ഉൾപ്പെടെയുള്ള ടീം അംഗങ്ങൾ പ്രീ റിലീസിങ് വേളയിൽ കണ്ട സിനിമയിൽ ഇങ്ങനെ ആയിരുന്നില്ലെന്നും എന്നാൽ പിന്നീട് തന്റെ കഥാപാത്രത്തെ അപ്രസക്തമായ സീനുകളിൽ ഒതുക്കിയതായും ടിജോ പറയുന്നു.

ഇതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് ടിജോ തിരുവല്ല പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ രജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.

കോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തുകയും ചേർത്തലയിലെ വാടകവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജോജോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. 

#Complaint #he #cheated #10 #lakh #rupees #offering #role #film #producer #arrested

Next TV

Related Stories
#KalyaniPriyadarshan |  'സത്യത്തിൽ അന്ന് മുതൽ ഞാൻ ആകെ തകർന്നിരിക്കുകയാണ്, ഞാൻ നിന്നെ അത്രയേറെ സ്നേഹിച്ചിരുന്നു'

Oct 8, 2024 12:31 PM

#KalyaniPriyadarshan | 'സത്യത്തിൽ അന്ന് മുതൽ ഞാൻ ആകെ തകർന്നിരിക്കുകയാണ്, ഞാൻ നിന്നെ അത്രയേറെ സ്നേഹിച്ചിരുന്നു'

എന്റെ വേദനയിൽ പങ്കു ചേർന്നവരോട് ഒരുപാട് നന്ദി. തിയോ..നിന്നോട് ഞാൻ ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ ഒപ്പമുണ്ടായിരുന്നില്ല. നീ...

Read More >>
#prayagamartin | 'ഹ..ഹാ.ഹി..ഹു!' ലഹരി കേസ് റിമാൻഡ് റിപ്പോർട്ടിലെ പേരിന് പിന്നാലെ പ്രയാഗയുടെ പുതിയ ഇന്‍സ്റ്റാ സ്റ്റോറി

Oct 8, 2024 10:16 AM

#prayagamartin | 'ഹ..ഹാ.ഹി..ഹു!' ലഹരി കേസ് റിമാൻഡ് റിപ്പോർട്ടിലെ പേരിന് പിന്നാലെ പ്രയാഗയുടെ പുതിയ ഇന്‍സ്റ്റാ സ്റ്റോറി

ഈ വാര്‍ത്ത വന്നതിന് പിന്നാലെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ്...

Read More >>
#prayagamartin | അവളുമായി സംസാരിച്ചതേയുള്ളൂ; ലഹരിക്കേസ് റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ പ്രയാ​ഗയുടെ അമ്മ

Oct 8, 2024 07:05 AM

#prayagamartin | അവളുമായി സംസാരിച്ചതേയുള്ളൂ; ലഹരിക്കേസ് റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ പ്രയാ​ഗയുടെ അമ്മ

ഇവർക്ക് പുറമെ ഇരുപതോളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്....

Read More >>
#mgsreekumar | 'ഓരോ യാത്രയും ഓരോ ഓർമ്മപ്പെടുത്തലുകളാണ്', പൂളിൽ നിന്നുള്ള ചിത്രവുമായി ലേഖ

Oct 7, 2024 02:13 PM

#mgsreekumar | 'ഓരോ യാത്രയും ഓരോ ഓർമ്മപ്പെടുത്തലുകളാണ്', പൂളിൽ നിന്നുള്ള ചിത്രവുമായി ലേഖ

തങ്ങൾ അവധി ആഘോഷിക്കാനുള്ള യാത്രയിലാണെന്ന് രണ്ട് ദിവസം മുമ്പ് വിജയ് യേശുദാസിനും ഭർത്താവ് എംജി ശ്രീകുമാറിനുമൊപ്പം ഫ്ലൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ...

Read More >>
Top Stories