---
title: "അച്ഛനും മകളും പെർഫെക്ട് ഓകെ;കൃഷ്ണകുമാറിന്റെയും ദിയയുടെയും  വീഡിയോ വൈറല്‍"
english_title: "Father and Daughter Perfect OK; Video of Krishnakumar and Diya goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2411/father-and-daughter-perfect-ok-video-of-krishnakumar-and-diya-goes-viral"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a38a07843c7_DIYA.jpg"
keywords: []
---

# അച്ഛനും മകളും പെർഫെക്ട് ഓകെ;കൃഷ്ണകുമാറിന്റെയും ദിയയുടെയും  വീഡിയോ വൈറല്‍

> **Lead Summary:** പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് മലയാളം സിനിമാ താരം കൃഷ്ണകുമാറിന്റെത് . നാല് പെണ്‍മക്കളും ഒത്തുള്ള കുടുംബം ഏറെ സന്തോഷം നിറഞ്ഞതാണ്‌.ഇപ്പോഴിതാ അച്ഛനും മകളും ഒത്തുള്ള വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. ‘പെര്‍ഫക്ട് ഓകെ’ ചലഞ്ചുമായാണ് നടൻ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും എത്തിയിരിക്കുന്നത്.

## Article Content

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് മലയാളം സിനിമാ താരം കൃഷ്ണകുമാറിന്റെത് . നാല് പെണ്‍മക്കളും ഒത്തുള്ള കുടുംബം ഏറെ സന്തോഷം നിറഞ്ഞതാണ്‌.ഇപ്പോഴിതാ അച്ഛനും മകളും ഒത്തുള്ള വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. ‘പെര്‍ഫക്ട് ഓകെ’ ചലഞ്ചുമായാണ് നടൻ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും എത്തിയിരിക്കുന്നത്.

ദിയ കൃഷ്ണയാണ് ഈ രസകരമായ വീഡിയോ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം വൈറലായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അച്ഛൻ–മകൾ കോംബോ സൂപ്പർ ആണെന്നാണ് ലഭിക്കുന്ന കമന്റുകൾ. ഇരുവരുടെയും ലുക്കും പ്രേക്ഷകർക്കിടയിൽ ചർച്ചയായി. മുണ്ടും ഷർട്ടും ധരിച്ചാണ് ദിയയും കൃഷ്ണകുമാറും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. മുണ്ട് മടക്കിക്കുത്തിയാണ് പ്രകടനം. ഇതിനു മുൻപ് ഡബ്സ്മാഷുമായി കൃഷ്ണകുമാറും ദിയയും സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് കോഴിക്കോടുകാരൻ നൈസൽ ആണ് ‘പെര്‍ഫക്ട് ഓകെ’ വീഡിയോ പങ്കുവച്ചത്. ‘പെര്‍ഫക്ട് ഓകെ അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാന്‍ ആന്‍ഡ് ദ് കോണ്‍ ആന്‍ഡ് ദ പാക്ക്’ നൈസലിന്റെ സ്റ്റൈലിൽ സൃഷ്ടിച്ചെടുത്ത ഇംഗ്ലിഷ് ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ഹിറ്റാണ്. കോഴിക്കോട് സ്വദേശി തന്നെയായ അശ്വിന്‍ ഭാസ്‌ക്കറാണ് നൈസലിന്റെ വീഡിയോയ്ക്ക് ഡിജെ മിക്‌സിങ് ചേര്‍ത്ത് പുതിയ രൂപം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2411/father-and-daughter-perfect-ok-video-of-krishnakumar-and-diya-goes-viral)