#KalyaniPriyadarshan | 'സത്യത്തിൽ അന്ന് മുതൽ ഞാൻ ആകെ തകർന്നിരിക്കുകയാണ്, ഞാൻ നിന്നെ അത്രയേറെ സ്നേഹിച്ചിരുന്നു'

#KalyaniPriyadarshan |  'സത്യത്തിൽ അന്ന് മുതൽ ഞാൻ ആകെ തകർന്നിരിക്കുകയാണ്, ഞാൻ നിന്നെ അത്രയേറെ സ്നേഹിച്ചിരുന്നു'
2024-10-08T12:31:00 | By Susmitha Surendran

(moviemax.in)  മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് കല്യാണി പ്രിയദർശൻ . നല്ല ഒരുപാട് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട വളർത്തു നായയുടെ വിയോ​ഗത്തിൽ ഉള്ളം തൊടുന്ന കുറിപ്പുമായി കല്യാണി പ്രിയദർശൻ.

തിയോ എന്നാണ് നായയുടെ പേര്. ഈ ആഴ്ച ആദ്യമായിരുന്നു തിയോ മരിച്ചതെന്നും അന്ന് മുതൽ താൻ മാനസികമായി തകർന്നിരിക്കുകയാണെന്നും കല്യാണി പറഞ്ഞു. 'ഈ വാരം ആദ്യം തിയോ ‍ഞങ്ങളോട് വിട പറഞ്ഞു. സത്യത്തിൽ അന്ന് മുതൽ ഞാൻ ആകെ തകർന്നിരിക്കുകയാണ്. നല്ലൊരു മനസിന് ഉടമയായിരുന്നു അവൻ.

ചെറിയ ശരീരം ആണെങ്കിലും വലിയൊരു മനുഷ്യന്റെ ഊർജം അവനുണ്ടായിരുന്നു. വിട്ടുടമ എന്നായിരുന്നു ഞങ്ങൾ അവനെ വിളിച്ചിരുന്നത്. ഇതവന്റെ വീട് ആയിരുന്നു. ഞാൻ അവിടുത്തെ താമസക്കാരും.

സ്റ്റുഡിയോയ്ക്ക് മുന്നിൽ എന്നും കാവൽ നിൽക്കാൻ അവൻ ആ​ഗ്രഹിച്ചിരുന്നു. അവനെ ഓമനിക്കുന്നവരെ മാത്രമെ അവൻ കടത്തിവിട്ടിരുന്നുള്ളൂ', എന്ന് കല്യാണി കുറിക്കുന്നു. "അന്ന് നിന്റെ നെറ്റിയിൽ ഉമ്മ വച്ചപ്പോൾ അത് അവസാനത്തേത് ആകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എങ്കിൽ കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മകൾ ‍ഞാൻ തന്നേനെ.

നിനക്കൊപ്പം കുറേ സമയം ചെലവഴിച്ചേനെ. പക്ഷേ ജീവിതമാണ്. അങ്ങനെ മുന്നറിയിപ്പൊന്നും തരില്ലല്ലോ. അവനോട് സ്നേഹം കാണിച്ച എല്ലാവരോടും ഞാൻ നന്ദി പറയുകയാണ്.

എന്റെ വേദനയിൽ പങ്കു ചേർന്നവരോട് ഒരുപാട് നന്ദി. തിയോ..നിന്നോട് ഞാൻ ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ ഒപ്പമുണ്ടായിരുന്നില്ല. നീ എനിക്ക് ഏറ്റവും മികച്ചതായിരുന്നു.

ഞാൻ നിന്നെ അത്രയേറെ സ്നേഹിച്ചിരുന്നു. നിന്റെ അവസാന ദിനങ്ങൾ സമാധാനപൂർണമാകാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു. നമ്മുടെ വളർത്തു മൃ​ഗങ്ങൾ കഥകളിലൂടെ ജീവിക്കുമെന്നാണ് ഒരാൾ എന്നോട് പറഞ്ഞത്. നീയും എന്നെന്നും ജീവിക്കുമെന്ന് ഞാൻ ഉറപ്പ് തരികയാണ്. ഐ ലവ് യു തിയോ", എന്നും കല്യാണി കൂട്ടിച്ചേർത്തു.

Content Highlight: #KalyaniPriyadarshan #with #heart #touching #note #death #her #beloved #pet #dog.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup