#sunnyleone | സണ്ണി ലിയോണിനെ വിളിച്ച് വരുത്തി കളിയാക്കി, ഷാജോണുമായിട്ട് ഉണ്ട്, കമോണ്‍ ബേബി ഓയാ.. ; പരിപാടിക്കെതിരെ ആരാധകര്‍

#sunnyleone | സണ്ണി ലിയോണിനെ വിളിച്ച് വരുത്തി കളിയാക്കി, ഷാജോണുമായിട്ട്  ഉണ്ട്, കമോണ്‍ ബേബി ഓയാ.. ; പരിപാടിക്കെതിരെ ആരാധകര്‍
Oct 8, 2024 12:15 PM | By Athira V

സണ്ണി ലിയോണിനെ അപമാനിച്ചെന്ന് ഫ്‌ളവേഴ്‌സ് ചാനലിലെ പരിപാടിക്കെതിരെ വിമര്‍ശനം. പേട്ടറാപ്പ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പരിപാടിയിലെത്തിയ സണ്ണി ലിയോണിനേയും പ്രഭുദേവയേയും അവഹേളിച്ചെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയിലൂടെ ശ്രീനാഥ് സദാനന്ദന്‍ എന്ന യുവാവ് പങ്കുവച്ച കുറിപ്പാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്. 

ഓണത്തിന് ഫ്‌ലവേഴ്‌സ് ചാനലില്‍ കാണിച്ച ഒരു പ്രോഗ്രാമിന്റെ റീല്‍ ഫേസ്ബുക്കില്‍ കണ്ടിരുന്നു. സണ്ണി ലിയോണ്‍ ഗസ്റ്റ് ആയിട്ട് വന്ന പ്രോഗ്രാം ആയിരുന്നു. റീല് കണ്ടപ്പോള്‍ തന്നെ അത് ശരിയല്ലല്ലോ എന്നൊരു തോന്നല്‍ ഉണ്ടായി. അതിനു താഴെ ഉണ്ടായിരുന്ന കമന്റുകളും ഏകദേശം എന്റെ അഭിപ്രായത്തോട് യോജിക്കുന്നതായിരുന്നു. തുടര്‍ന്ന് യൂട്യൂബിലെ ലിങ്ക് എടുത്ത് ഒന്ന് നോക്കി. 

'പേട്ടറാപ്പ്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സണ്ണി ലിയോണും പ്രഭുദേവയും ഫ്‌ലവേഴ്‌സിന്റെ ഒരു പ്രോഗ്രാമില്‍ അതിഥികളായി എത്തിയതാണ് . അവരെ സ്വീകരിച്ച രീതി വളരെ പരിതാപകരമായിപ്പോയി എന്നേ പറയാന്‍ പറ്റൂ. സണ്ണിലിയോണിനെ നിര്‍ത്തിക്കൊണ്ട് അടിമുടി ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറച്ചാണ് അവതാരകനും പങ്കെടുത്ത മറ്റുള്ള താരങ്ങളുംസംസാരിച്ചത്.

ഒന്നാമത്തെ കാര്യം...നമ്മളെ നോക്കി ആരെങ്കിലും എന്തെങ്കിലും പറഞ്ഞു ചിരിക്കുമ്പോള്‍ അവരുടെ ഭാഷ നമുക്കറിയില്ലെങ്കില്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഒന്ന് ചിന്തിച്ചു നോക്കിയാല്‍ മതി. അവര്‍ അവിടെ അതും കേട്ട് ചിരിച്ചു നിന്നു. നമ്മുടെ പ്രിയപ്പെട്ട താരങ്ങള്‍ അവരെക്കുറിച്ച് എന്തൊക്കെയോ ഡബിള്‍ മീനിങ് കമന്റ് പറയുന്നു ചിരിക്കുന്നു ആസ്വദിക്കുന്നു. ചാനലില്‍ സംപ്രേക്ഷണം ചെയ്ത സമയത്ത് ആയിരിക്കും, ചിലയിടങ്ങളില്‍ ആവശ്യത്തിന് മ്യൂസിക് ചേര്‍ത്ത് ഈ ഡയലോഗുകള്‍ പൊലിപ്പിച്ചത്. 

പോണ്‍ ചിത്രങ്ങളില്‍ നിന്ന് ഹിന്ദി സിനിമയിലേക്ക് വന്ന ആളാണ് സണ്ണി ലിയോണ്‍. അങ്ങനെ ഒരു വാര്‍ത്തയോ അല്ലെങ്കില്‍ ആ വിഷയത്തെക്കുറിച്ചുള്ള പരാമര്‍ശമോ ഒക്കെ ഒരു കാലം കഴിഞ്ഞ് അപ്രസക്തമാകേണ്ടതല്ലേ.. എന്റെ അഭിപ്രായത്തില്‍ അതൊക്കെ ഒരു പത്തുവര്‍ഷം മുമ്പ് തന്നെ തീര്‍ന്നതാണ്. ഈ പരിപാടിയില്‍ ഇവരുടെകാട്ടിക്കൂട്ടലുകള്‍ കണ്ടാല്‍ തോന്നും സണ്ണി ലിയോണിന്റെ പൂര്‍വകാലം ഇവര് കഴിഞ്ഞ ആഴ്ച ആണ് അറിഞ്ഞതെന്ന്.

അത് പ്രേക്ഷകരേ അറിയിക്കാന്‍ പാടുപെടും പോലെ ഉണ്ടായിരുന്നു.. പൊസിഷനില്‍ നില്‍ക്കുക, ഷാജോണുമായിട്ട് സീന്‍ ഉണ്ട് , കമോണ്‍ ബേബി ഓയാ.. എന്നൊക്കെ പറയുക ഇതൊക്കെയാണ് അവരുടെ തമാശ. മറ്റൊരു കാര്യം. അവരോടൊപ്പം ആ സ്റ്റേജില്‍ ഉണ്ടായിരുന്നത് മുഴുവന്‍ പുരുഷന്മാരായിരുന്നു. 

സുന്ദരിക്ക് പൊട്ടു കുത്തുന്ന മത്സരത്തില്‍ ഒക്കെ ഡബിള്‍ മീനിങ്ങിന്റെ അകമ്പടിയോടെ ഈ പുരുഷന്മാരുടെ ഇടയില്‍ സണ്ണി ലിയോണ്‍ പങ്കാളിയാകുന്നത് കണ്ടപ്പോള്‍ സ്വാഭാവികമായും ഒരു ബുദ്ധിമുട്ട് തോന്നി. സ്ത്രീകളായിട്ട് മറ്റാരെങ്കിലും കൂടെ ആ സ്റ്റേജില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി.

അവിടെ ഓഡിയന്‍സ് ആയിട്ട് ബീന ആന്റണി,മാനസ ഉള്‍പ്പെടെപലരെയും കാണിക്കുന്നുണ്ട്. പക്ഷേ മുന്‍പത്തെ പ്രോഗ്രാമില്‍ നിന്ന് കാണിക്കുന്നതാണെന്ന് മനസ്സിലാകും. അവിടെ അവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്തായാലും സ്റ്റേജിലേക്ക് വന്നേനെ, മാത്രമല്ല ആ ഓഡിയന്‍സിന്റെ കൂട്ടത്തില്‍ ഗിന്നസ് പക്രു ഉണ്ട്. ഈ കോപ്രായത്തില്‍ അവര് ഗിന്നസ് പക്രുവിനെ ഉള്‍പ്പെടുത്താതിരിക്കുമോ. 

ഒരുപക്ഷേ കാണുന്ന എന്റെ പ്രശ്‌നമായിരിക്കാം.അവരുടെ ജനപ്രീതി നേടിയ ഒരു പ്രോഗ്രാമിന്റെ ശൈലി തന്നെയാണ് പിന്തുടര്‍ന്നിരിക്കുന്നത്. അത് ബോഡി ഷേമിങ്ങിനും ഡബിള്‍ മീനിങ്ങിനും ഒക്കെ പേരുകേട്ട പ്രോഗ്രാം ആണ്.അത് അവര്‍ക്ക് കുഴപ്പമില്ല പിന്നെ ബാക്കിയുള്ളവര്‍ക്ക് എന്താണ് കുഴപ്പം എന്നാണ് അതിന്റെ ആരാധകരും ചോദിക്കുന്നത്.

ഇവിടെ ഒരുപക്ഷേ ഈ പ്രോഗ്രാമില്‍ സണ്ണി ലിയോണിനോ പ്രഭുദേവയ്‌ക്കോ പ്രിയ താരങ്ങളുടെ പെരുമാറ്റത്തില്‍ യാതൊരു പ്രശ്‌നവും തോന്നിയിട്ടുണ്ടാവില്ല. എന്നാല്‍ തീര്‍ച്ചയായും ആ പ്രോഗ്രാമിന്റെ നിലവാരത്തെക്കുറിച്ച് അവര്‍ക്ക് ഒരു ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടാവു.അതുറപ്പാണ്. പ്രഭുദേവയെക്കുറിച്ച് ഞാന്‍ അധികം പറഞ്ഞിട്ടില്ലെങ്കില്‍, അതിന് കാരണം ആ പ്രോഗ്രാമിലും പ്രഭുദേവയ്ക്ക് അത്ര പ്രാധാന്യമേ കൊടുത്തിട്ടുള്ളൂ. കുട്ടിക്കാലത്ത് 'മുക്കാല മുക്കാബല' ഒക്കെ ദൂരദര്‍ശനില്‍ കണ്ടിട്ടുള്ളവര്‍ക്ക് അദ്ദേഹത്തെ പോലൊരാളെ ഇങ്ങനെ സ്വീകരിക്കാന്‍ കഴിയില്ല. 

പിന്നെ അതിഥി ആയിട്ട് വിളിക്കുമ്പോള്‍ ഇങ്ങനെയൊക്കെയാണോ വേണ്ടത് എന്നൊരു ചിന്ത കാണുന്നവരുടെ ഉള്ളില്‍ തോന്നുന്നതാണ്. സിനിമയില്‍ ഉള്ളവര്‍ തന്നെ ഒരു നടിയോട് പെരുമാറുന്നത് അങ്ങനെയാണെങ്കില്‍ അതല്പം ഗൗരവമായ കാര്യമാണ്. അതിഥി ദേവോ ഭവ എന്നൊന്നും കരുതിയില്ലെങ്കിലും. അല്പം കൂടി മാന്യത ആവാമായിരുന്നു. ഇങ്ങനെ വിളിച്ചു വരുത്തി അപമാനിക്കുന്ന പരിപാടി ചെയ്യാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. 

#channel #program #gets #bashed #socialmedia #insulting #sunnyleone #prabhudeva

Next TV

Related Stories
#praveen | ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല;  ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

Nov 21, 2024 04:56 PM

#praveen | ഗർഭിണിയാണെന്ന പരിഗണന പോലും തന്നില്ല; ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

കൂടുതലും അവരുടെ വീട്ടിലെ നല്ല നല്ല മുഹൂർത്തങ്ങളാണ് വീഡിയോ ആയി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതും. ഈ വർഷമാണ് പ്രവീണിന്റെ വിവാഹം...

Read More >>
#diyakrishna  |  'കല്യാണം കഴിഞ്ഞ് വന്ന ആദ്യ മൂന്നാല് ദിവസം കരച്ചിലായിരുന്നു! അത് ചെയ്യുന്നത് പോലെ തോന്നിയത് കൊണ്ടാണ് കരഞ്ഞതെന്ന്' ദിയ

Nov 21, 2024 02:15 PM

#diyakrishna | 'കല്യാണം കഴിഞ്ഞ് വന്ന ആദ്യ മൂന്നാല് ദിവസം കരച്ചിലായിരുന്നു! അത് ചെയ്യുന്നത് പോലെ തോന്നിയത് കൊണ്ടാണ് കരഞ്ഞതെന്ന്' ദിയ

താനും അശ്വിനും കൂടി വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റ് ആണ് ഇതൊന്നും രണ്ടു വര്‍ഷത്തിന് ശേഷമേ സ്വന്തമായി ഒരു ഫ്‌ലാറ്റ് വാങ്ങാന്‍ സാധിക്കുകയുള്ളൂ എന്നും...

Read More >>
#norahmuskan |  മച്ചോ..ഇതാണോ അതാണോ ഒറിജിനൽ! ആകെ കൺഫ്യൂഷൻ ആയല്ലോ; മലയാളം ബി​ഗ് ബോസ് താരത്തിന്റെ മേക്കോവറിന് കയ്യടി

Nov 19, 2024 02:18 PM

#norahmuskan | മച്ചോ..ഇതാണോ അതാണോ ഒറിജിനൽ! ആകെ കൺഫ്യൂഷൻ ആയല്ലോ; മലയാളം ബി​ഗ് ബോസ് താരത്തിന്റെ മേക്കോവറിന് കയ്യടി

തന്റെ ജീവിതത്തെ പറ്റിയും തകർന്ന ദാമ്പത്യത്തെ പറ്റിയും നോറ ഷോയിൽ തുറന്നു പറഞ്ഞതെല്ലാം ഏറെ...

Read More >>
#elizabethudayan |  ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ വേറൊന്നും ഉണ്ടാകില്ല, തപ്പി വന്നിട്ട് കാര്യമില്ല! ചോദ്യങ്ങളോട് എലിസബത്ത്

Nov 19, 2024 12:41 PM

#elizabethudayan | ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ വേറൊന്നും ഉണ്ടാകില്ല, തപ്പി വന്നിട്ട് കാര്യമില്ല! ചോദ്യങ്ങളോട് എലിസബത്ത്

ഞാന്‍ ഇത് ഭയങ്കര പ്രൊഫഷണല്‍ ആയിട്ട് കൊണ്ടുപോകുന്നതല്ല. സുഹൃത്തുക്കള്‍ എന്നതു പോലെ കൊണ്ടു പോകുന്ന ചാനല്‍...

Read More >>
#saleemkodathoor | ഹന്നമോള്‍ വയസറിയിച്ചു! മകളെ കുറിച്ച് ടെന്‍ഷന്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു, കല്യാണം വേണ്ടെന്നാണ് അവളുടെ തീരുമാനം -സലിം

Nov 18, 2024 04:14 PM

#saleemkodathoor | ഹന്നമോള്‍ വയസറിയിച്ചു! മകളെ കുറിച്ച് ടെന്‍ഷന്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു, കല്യാണം വേണ്ടെന്നാണ് അവളുടെ തീരുമാനം -സലിം

ഒന്‍പതു പത്തു വയസ്സ് ഒക്കെ ആകുമ്പോള്‍ പെണ്‍കുട്ടികള്‍ വയസ് അറിയുന്നില്ലല്ലോ എന്നൊരു ആധി എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാവും. അതുപോലൊരു ടെന്‍ഷന്‍...

Read More >>
#achusugandh | സാന്ത്വനത്തിലെ കണ്ണൻ  ഇനി സംവിധായകന്‍; ആദ്യ ഷോര്‍ട്ട് ഫിലിം പ്രേക്ഷകരിലേക്ക്

Nov 17, 2024 09:20 AM

#achusugandh | സാന്ത്വനത്തിലെ കണ്ണൻ ഇനി സംവിധായകന്‍; ആദ്യ ഷോര്‍ട്ട് ഫിലിം പ്രേക്ഷകരിലേക്ക്

ഇതുവരെയുണ്ടായിരുന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പങ്കുവെച്ച് നടൻ...

Read More >>
Top Stories