മുടിയന് ചേട്ടനൊപ്പം കൂടി ഡാന്‍സ് കളിക്കുന്ന ശിവാനിയുടെ വീഡിയോസ് നേരത്തെ വൈറലായിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്തും വ്യത്യസ്തമായ ഡാന്‍സ് പ്രകടനമാവുമായി ഇരുവരും എത്തിയിരുന്നു.ഇപ്പോഴിതാ രസകരമായൊരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹാര്‍ലി ക്വീനും ജോക്കറും ആയിട്ടാണ് ശിവാനിയും ഋഷിയും എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള മേക്കോവര്‍ വീഡിയോയും പുറത്ത് വിട്ടിരുന്നു. 'ഞാനിന്ന് മുടി സ്ട്രെയിറ്റ് ചെയ്യുകയാണെന്ന് മുടിയന് പറഞ്ഞപ്പോള്‍ ചരിത്രത്തിലാധ്യമായി സംഭവിക്കുന്നതാണെന്ന് ശിവാനി അഭിപ്രായപ്പെടുന്നു.അങ്ങനെ ഞാനിന്ന് മുടി സ്ട്രെയിറ്റ് ചെയ്യുകയാണ്.
എന്റെയും ഇവളുടെയും കോലം എങ്ങനെയായിരിക്കുമെന്ന് അറിയില്ല. എന്നുമായിരുന്നു മേക്കോവര്‍ വീഡിയോയ്ക്ക് തൊട്ട് മുന്‍പായി മുടിയനും ശിവാനിയും പറഞ്ഞിരിക്കുന്നത്. വളരെ സമയമെടുത്താണ് മുടിയന്റെ മുടി സ്ട്രെയിറ്റ് ചെയ്യുന്നതിനടക്കം ഒരുപാട് സമയം എടുത്തെങ്കിലും പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മേക്കോവര്‍ ആയിരുന്നു.അടുത്തിടെ ഒരു ലൈഫ് സ്റ്റൈല്‍ സ്വാപിംഗ് വീഡിയോയും ഇരുവരും ഷെയര്‍ ചെയ്തിരുന്നു. മുടിയന് ശിവാനിയായിട്ടും ശിവാനി മുടിയനുമായിട്ടും ഒരു ദിവസം കഴിയുക എന്നതായിരുന്നു വീഡിയോയുടെ ഇതിവൃത്തം. ഋഷിയുടെ സ്റ്റൈല്‍ അനുകരിക്കാന്‍ പോയ ശിവാനിയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. പണിയൊന്നും ചെയ്യാതെ ഇഷ്ടത്തിന് ഭക്ഷണം കഴിച്ച് ഇരിക്കാന്‍ പറ്റി. എന്നാല്‍ മുടിയന് അത്ര സുഖകരമായിരുന്നില്ല.
Keshu surprised everyone by posing as a woman the other day. Salt and pepper again captivates the audience with its eventful moments