---
title: "#prayagamartin | അവളുമായി സംസാരിച്ചതേയുള്ളൂ; ലഹരിക്കേസ് റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ പ്രയാ​ഗയുടെ അമ്മ"
english_title: "#Just #talked #After #drug #case #remand #report #Prayagas #mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/240973/just-talked-after-drug-case-remand-report-prayagas-mother"
published_at: "2024-10-08T07:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67048ca746c9c_prayaga.jpg"
keywords: []
---

# #prayagamartin | അവളുമായി സംസാരിച്ചതേയുള്ളൂ; ലഹരിക്കേസ് റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ പ്രയാ​ഗയുടെ അമ്മ

> **Lead Summary:** **[ഗു**ണ്ടാ നേതാവ് ഓം പ്രകാശിനെതിരെയുള്ള ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാ താരങ്ങളുടെ പേരും. നടി പ്ര​യാ​ഗ മാർട്ടിൻ, നടൻ ശ്രീനാഥ് ഭാസി എന്നിവർ ഓം പ്രകാശിന്റെ മുറി സന്ദർശിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.

## Article Content

**[ഗു**ണ്ടാ നേതാവ് ഓം പ്രകാശിനെതിരെയുള്ള ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാ താരങ്ങളുടെ പേരും. നടി പ്ര​യാ​ഗ മാർട്ടിൻ, നടൻ ശ്രീനാഥ് ഭാസി എന്നിവർ ഓം പ്രകാശിന്റെ മുറി സന്ദർശിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.

ഇവർക്ക് പുറമെ ഇരുപതോളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. ലഹരി വിൽപ്പന നടന്നുവെന്ന് സംശയമുള്ള ഓം പ്രകാശിന്റെ ഈ മുറിയിലെത്തിയവരെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്.

അതേസമയം വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രയാ​ഗ മാർട്ടിന്റെ അമ്മ ജിജി മാർട്ടിൻ രം​ഗത്ത് വന്നു.

ആരോപണം ജിജി മാർട്ടിൻ നിഷേധിക്കുന്നു. പ്ര​യാ​ഗയുമായി ഇപ്പോൾ സംസാരിച്ചതേയുള്ളൂ.  വിഷയത്തിൽ ഇതുവരെയും പ്രയാ​ഗയോ ശ്രീനാഥ് ഭാസിയോ പ്രതികരിച്ചിട്ടില്ല.മൂന്ന് മുറികളിലാണ് ലഹരി ഇടപാടുകളുണ്ടായത്.

ഇവർ ബുക്ക് ചെയ്ത മുറിയിലും അടുത്തുള്ള രണ്ട് മുറികളിലുമായാണ് അന്വേഷണം നടക്കുന്നത്.

ഹേട്ടലിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് താരങ്ങളുടെ വിവരം ലഭിച്ചത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് വർഷങ്ങളായി ​ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ് ഓം പ്രകാശ്.

രണ്ട് ദിവസമായി ഇയാളെ കൊച്ചിയിൽ കണ്ടതോടെയാണ് പൊലീസ് പരിശോധന നടത്തുന്നത്.

നടൻ ശ്രീനാഥ് ഭാസിക്കെതിരെ നേരത്തെയും ലഹരി ഉപയോ​ഗ ആരോപണം വന്നി‌ട്ടുണ്ട്.

2023 ൽ സെറ്റിൽ മോശമായി പെരുമാറി ആരോപണത്തിൽ ശ്രീനാഥ് ഭാസിയെ സിനിമാ സംഘടനകൾ വിലക്കിയിരുന്നു.

ഷെയിൻ നി​ഗത്തിനെതിരെ വലിയ ആരോപണങ്ങൾ അന്ന് ഫെഫ്ക സംഘടന ഉന്നയിച്ചു.

ശ്രീനാഥ് ഭാസി ഏതൊക്കെ സിനിമകൾക്ക് ഒപ്പ് വെക്കുന്നു എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. വിളിച്ചാൽ ഫോണെടുക്കില്ല. നടൻ ഒരു സെറ്റിലും കൃത്യ സമയത്ത് ഷൂട്ടിം​ഗിന് എത്തില്ലെന്നും ഫെഫ്ക അന്ന് വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/240973/just-talked-after-drug-case-remand-report-prayagas-mother)