---
title: "കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ തനിക്ക് ഒരു കുറ്റബോധവും ഇല്ല; ശ്വേതാ മേനോൻ "
english_title: "Here are some of the things Shweta Menon says in an interview."
publisher: "moviemax.in"
canonical_url: "https://moviemax.in/news/24089/here-are-some-of-the-things-shweta-menon-says-in-an-interview"
published_at: "2022-02-02T20:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa98d275008_SWETHA MENON.jpg"
keywords: []
---

# കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ തനിക്ക് ഒരു കുറ്റബോധവും ഇല്ല; ശ്വേതാ മേനോൻ 

> **Lead Summary:** ശ്വേതാ മേനോൻ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നായികയായും അല്ലാതെയും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ പാട്ടിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

## Article Content

ശ്വേതാ മേനോൻ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നായികയായും അല്ലാതെയും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ പാട്ടിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

താൻ കാമസൂത്രയിൽ അഭിനയിച്ചതിനെക്കുറിച്ച് ആളുകൾ പറയുന്നത് കേൾക്കാറുണ്ട് എന്നാണ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത്. താൻ അതിനെക്കുറിച്ച് ഒന്നും ചിന്തിക്കാറില്ല. ആ പ്രായത്തിൽ കാമസൂത്രയിൽ അഭിനയിച്ചതിൽ കുറ്റബോധം ഒന്നുമില്ല. ഈ പ്രായത്തിലും അതിൽ അഭിനയിക്കാമോ എന്നു ചോദിച്ചാൽ തീർച്ചയായും ചെയ്യും. കാരണം അതു തൻ്റെ ജോലിയാണ്.

ആറുമാസത്തിലൊരിക്കൽ സാമൂഹിക മാധ്യമങ്ങൾ തനിക്ക് വിവാഹമോചനം നേടി തരാറുണ്ട്. നല്ല തിരക്കുള്ള ആളായതിനാൽ ആവും ഇത്. നമ്മളെ കുറിച്ച് നല്ല വാർത്തകൾ മാത്രമേ വരാൻ പാടുള്ളൂ എന്ന് നിർബന്ധം പിടിക്കാൻ പാടില്ലല്ലോ. കേൾക്കുന്നത് സത്യം ആണോ എന്നൊന്നും ആരും ചോദിക്കാറില്ല.

അങ്ങനെ ചോദിക്കാത്ത അതിനാൽ തന്നെ മറുപടിയും കൊടുക്കുവാൻ പോവാറില്ല. സ്വകാര്യജീവിതം പരസ്യമാക്കാൻ തനിക്ക് താല്പര്യം ഒന്നുമില്ല. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നിശ്ചിത അകലം പാലിക്കുന്നവരാണ് താനും തൻറെ ഭർത്താവും. ശ്വേതാ മേനോൻ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/24089/here-are-some-of-the-things-shweta-menon-says-in-an-interview)