---
title: "മീനാക്ഷി ദിലീപുമായുള്ള  സൗഹൃദത്തെക്കുറിച്ച്‌ നമിത പ്രമോദ്"
english_title: "Namitha Pramod talks about her friendship with Meenakshi Dileep"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2408/namitha-pramod-talks-about-her-friendship-with-meenakshi-dileep"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a359af3c26c_NAMITHA.jpg"
keywords: []
---

# മീനാക്ഷി ദിലീപുമായുള്ള  സൗഹൃദത്തെക്കുറിച്ച്‌ നമിത പ്രമോദ്

> **Lead Summary:** ബാലതാരമായി തുടക്കം കുറിച്ച് നായികയായി മാറിയ പ്രേക്ഷകരുടെ പ്രിയതാരമാണ് നമിത പ്രമോദ്.വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ താരം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിട്ടുണ്ട്.സിനിമയ്ക്ക് പുറമെയുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള അഭിമുഖം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

## Article Content

ബാലതാരമായി തുടക്കം കുറിച്ച് നായികയായി മാറിയ പ്രേക്ഷകരുടെ പ്രിയതാരമാണ് നമിത പ്രമോദ്.വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ താരം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിട്ടുണ്ട്.സിനിമയ്ക്ക് പുറമെയുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള അഭിമുഖം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ട്രാഫിക്കില്‍ ബാലതാരത്തെ അവതരിപ്പിച്ച് ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ച താരമാണ് നമിത പ്രമോദ്. മിനിസ്‌ക്രീനില്‍ നിന്നുമായിരുന്നു താരം ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. തുടക്കം മുതലേ തന്നെ മികച്ച അവസരങ്ങളായിരുന്നു നമിതയെ തേടിയെത്തിയത്. സൗണ്ട് തോമ, വില്ലാളിവീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ, കമ്മാരസംഭവം തുടങ്ങിയ ചിത്രങ്ങളില്‍ നമിതയ്ക്ക് നായകനായെത്തിയത്് ദിലീപായിരുന്നു. ദിലീപുമായി അടുത്ത സൗഹൃദമുണ്ട് നമിതയ്ക്ക്. ദിലീപിന്റെ മകളായ മീനാക്ഷിയും നമിതയുടെ അടുത്ത സുഹൃത്താണ്. നാദിര്‍ഷയുടെ മക്കളുമായും ഇവര്‍ക്ക് സൗഹൃദമുണ്ട്. അടുത്തിടെയായിരുന്നു നാദിര്‍ഷയുടെ മൂത്ത മകളായ ആയിഷയുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

**

മീനാക്ഷി ദിലീപിനെക്കുറിച്ച് നമിത പ്രമോദ്**

മീനാക്ഷിയായാലും ആയിഷയായാലും സ്വന്തം കുടുംബം പോലെയാണെന്ന് നമിത പ്രമോദ് പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നമിത മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞത്. മിക്കവാറും കാണുന്നവരാണ് ഞങ്ങള്‍. സ്ഥിരം വിളിക്കാറുമുണ്ട്. ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാതിരുന്ന മീനാക്ഷി അടുത്തിടെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. മീനൂട്ടിയെ സ്വാഗതം ചെയ്ത് ആയിഷയും നമിതയും എത്തിയിരുന്നു. മീനാക്ഷിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും നമിത എത്താറുണ്ട്. മീനാക്ഷിയുമായി മാത്രമല്ല കാവ്യ മാധവനും ദിലീപുമായും അടുത്ത ബന്ധമുണ്ട് നമിതയ്ക്ക്. പുറത്ത് പോവുമ്പോള്‍ ഇടയ്ക്ക് പര്‍ദ്ദ ഉപയോഗിക്കാറുണ്ട് താനെന് നമിത പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പറഞ്ഞുതന്നത് കാവ്യ മാധവനായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ഇടയ്ക്ക് ഈ മാര്‍ഗം താനും പ്രയോഗിക്കുമെന്നുമായിരുന്നു നമിത അന്ന് പറഞ്ഞത്.**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/2408/namitha-pramod-talks-about-her-friendship-with-meenakshi-dileep)