(moviemax.in) നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു യുവനടി ആരോപിച്ചത്. എന്നാല്‍ ഈ കേസിലെന്താണ് തെറ്റെന്ന് ചോദിക്കുകയാണ് നടന്‍ കൊല്ലം തുളസി.
സിനിമാ രംഗത്ത് മാത്രമല്ല മറ്റ് ഏതൊരു മേഖലയിലാണെങ്കിലും സ്ത്രീകള്‍ക്ക് കുറച്ച് പരിഗണനയുടെ കുറവുണ്ട്. എല്ലാവരും അത് അംഗീകരിക്കണം.
ആദ്യകാലം മുതല്‍ സ്ത്രീകള്‍ എവിടെയുണ്ടോ അവിടെയൊക്കെ ചൂഷണങ്ങളും ഉണ്ടായിട്ടുണ്ട്. അടിമക്കച്ചവടം നടന്നിരുന്ന കാലമുണ്ടായിരുന്നു. എവിടെയാണ് സ്ത്രീകള്‍ക്ക് പീഡനമില്ലാത്തത്? സിനിമയില്‍ മാത്രം അതൊരു പ്രശ്‌നമാവുന്നത് എന്തിനാണ്?
ശരിക്കും അവരെന്താണ് ചെയ്തത്. ആരെയെങ്കിലും ബലാത്കാരമോ ബലാത്സംഗമോ ചെയ്‌തോ? അവരൊരു ആഗ്രഹം പ്രകടിപ്പിച്ചു. പറ്റില്ലെന്ന് മറുപടിയും കിട്ടി. അവിടെ വച്ച് ചാപ്റ്റര്‍ അവസാനിച്ചു.
കുറ്റക്കാരന്‍ എന്ന് പറയുന്നതേയുള്ളു. കുറ്റക്കാരനായിട്ടില്ല. സിദ്ധിഖിന്റെ കാര്യത്തില്‍ ഞാന്‍ മനസിലാക്കിയത് 'ഒരു കുട്ടിയെ വിളിച്ച് വരുത്തി, അവര്‍ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു.
അതിന്റെ ഗുണദോഷങ്ങളെ പറ്റി പറയാനാകും വിളിച്ചത്. മുറിയിലേക്ക് വരാന്‍ പറഞ്ഞപ്പോള്‍ ഈ കുട്ടിയുടെ അച്ഛനും അമ്മയും മുറിയുടെ മുന്നില്‍ നിന്നിട്ട് കുട്ടിയെ അകത്തേക്ക് ഒറ്റയ്ക്ക് വിട്ടു.
ഉത്തരവാദിത്തമുള്ള മാതാപിതാക്കള്‍ പ്രായപൂര്‍ത്തിയായ സുന്ദരിയായ പെണ്ണിനെ ഒറ്റയ്ക്ക് താമസിക്കുന്ന അന്യപുരുഷന്റെ മുറിയിലേക്ക് കടത്തി വിടുമ്പോള്‍ അയാളുടെ മനസില്‍ സാമാന്യമായ സംശയം ഉദിക്കണ്ടേ..? സിനിമാലോകത്തെ പറ്റി മോശം അഭിപ്രായമുള്ളപ്പോള്‍ അതുപോലൊരു കുട്ടിയെ കയറ്റി വിടുന്നത് ശരിയാണോ? അവരുടെ ഉള്ളില്‍ എന്തോ ഉദ്ദേശ്യം ഉണ്ടല്ലോ.
കാര്യം നടന്നിരുന്നെങ്കില്‍ കുഴപ്പമുണ്ടാവുമായിരുന്നില്ല. ചിലപ്പോള്‍ നടക്കാത്തത് കൊണ്ടുമാവാം. ഇതിനെയൊന്നും ഞാന്‍ ന്യായീകരിക്കുന്നില്ല. പക്ഷേ ഇതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല.
സിദ്ദിഖിന്റെ മുറിയില്‍ ചെല്ലുന്ന വരെ തെളിവുണ്ട്. മുറിയില്‍ ചെന്ന് കഴിഞ്ഞതിന് ശേഷം എന്ത് തെളിവുണ്ട്? അതൊക്കെ കാണാന്‍ പോകുന്നതേയുള്ളു. സാഹചര്യം അനുസരിച്ച് പെണ്ണിനാണ് ഇപ്പോള്‍ അനുകൂല സാഹചര്യം.
സ്ത്രീകള്‍ എന്ത് പറഞ്ഞാലും അത് നടക്കണം. പുരുഷന്മാര്‍ അധികപ്പറ്റായി മാറി. ആരെ പറ്റി വേണമെങ്കിലും നമുക്ക് ആരോപണം ഉന്നയിക്കാം. രാഷ്ട്രീയത്തിലും സ്ത്രീകളെ പിടിക്കുന്ന എംഎല്‍എ മാരില്ലേ? ഏത് പാര്‍ട്ടിയിലാണ് ഇതില്ലാത്തത്.
ഇത്രയും വാര്‍ത്ത പ്രധാന്യം കൊടുക്കേണ്ട കാര്യമാണോ? കൊലപാതകങ്ങളും മറ്റുമായി എന്തോരം പ്രശ്‌നങ്ങള്‍ വേറെ ഉണ്ടാവുന്നുണ്ട്. സിനിമ പതിനായിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലമാണ്. അവരുടെയൊക്കെ ജോലിയെയാണ് ഇത് ബാധിക്കുന്നതെന്നും കൊല്ലം തുളസി പറയുന്നു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം .
#kollamthulasi #opensup #about #his #view #siddiques #controversy #viral