---
title: "സത്യപ്രതിജ്ഞാ ചടങ്ങിനെ സപ്പോര്‍ട്ട് ചെയ്ത് സംവിധായകന്‍ ; കുറിപ്പ് വൈറല്‍ "
english_title: "Director supporting the swearing-in ceremony; Note Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2407/director-supporting-the-swearing-in-ceremony-note-viral"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a350bbe0e52_M A NISHANDH.jpg"
keywords: []
---

# സത്യപ്രതിജ്ഞാ ചടങ്ങിനെ സപ്പോര്‍ട്ട് ചെയ്ത് സംവിധായകന്‍ ; കുറിപ്പ് വൈറല്‍ 

> **Lead Summary:** രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ പറ്റി നിരവധി അഭിപ്രായങ്ങള്‍ ആണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.സിനിമാ മേഖലയില്‍ നിന്നും അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്.മലയാളം സിനിമാ താരം പാര്‍വ്വതി തിരുവോത്ത് മുഖ്യമന്ത്രിയുടെ തീരുമാനം തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.

## Article Content

രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ പറ്റി നിരവധി അഭിപ്രായങ്ങള്‍ ആണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.സിനിമാ മേഖലയില്‍ നിന്നും അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്.മലയാളം സിനിമാ താരം പാര്‍വ്വതി തിരുവോത്ത് മുഖ്യമന്ത്രിയുടെ തീരുമാനം തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.

എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് എങ്ങനെ, എപ്പോള്‍ നടത്തണമെന്ന് സര്‍ക്കാറിനും മുഖ്യമന്ത്രിക്കും വ്യക്തമായ ധാരണയുണ്ടെന്ന് സംവിധായകന്‍ എം.എ. നിഷാദ് വ്യക്തമാക്കി . ഫെയ്‌സ്ബുക്കില്‍ കയ്യടി നേടാനായി ചില സെലിബ്രിറ്റികളും എന്തൊക്കെയോ എഴുതുന്നുണ്ട്, ഒരേ സമയം യുഡിഎഫിന് കീ ജയ്യും, എല്‍ഡിഎഫിന് ഉപദേശവും നല്‍കുന്ന ഇവരെ കാണുമ്പോള്‍ പ്രത്യേക സുഖമുണ്ടെന്നും നിഷാദ് പ്രതികരിച്ചു.

**എം.എ. നിഷാദിന്റെ വാക്കുകൾ**

ഉപദേശകരോടാണ്.. സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എങ്ങനെ, എപ്പോള്‍ നടത്തണമെന്നൊക്കെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കും വ്യക്തമായ ധാരണയുണ്ട്.. ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകള്‍ക്ക് വിഷമിളകുമെന്ന് കേട്ടിട്ടുണ്ട്…അങ്ങനെ ചില ഉപദേശകര്‍ മുഖപുസ്തകത്തില്‍ കൈയ്യടി കിട്ടാന്‍, എന്തൊക്കെയോ എഴുതി മറിക്കുന്നു… ഒരേ സമയം യുഡിഎഫിന് കീ ജയ്യും, എല്‍ഡിഎഫിന് ഉപദേശവും നല്‍കുന്ന എട്ടുകാലീ മമ്മൂഞ്ഞുമാരായ ചില സെലിബ്രിറ്റികളേയും ആ കൂട്ടത്തില്‍ കാണുന്നത്, ഒരു പ്രത്യേക സുഖം നല്‍കുന്ന കാഴ്ച്ചയാണ്…നിലപാട് എന്നുളളത് ഏഴയലത്ത് പോലും എത്തി നോക്കാത്ത ഈ കൂട്ടരുടെ തൊലിക്കട്ടി.. ഹമ്പമ്പോ… കാണ്ട മൃഗവും നാണിച്ചു പോകും… ഇത്രയും വലിയ ഭൂരിപക്ഷം എല്‍ഡിഎഫിന് കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത, ഉപദേശകര്‍, തല്‍ക്കാലം സ്റ്റാന്‍ഡ് വിട്.എന്നാൽ പിന്നെ,Perfect ok എന്ന് പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/2407/director-supporting-the-swearing-in-ceremony-note-viral)