---
title: "ആ നടിമാരെ ചുംബിച്ചപ്പോള്‍ തനിക്ക് ലജ്ജ തോന്നി; തുറന്ന്‍ പറഞ്ഞ് താരം"
english_title: "Many interesting stories related to Jackie Sheriff's old film career are coming out now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/24010/many-interesting-stories-related-to-jackie-sheriffs-old-film-career-are-coming-out-now"
published_at: "2022-02-02T14:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa4c98e03b3_sheraf.jpg"
keywords: []
---

# ആ നടിമാരെ ചുംബിച്ചപ്പോള്‍ തനിക്ക് ലജ്ജ തോന്നി; തുറന്ന്‍ പറഞ്ഞ് താരം

> **Lead Summary:** ബോളിവുഡിലെ പ്രഗല്‍ഭരായ നടന്മാരില്‍ പ്രധാനിയാണ് ജാക്കി ഷെറഫ്. വര്‍ഷങ്ങളായി അഭിനയ ജീവിതത്തില്‍ തിളങ്ങി നില്‍ക്കുന്ന താരം ഇപ്പോഴും സജീവമായി തുടരുകയാണ്. റൊമാന്റിക് ഹീറോ ആയിട്ടും അല്ലാതെ വില്ലന്‍ വേഷങ്ങളിലും ഒക്കെ ജാക്കി അനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു. അതിശയന്‍ എന്ന സിനിമയിലൂടെ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തി മലയാളികള്‍ക്കും സുപരിചിതനായി മാറിയിരുന്നു.

## Article Content

ബോളിവുഡിലെ പ്രഗല്‍ഭരായ നടന്മാരില്‍ പ്രധാനിയാണ് ജാക്കി ഷെറഫ്. വര്‍ഷങ്ങളായി അഭിനയ ജീവിതത്തില്‍ തിളങ്ങി നില്‍ക്കുന്ന താരം ഇപ്പോഴും സജീവമായി തുടരുകയാണ്. റൊമാന്റിക് ഹീറോ ആയിട്ടും അല്ലാതെ വില്ലന്‍ വേഷങ്ങളിലും ഒക്കെ ജാക്കി അനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു. അതിശയന്‍ എന്ന സിനിമയിലൂടെ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തി മലയാളികള്‍ക്കും സുപരിചിതനായി മാറിയിരുന്നു.

ഇപ്പോള്‍ ജാക്കിയുടെ പാതയിലൂടെ മകന്‍ ടൈഗര്‍ ഷെറഫും ബോളിവുഡിലെ മുന്‍നിര താരമായി അറിയപ്പെടുകയാണ്. ഇതിനിടെ ജാക്കി ഷെറഫിന്റെ പഴയ സിനിമ ജീവിതവുമായി ബന്ധപ്പെട്ട രസകരമായ പല കഥകളും ആണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ബിഗ് സ്‌ക്രീനില്‍ പ്രമുഖരടക്കം നിരവധി നടിമാരെ അദ്ദേഹം പ്രണയിച്ചിട്ടുള്ള നടന്‍ ആണെങ്കിലും അത്തരം സീനുകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് നാണവും മടിയും ആണെന്ന് പറഞ്ഞാല്‍ ആരാധകര്‍ പോലും വിശ്വസിക്കില്ല. അത്തരത്തിലുള്ള ചില സംഭവങ്ങളെ കുറിച്ച് ജാക്കി തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 

പ്രമുഖരടക്കം ഒരുപാട് നടിമാരുടെ ഒപ്പം റൊമാന്റിക് രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നും ഇന്നും അത്തരം സീനുകള്‍ ചെയ്യുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നാന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജാക്കി ഷെറഫ് പറയുന്നത്.

'വര്‍ധി എന്ന സിനിമയില്‍ നടി മാധുരി ദീക്ഷിതിനെ ജാക്കി ചുംബിച്ച് അഭിനയിച്ചിരുന്നു. അതുപോലെ അയ്‌ന എന്ന സിനിമയില്‍ ജൂഹി ചൗള യുടെ കൂടെയും ചുംബനരംഗത്തില്‍ താരം അഭിനയിച്ചിട്ടുണ്ട്. പക്ഷേ ആ സിനിമകള്‍ ചെയ്തപ്പോള്‍ തനിക്ക് ലജ്ജ തോന്നിയിരുന്നു എന്നാണ് ജാക്കി അഭിമുഖത്തില്‍ പറഞ്ഞത്. 

സ്‌ക്രീനില്‍ മറ്റു സ്ത്രീകളെ ചുംബിക്കാന്‍ ബ്രാണ്ടി ഷോട്ടുകള്‍ എന്ന ടെക്‌നിക് തന്നെ സഹായിച്ചത് കൊണ്ടാണ് ആ സിനിമകള്‍ ചെയ്തിരുന്നത്. അല്ലെങ്കില്‍ അത് നടക്കില്ലായിരുന്നു എന്നാണ് നടന്‍ വെളിപ്പെടുത്തുന്നത്.

പില്‍ക്കാലത്ത് എന്നെ പലരും സെക്‌സി ഷെറഫ് എന്ന് വിളിക്കുകയും മച്ചോ എന്നൊക്കെ കളിയാക്കുകയും ചെയ്തിരുന്നു. പക്ഷേ ഞാന്‍ ചുംബന രംഗങ്ങളില്‍ നിന്നും എന്നും മാറി നില്‍ക്കുകയാണ് ചെയ്തിട്ടുള്ളതെന്നാണ് നടന്‍ പറയുന്നത്. 

സ്‌ക്രീനില്‍ മറ്റു സ്ത്രീകളെ ചുംബിക്കാന്‍ ബ്രാണ്ടി ഷോട്ടുകള്‍ എന്ന ടെക്‌നിക് തന്നെ സഹായിച്ചത് കൊണ്ടാണ് ആ സിനിമകള്‍ ചെയ്തിരുന്നത്. അല്ലെങ്കില്‍ അത് നടക്കില്ലായിരുന്നു എന്നാണ് നടന്‍ വെളിപ്പെടുത്തുന്നത്. പില്‍ക്കാലത്ത് എന്നെ പലരും സെക്‌സി ഷെറഫ് എന്ന് വിളിക്കുകയും മച്ചോ എന്നൊക്കെ കളിയാക്കുകയും ചെയ്തിരുന്നു. പക്ഷേ ഞാന്‍ ചുംബന രംഗങ്ങളില്‍ നിന്നും എന്നും മാറി നില്‍ക്കുകയാണ് ചെയ്തിട്ടുള്ളതെന്നാണ് നടന്‍ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/24010/many-interesting-stories-related-to-jackie-sheriffs-old-film-career-are-coming-out-now)