---
title: "ചങ്ക്സ് സിനിമയ്ക്ക് ശേഷം  ബാലുവിന്‍റെ പ്രതിഫലം  10 ലക്ഷം രൂപക്ക് മുകളില്‍ -ഒമര്‍ലുലു "
english_title: "Balu's salary above Rs 10 lakh after 'Chunks' - Omar Lulu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2400/balus-salary-above-rs-10-lakh-after-chunks-omar-lulu"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60a2039fbb1c8_chunks.jpg"
keywords: []
---

# ചങ്ക്സ് സിനിമയ്ക്ക് ശേഷം  ബാലുവിന്‍റെ പ്രതിഫലം  10 ലക്ഷം രൂപക്ക് മുകളില്‍ -ഒമര്‍ലുലു 

> **Lead Summary:** മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ജീവിത കഥ.4 പേരില്‍ ഒരാളായ റൊമാരിയോയുടെ ബാല്യകാല സുഹൃത്ത് റിയ അവരുടെ കോളേജിൽ ചേരുമ്പോൾ എന്നെന്നേക്കുമായി ഇവരുടെ ജീവിതം മാറുന്നു.ഇതാണ് ചങ്ക്സ് സിനിമയുടെ പ്രമേയം.

## Article Content

മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ജീവിത കഥ.4 പേരില്‍ ഒരാളായ റൊമാരിയോയുടെ ബാല്യകാല സുഹൃത്ത് റിയ അവരുടെ കോളേജിൽ ചേരുമ്പോൾ എന്നെന്നേക്കുമായി ഇവരുടെ ജീവിതം മാറുന്നു.ഇതാണ് ചങ്ക്സ് സിനിമയുടെ പ്രമേയം.

എന്നാല്‍ ഇപ്പോള്‍ ചങ്ക്സ് സിനിമയെ വിമർശിച്ച ട്രോളിന് മറുപടിയുമായി എത്തിയിരിക്കുകയാണ്  സംവിധായകൻ ഒമർ ലുലു. നടൻ ബാലു വർഗീസീസായിരുന്നു ട്രോളിലെ വിഷയം. കൊള്ളാത്ത പടങ്ങളിൽ അഭിനയിച്ച് വിലകളയാതെ നല്ല കഥാപാത്രം നോക്കി ചെയ്താൽ ഭാവിയിൽ മലയാള സിനിമയിൽ നല്ല സ്ഥാനം നേടാൻ കഴിവുള്ള നടനാണ് ബാലു വർഗീസ് എന്നതായിരുന്നു പരാമർശം. ഇതിന് മറുപടി നൽകുകയായിരുന്നു ഒമർ ലുലു.

**

സിനിമ നിലനിൽക്കണമെങ്കിൽ വരുമാനം വേണം ചങ്ക്സിലൂടെ നിർമാതാവ് നേരത്തേ ചെയ്ത സിനിമയുടെ നഷ്ടം തിരിച്ചു പിടിച്ചുവെന്നും ചങ്ക്സിന് ശേഷം ബാലുവിന്റെ പ്രതിഫലം ഇരട്ടിയായെന്നും ഒമർ ലുലു കുറിച്ചു.

ഒമർലുലുവിന്റെ വാക്കുകൾ**

ഒരു ഇൻടസ്ട്രിയിൽ എല്ലാ തരം സിനിമകളും വേണം. ഫെയ്സ്ബുക്കിൽ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകൾ തീയേറ്ററിൽ പരാജയപ്പെടുന്നു. ചങ്ക്സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല പക്ഷേ നിർമ്മാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നിലനിൽകണമെങ്കിൽ കളക്ഷൻ വേണം എന്നാലെ ബാലൻസ് ചെയ്ത് പോവൂ. റോൾമോഡൽസ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്സ് സിനിമയിൽ അഭിനയിക്കുമ്പോൾ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി.

2017 ലാണ് ചങ്ക്സ് തിയേറ്ററുകളിലേക്കെത്തുന്നത്. ബാലു വർഗീസിന് പുറമേ ഹണി റോസായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ലാൽ, സിദ്ദീഖ്, മെറീന മൈക്കിൾ, ധർമജൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു.**
**

### Related Links & Sources
- [Original Story Source](https://moviemax.in/news/2400/balus-salary-above-rs-10-lakh-after-chunks-omar-lulu)