logo

വെള്ളസാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി ചിത്രങ്ങള്‍ കാണാം

Published at Oct 21, 2020 01:03 PM വെള്ളസാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി ചിത്രങ്ങള്‍ കാണാം

പ്രേഷകര്‍ക്ക് ഇടയില്‍  ഗായിക, അവതാരക,അഭിനേത്രി എന്നി നിലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് റിമി ടോമി . മലയാളത്തിലെ വായാടി,ഉരുളക്ക് ഉപ്പേരി പോലെ മറുപടി , സകല കലാവല്ലഭ എന്നിങ്ങനെ വിശേഷണങ്ങള്‍ പലതാണ് താരത്തിന് . സംഗീതത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു .ടെലിവിഷൻ, ബിഗ് സ്ക്രീനിൽ ഒരുപോലെ റിമിക്ക് തിളങ്ങാനായി. ലോക്ക് ഡൗൺ കാലത്താണ് പ്രിയ ഗായിക സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയത്.ഇൻസ്റ്റഗ്രാം പേജിൽ തന്റെ പഴയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു തുടങ്ങിയ റിമി പിന്നീട് സോഷ്യൽ മീഡിയയിൽ സജീവമാകുകയായിരുന്നു. ലോക്ക് ഡൗൺ വിശേഷങ്ങക്കൊപ്പം തന്റെ ചെറിയ സന്തോഷങ്ങളും ഫിറ്റ്നസിനെ കുറിച്ചും താരം പ്രേക്ഷകരുമായി നിരന്തരം പങ്കുവെയ്ക്കുകയായിരുന്നു.


റിമി ടോമിയുടെ മേക്കോവർ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ശരീര ഭാരം കുറഞ്ഞ് കൂടുതൽ സുന്ദരിയായ റിമിയുട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ ഫിറ്റ്നസിനെ കുറിച്ചും മേക്കോവറിനെപ്പറ്റിയും താരം ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിമി ടോമിയുടെ പുതിയ ചിത്രങ്ങളാണ്. നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് വെള്ള സാരിയുടുത്ത് നിൽക്കുന്ന ഗംഭീര ചിത്രമാണ് റിമിടോമി പങ്കുവെച്ചിരിക്കുന്നത്.സാരിക്കാപ്പം സ്ലീവ്ലെസ് ബ്ലൗസാണ് നടി അണിഞ്ഞിരിക്കുന്നത്.


സിൽവർ നിറത്തിലുള്ള ആഭരണങ്ങളാണ സാരിക്കൊപ്പം തിരഞ്ഞെടുത്തിരിക്കുന്നത്. നടൻ സ്റ്റൈലിലാണ് റിമി ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. ഇപ്പോൾ ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന ഒരാൾ കൂടിയാണ് റിമി. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് '16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്' രീതിയാണെന്ന് മുൻപൊരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു. ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് താരം. വീട്ടിൽ നിന്ന് വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കൂടാതെ ഡയറ്റിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.. സ്വന്തമായി ഒരു യൂട്യൂബ് ചാനലും റിമിക്കുണ്ട്.

Rimi became active on social media during the Lockdown. She started posting her old pictures on her Instagram page and later became active on social media

Related Stories
പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

Feb 20, 2021 08:16 PM

പുറം ലോകം ദൃശ്യം 2നെക്കുറിച്ച് വാചാലരായിക്കൊണ്ടിരിക്കുമ്പോള്‍ ഒന്നും അറിയാതെ പോയ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരു ടാസ്ക്

വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാർത്ഥികൾക്ക് മുന്നില്‍ വരും.വരവിന് മുൻപ് മത്സരാർത്ഥികൾക്ക് രസകരമായൊരു ടാസ്ക്ക് കൊടുത്തിരിക്കുകയാണ് ബിഗ്...

Read More >>
ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

Feb 20, 2021 07:37 PM

ബിഗ് ബോസ് പ്രിയ താരങ്ങളെക്കുറിച്ച് ആരാധകര്‍

ബിഗ് ബോസ് സീസൺ 3ലെ മത്സരാർത്ഥികളിൽ ആരെയാണ് ഇഷ്ടമെന്ന അഭിപ്രായ സർവെയും ഫാൻസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ഷോ തുടങ്ങിയിട്ട് അധികം നാളായില്ലെന്നും,...

Read More >>
Trending Stories