---
title: "96-ന് രണ്ടാം ഭാഗം വരുന്നു, പുതിയ റിപ്പോര്‍ട്ട് പുറത്ത് "
english_title: "It has been reported that the second part of the romantic movie 96, which made waves in South India, is coming."
publisher: "moviemax.in"
canonical_url: "https://moviemax.in/news/23989/it-has-been-reported-that-the-second-part-of-the-romantic-movie-96-which-made-waves-in-south-india-is-coming"
published_at: "2022-02-02T12:36:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa2defe44be_96.jpg"
keywords: []
---

# 96-ന് രണ്ടാം ഭാഗം വരുന്നു, പുതിയ റിപ്പോര്‍ട്ട് പുറത്ത് 

> **Lead Summary:** പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് ' 96 '. തെന്നിന്ത്യയില്‍ തരംഗം സൃഷ്ടിച്ച പ്രണയ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ് പിആര്‍ഓ ആയ ക്രിസ്റ്റഫര്‍ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. തൃഷ-വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേം കുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം വന്‍ വിജയം നേടിയിരുന്നു.

## Article Content

പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് ' 96 '. തെന്നിന്ത്യയില്‍ തരംഗം സൃഷ്ടിച്ച പ്രണയ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴ് പിആര്‍ഓ ആയ ക്രിസ്റ്റഫര്‍ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. തൃഷ-വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേം കുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം വന്‍ വിജയം നേടിയിരുന്നു.

1996 ബാച്ചിലെ സ്‌കൂള്‍ സഹപാഠികള്‍ 22 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ കാമ്പ്. സി. പ്രേം കുമാര്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. തിരക്കഥയ്ക്ക് വിജയ് സേതുപതി സമ്മതം മൂളിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. രാമചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിച്ചത്.

ജാനു എന്ന ജാനകിയായി തൃഷയും എത്തുന്നു. ഇരുവരുടെയും കെമിസ്ട്രി തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. രാമചന്ദ്രനും ജാനകിയും സ്‌കൂള്‍ കാലത്ത് നിഷ്‌കളങ്കമായി നിശബ്ദമായി അന്യോന്യം പ്രണയിച്ചവരാണ്. കോളജ് കാലമായപ്പോഴേക്കും ഇരുവരും വേര്‍പിരിയുന്നു.

കാലത്തിന്റെ കുത്തൊഴുക്കില്‍ ഇരുവരും ഏറെ മാറി. രാമചന്ദ്രന്‍ ട്രാവല്‍ ഫൊട്ടോഗ്രഫറായി.. പഴയ നഷ്ടപ്രണയത്തിന്റെ ഓര്‍മകളും പേറി അയാള്‍ ഏകനായി ജീവിക്കുന്നു.

പിന്നീട് 22 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും കണ്ടുമുട്ടുമ്പോഴുള്ള ഓര്‍മകളുടെ അയവിറക്കലും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/23989/it-has-been-reported-that-the-second-part-of-the-romantic-movie-96-which-made-waves-in-south-india-is-coming)