#alappuzhagymkhana | അടുത്ത 100കോടി തൂക്കാൻ നസ്ലെൻ; 'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്‌മാൻ, ചിത്രത്തിന് പേരായി

#alappuzhagymkhana | അടുത്ത 100കോടി തൂക്കാൻ നസ്ലെൻ; 'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്‌മാൻ, ചിത്രത്തിന് പേരായി
Oct 2, 2024 10:38 PM | By VIPIN P V

ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് 'ആലപ്പുഴ ജിംഖാന' എന്നാണ് പേര് നൽകിയിരിക്കുന്നത്.

നസ്ലെൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ,

വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോ​ഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍,

പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോ​ഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

#Naslen #weigh #next #crores #Thallumala #KhalidRahman #film #named

Next TV

Related Stories
#Viral | കിടിലന്‍ ലുക്കില്‍ മമ്മൂട്ടിയും വിനായകനും; ലൊക്കേഷന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Oct 2, 2024 10:32 PM

#Viral | കിടിലന്‍ ലുക്കില്‍ മമ്മൂട്ടിയും വിനായകനും; ലൊക്കേഷന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍...

Read More >>
#socialmedia | നീ അന്ന് മരിക്കുന്നതായിരുന്നു നല്ലത്. വെറുതെ പ്രാര്‍ത്ഥിച്ചു!  ചോര ആയാല്‍ പോരാ മോളെ നന്നായി വളര്‍ത്തണം

Oct 2, 2024 01:35 PM

#socialmedia | നീ അന്ന് മരിക്കുന്നതായിരുന്നു നല്ലത്. വെറുതെ പ്രാര്‍ത്ഥിച്ചു! ചോര ആയാല്‍ പോരാ മോളെ നന്നായി വളര്‍ത്തണം

മകള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് ബാല രംഗത്തെത്തിയതിന് പിന്നാലെയാണ് അമൃത വീഡിയോയുമായി...

Read More >>
#siddique | കേസും വിവാദവുമായി നടൻ സിദ്ദിഖ്, സിദ്ദീഖിനെ തള്ളിപ്പറയാതെ കുടുംബം, പേരക്കുട്ടിക്കൊപ്പമുള്ള വാപ്പയുടെ ചിത്രവുമായി ഷെഹീൻ

Oct 2, 2024 10:04 AM

#siddique | കേസും വിവാദവുമായി നടൻ സിദ്ദിഖ്, സിദ്ദീഖിനെ തള്ളിപ്പറയാതെ കുടുംബം, പേരക്കുട്ടിക്കൊപ്പമുള്ള വാപ്പയുടെ ചിത്രവുമായി ഷെഹീൻ

നടിയുടെ പീഡന ആരോപണത്തിന് പിന്നാലെ അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജിവെച്ചിരുന്നു....

Read More >>
#Anusree | നിറവയറിൽ നടി! ​സുഹൃത്തുക്കൾക്കിടയിൽ ഇട്ടാൽ പത്താമത്തെ ആളായി പുള്ളിക്കാരൻ വേണം; സൂചന നൽകി അനുശ്രീ

Oct 1, 2024 09:55 PM

#Anusree | നിറവയറിൽ നടി! ​സുഹൃത്തുക്കൾക്കിടയിൽ ഇട്ടാൽ പത്താമത്തെ ആളായി പുള്ളിക്കാരൻ വേണം; സൂചന നൽകി അനുശ്രീ

വർക്കൗട്ട് ആകാതെ ബന്ധത്തിൽ നിന്നും ഇറങ്ങി വരുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്നും അനുശ്രീ വ്യക്തമാക്കി....

Read More >>
#GopiSundar | ‘എന്റെ ലോകം, എന്റെ ജീവിതം, എന്റെ നിയമം; മറ്റുള്ളവർ എന്ത് പറയുന്നെന്നു നോക്കാറില്ല’ - ഗോപി സുന്ദർ

Oct 1, 2024 04:59 PM

#GopiSundar | ‘എന്റെ ലോകം, എന്റെ ജീവിതം, എന്റെ നിയമം; മറ്റുള്ളവർ എന്ത് പറയുന്നെന്നു നോക്കാറില്ല’ - ഗോപി സുന്ദർ

അതേസമയം, ഗോപിസുന്ദറുമായുളള ജീവിതം അവസാനിപ്പിച്ചതിനെക്കുറിച്ച് ഗായിക അമൃത സുരേഷ് അടുത്തിടെ തുറന്നു പറഞ്ഞ വേളയിലാണ് സിംഗിൾ ഫോട്ടോയുമായി...

Read More >>
Top Stories