---
title: "അതിനോട് പ്രതികരിച്ചാല്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാണ്; പ്രിയാമണി "
english_title: "Reacting to it is like pouring oil on a fire; Priyamani"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23953/reacting-to-it-is-like-pouring-oil-on-a-fire-priyamani"
published_at: "2022-02-02T10:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa0ca02f1e8_priyamani.jpg"
keywords: []
---

# അതിനോട് പ്രതികരിച്ചാല്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാണ്; പ്രിയാമണി 

> **Lead Summary:** നിരവധി ആരാധകരുള്ള താരമാണ് പ്രിയാമണി . വ്യക്തി ജീവിതത്തിലെ വിവാദങ്ങളോടും ഗോസിപ്പുകളോടും എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് ഉത്തരം നല്‍കി പ്രിയാമണി. തനിക്ക് തന്റെ കുടുംബത്തെയും ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി. വിവാദങ്ങള്‍ അനാവശ്യമാണെന്ന് തോന്നിയാല്‍ മൈന്‍ഡ് ചെയ്യാറില്ല എന്ന് നടി പറയുന്നു.

## Article Content

നിരവധി ആരാധകരുള്ള താരമാണ് പ്രിയാമണി . വ്യക്തി ജീവിതത്തിലെ വിവാദങ്ങളോടും ഗോസിപ്പുകളോടും എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് ഉത്തരം നല്‍കി പ്രിയാമണി. തനിക്ക് തന്റെ കുടുംബത്തെയും ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി. വിവാദങ്ങള്‍ അനാവശ്യമാണെന്ന് തോന്നിയാല്‍ മൈന്‍ഡ് ചെയ്യാറില്ല എന്ന് നടി പറയുന്നു.

അതിനെ കൈകാര്യം ചെയ്യാന്‍ താന്‍ പഠിച്ചു. വിവാദങ്ങളോട് പ്രതികരിച്ചാല്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാണ്. ഒരു വശത്തൂടെ കേട്ട് മറ്റേ വശത്തൂടെ ഇറക്കി വിടുക. ഇന്നല്ലെങ്കില്‍ നാളെ അത് കെട്ടടങ്ങും. എല്ലാത്തിനുമൊടുവില്‍ സത്യം പുറത്ത് വരും.

ഫാമിലി മാന്‍ സീരിസിലെ തന്റെ കഥാപാത്രം അനുപമയെ കുറിച്ചും പ്രിയാമണി പറയുന്നുണ്ട്. അനുപമയെ പോലെയല്ല താന്‍. തനിക്ക് പാചകം അറിയില്ല. ഭര്‍ത്താവ് പാചകം ചെയ്യുകയും താന്‍ കഴിക്കുകയും ചെയ്യും.

തന്റെ ജീവിതത്തോട് ചേര്‍ന്നിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. താന്‍ താനായിരിക്കാന്‍ ആഗ്രഹിക്കുന്നു. വീടിനോട് ചേര്‍ന്നിരിക്കാനാണ് ഇഷ്ടം. ആവശ്യമുള്ളപ്പോള്‍ മാത്രമാണ് പുറത്ത് പോവുന്നത്. അനുപമയെ പോലെയാകാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നാണ് പ്രിയാമണി പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/23953/reacting-to-it-is-like-pouring-oil-on-a-fire-priyamani)