---
title: "പങ്കാളി വഞ്ചിച്ചാല്‍ എന്ത് ചെയ്യും - ദീപികയുടെ പ്രതികരണം വൈറലാകുന്നു "
english_title: "What to do if a partner cheats - Deepika's reaction goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/23909/what-to-do-if-a-partner-cheats-deepikas-reaction-goes-viral"
published_at: "2022-02-01T23:10:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f970d4ca0cd_Untitled-1.jpg"
keywords: []
---

# പങ്കാളി വഞ്ചിച്ചാല്‍ എന്ത് ചെയ്യും - ദീപികയുടെ പ്രതികരണം വൈറലാകുന്നു 

> **Lead Summary:** **ഇ**ന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. സിനിമ പോലെ തന്നെ ദീപികയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ഇപ്പോഴിതാ ദീപികയുടെ പുതിയ സിനിമയുടെ റിലീസിനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍.

## Article Content

**ഇ**ന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. സിനിമ പോലെ തന്നെ ദീപികയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ഇപ്പോഴിതാ ദീപികയുടെ പുതിയ സിനിമയുടെ റിലീസിനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍.

ശകുന്‍ ബത്രം സംവിധാനം ചെയ്യുന്ന ഗെഹരായിയാന്‍ ആണ് ദീപികയുടെ പുതിയ സിനിമ. അനന്യ പാണ്ഡെയും സിദ്ധാന്ത് ചതുര്‍വേദിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

വിവാഹേതര ബന്ധത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ചിത്രത്തിലേത് പോലൊരു സാഹചര്യമുണ്ടായാല്‍ എന്തായിരിക്കും തന്റെ പ്രതികരണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദീപിക. സിനിമയുടെ റിലീസിന്‍റെ മുന്നോടിയായുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് ദീപിക. ഇതിന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തിലാണ് ദീപിക മനസ് തുറന്നത്.

കാമുകന്‍ തന്നെ വഞ്ചിക്കുകയാണെന്നും മറ്റൊരാളുമായി ബന്ധമുണ്ടെന്നും തിരിച്ചറിഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്നായിരുന്നു ദീപികയോട് ചോദിച്ചത്. ഇതിന് ദീപിക നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

**വിവാഹേതര ബന്ധം **

* ''ഒരു സമൂഹം എന്ന നിലയില്‍ നമ്മളുടെ സമൂഹം വിവാഹേതര ബന്ധത്തെ തെറ്റായി കാണാനാണ് ശീലിച്ചിട്ടുള്ളത്. പക്ഷെ നമ്മളൊരു കൗണ്‍സിലറുടേയോ തെറാപ്പിസ്റ്റിന്റേയോ സ്ഥാനത്തു നിന്നു കൊണ്ട് ചിന്തിച്ചാല്‍ എന്തുകൊണ്ടാണ് ആളുകള്‍ അവരുടെ തീരുമാനങ്ങളെടുത്തതെന്ന് മനസിലാക്കാന്‍ സാധിക്കും.കാര്യങ്ങളെ വേറൊരു കണ്ണിലൂടെ കാണാന്‍ സാധിക്കും. ഇതിനര്‍ത്ഥം അത് ശരിയാണെന്നോ തെറ്റാണെന്നോ ഞാന്‍ പറയുന്നതല്ല'' - *എന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

നേരത്തെ ദീപിക രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം തകരുകയായിരുന്നു. രണ്‍ബീറിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതാണ് ഇരുവരും പിരിയാന്‍ കാരണമെന്ന് ദീപിക തന്നെ വ്യക്തമാക്കിയിരുന്നു. ദീപിക പിന്നീട് രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/23909/what-to-do-if-a-partner-cheats-deepikas-reaction-goes-viral)