#navyanair | 'നിങ്ങളുടെയൊക്കെ മനസ്സില്‍ എന്താണ് തോന്നുന്നത്?' ഒളിച്ചോടി പോകാനൊന്നും ഞാനും ഉദ്ദേശിക്കുന്നില്ല! നവ്യ നായർ

#navyanair | 'നിങ്ങളുടെയൊക്കെ മനസ്സില്‍ എന്താണ് തോന്നുന്നത്?' ഒളിച്ചോടി പോകാനൊന്നും ഞാനും ഉദ്ദേശിക്കുന്നില്ല! നവ്യ നായർ
2024-09-30T13:29:00 | By Athira V

മലയാള സിനിമയില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങളും വിവാദങ്ങളുമൊക്കെ വലിയ കോളിളക്കമാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഗുരുതര ആരോപണങ്ങളാണ് ചില നടിമാര്‍ ഉന്നയിച്ചത്. യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെയുള്ള കേസ് കൂടുതല്‍ പ്രതിസന്ധികളും സൃഷ്ടിച്ചു. 

ജാമ്യം നിഷേധിക്കപ്പെട്ട കേസില്‍ സിദ്ദിഖ് ഒളിവിലാണ്. നടനെതിരെ ലുക്കൗട്ട് നോട്ടീസും പുറത്ത് വിട്ടിരുന്നു. അതേ സമയം ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ പല താരങ്ങളും മടി കാണിക്കുന്നുണ്ടെന്നാണ് ആരോപണം. എന്നാല്‍ ഇത്തരം ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ താന്‍ തയ്യാറല്ലെന്ന് പറയുന്ന നടി നവ്യ നായരയുടെ വീഡിയോ വൈറലാവുകയാണ്. 

മാതംഗി ഫെസ്റ്റിന്റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് നിയമത്തെ പേടിച്ച് ഒളിവില്‍ പോകുന്നത് ശരിയായ കാര്യമല്ലെന്ന് നവ്യ പറഞ്ഞത്. സിനിമാ ലോകത്ത് മാത്രമല്ല സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്വസ്ഥമായി ജോലി എടുക്കാന്‍ സാധിക്കണമെന്നത് എല്ലാ മേഖലയിലും വരണം. മാത്രമല്ല കോടതിയും പോലീസുമൊക്കെ ഇടപ്പെട്ട കാര്യങ്ങളില്‍ സംസാരിക്കുന്നത് എങ്ങനെയാണ് എന്നതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. 

'എല്ലാ സ്ഥലങ്ങളിലും ചില തീരുമാനങ്ങളും നിയമങ്ങളും ഉണ്ടാവും. പക്ഷേ നിയമങ്ങളൊന്നും അള്‍ട്ടിമേറ്റ് അല്ല. എല്ലാ നിയമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരണം. അത്തരത്തിലെ മാറ്റം അനിവാര്യമാണെന്ന് തോന്നുകയാണെങ്കില്‍ സിനിമ, നൃത്തം എന്ന് മാത്രമല്ല എല്ലാ മേഖലയിലും വേണം. കാര്യം പറയുകയാണെങ്കില്‍ കലാക്ഷേത്രയിലും ഇതുപോലെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്കും പുരുഷനും നീതി കിട്ടണം. എല്ലാവരെയും ഒരുപോലെ തന്നെ ട്രീറ്റ് ചെയ്യണം. 

ഒളിവില്‍ പോകുന്നത് നല്ലതാണെന്ന് ഞാന്‍ പറയുന്നില്ല. കോടതിയും പോലീസുമൊക്കെ ഇടപെട്ടിരിക്കുന്ന കേസില്‍ അതിന്റേതായ തീരുമാനങ്ങള്‍ വരികയല്ലേ വേണ്ടത്. ഞാനിപ്പോള്‍ ഈ ഫെസ്റ്റിവലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രം ചോദിക്കാന്‍ പറയാത്തത് ഞാനെന്തോ ഒളിച്ചോടി സംസാരിക്കുന്നത് പോലെ വ്യാഖ്യാനിക്കപ്പെടരുത് എന്ന് വിചാരിച്ചാണ്. 

ഇങ്ങോട്ട് വരുമ്പോള്‍ തന്നെ എനിക്കറിയാം, നിങ്ങള്‍ ഫെസ്റ്റിവലിനെക്കാളും ചോദിക്കാന്‍ പോകുന്നത് ഇതൊക്കെ ആയിരിക്കും എന്ന് എനിക്ക് കൃത്യമായി അറിയാം. ഒളിച്ചോടി പോകാനൊന്നും ഞാനും ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെയൊക്കെ മനസ്സില്‍ എന്താണ് തോന്നുന്നത് അതുപോലെ തന്നെയാണ് എനിക്കും എന്ന് മനസ്സിലാക്കിയാല്‍ മതി എന്നും നവ്യ നായര്‍ കൂട്ടിച്ചേര്‍ത്തു. 

ഇനി എന്നെക്കൊണ്ട് എന്തെങ്കിലും പറയിച്ചിട്ട് നിങ്ങള്‍ക്ക് അത് വാര്‍ത്തയാക്കണമെങ്കില്‍ ചോദിക്കാം. എന്നാല്‍ ഞാന്‍ ഇവിടെ വന്നിരിക്കുന്നത് അത്ര വാര്‍ത്താമൂല്യമില്ലാത്ത അറിയപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ്. അതിലേക്ക് ഇത്തരത്തിലെ ഒരു കാര്യം വലിച്ചിഴച്ചാല്‍ പിന്നെ അതായി പോകും വാര്‍ത്ത. 

അവിടെ മാതംഗി ഫെസ്റ്റിവലും നൃത്തത്തോടുള്ള കമ്മിറ്റ്‌മെന്റ് കൊണ്ട് നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കും വേണ്ടത്ര പ്രധാന്യം കിട്ടാതെ വരും. അതിനാല്‍ ഇതൊക്കെ കഴിഞ്ഞതിന് ശേഷം മറ്റെവിടെയെങ്കിലും വരുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ എനിക്ക് സന്തോഷമായിരിക്കും. ചോദ്യം ചോദിക്കുക എന്നത് നിങ്ങളുടെ അവകാശമാണ്. മാധ്യമങ്ങളെ ഞാന്‍ ഒരിക്കലും ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും' നവ്യ പറയുന്നു. 

Content Highlight: #navyanair #opens #up #about #her #view #latest #controversy #malayalam #cinema

Next TV

Related Stories
മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

Jul 14, 2026 10:56 AM

മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

മഞ്ജു വാര്യർ ചിത്രം 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ. മതം മാറിയ മാധവിക്കുട്ടിയുടെ കഥയായതിനാൽ നോർത്ത്...

Read More >>
'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

Jul 14, 2026 09:38 AM

'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

കെ.ടി. ജലീൽ കുട്ടിയെക്കൊണ്ട് വാക്ക് തെറ്റിച്ചു പറയിപ്പിച്ച സംഭവത്തിൽ ബാലാവകാശ ലംഘന ആരോപണത്തെ തള്ളി നടി മാലാ...

Read More >>
'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' ഒരു മകളല്ലേ ഉള്ളൂ, അവൾക്ക് മര്യാദ പറഞ്ഞു കൊടുത്തൂടെ?മഞ്ജു പിള്ളയുടെ മകൾക്കെതിരെ വ്ലോഗറുടെ ബോഡി ഷെയിമിങ്, സോഷ്യൽ മീഡിയയിൽ കനത്ത തിരിച്ചടി

Jul 14, 2026 09:28 AM

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' ഒരു മകളല്ലേ ഉള്ളൂ, അവൾക്ക് മര്യാദ പറഞ്ഞു കൊടുത്തൂടെ?മഞ്ജു പിള്ളയുടെ മകൾക്കെതിരെ വ്ലോഗറുടെ ബോഡി ഷെയിമിങ്, സോഷ്യൽ മീഡിയയിൽ കനത്ത തിരിച്ചടി

മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെതിരെ വ്ലോഗർ ഷെഫീന ബീവിയുടെ വിമർശനം. 'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' എന്ന് ഷെഫീന. വസ്ത്രധാരണത്തിന്റെ പേരിൽ...

Read More >>
'അന്ന് ആലോചിച്ചിട്ടുണ്ട്, എന്തിനാ ഈ പെണ്ണ് എപ്പോഴും കരയുന്നത്' ; ചിരിയോടെ പഴയ കഥാപാത്രങ്ങളെ ട്രോളി നടി ഭാവന

Jul 13, 2026 04:26 PM

'അന്ന് ആലോചിച്ചിട്ടുണ്ട്, എന്തിനാ ഈ പെണ്ണ് എപ്പോഴും കരയുന്നത്' ; ചിരിയോടെ പഴയ കഥാപാത്രങ്ങളെ ട്രോളി നടി ഭാവന

തുടക്കകാലത്ത് പല കഥാപാത്രങ്ങളുമായി കണക്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് നടി ഭാവന. ക്രോണിക് ബാച്ചിലറിലെ സന്ധ്യയെയും സ്വപ്നക്കൂടിലെ...

Read More >>
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
Top Stories

News Roundup